
ജീവിതം അളന്നു കുറിച്ച വഴികളില്‍ സഞ്ചരിച്ച ഞാന്‍ ..
പാതി വഴിയില്‍ കണ്ട നിന്നെയും നിന്‍റെ സ്നേഹത്തെയും....
കൂടെ കൂട്ടാന്‍ മറന്നതാണോ ? അതോ നീയ് വരഞ്ഞതാണോ.......
ജീവിതം പതിയില്‍ പിന്നിട്ട വഴിയില്‍ നാന്‍ കൈവിട്ട
മൂക സ്വപനം ആണോ നിദ്ര ആണോ ......നീയ്..............
ഇനിയൊരു ഇടവഴിയില്‍.....
ഇനിയൊരു വഴിയമ്പലത്തില്‍ ......കണ്ടു മുട്ടുമോ .....
ഈ യാത്രയുടെ അവസാനം ഇനിയൊരു ചിത്രഗുപ്തന്‍
എഴുതാത്ത പാപം ആകട്ടെ നിന്‍റെ ജീവിതം .......
ഇങ്ങനെ ഈ ആകാശനീലിമയില്‍ മിന്നിനില്‍കുമ്പോള്‍....
പണ്ട് മുത്തശ്ശിപറഞ്ഞ നുണകഥയുടെ സത്യം ഞാന്‍ അറിയുന്നു...
ആത്മാക്കള്‍ നക്ഷത്രങ്ങള്‍ ആകുന്ന കഥ......
നിന്നെ നോക്കി കണ്ണ്‍ ഇമക്കുന്ന എന്നെ നീയ് കാണുന്നില്ലേ....
ഞാന്‍ കണ്ട നിന്‍റെ ജീവിതം .....
എത്രയും ഭംഗി ഉള്ള നിന്‍റെ ജീവിതം...
ഇങ്ങനെ എന്നും നോക്കി നില്‍കാന്‍ .....
ഞാന്‍ ചെയ്ത പുണ്യം എന്നെ അനുവദിച്ചു....
ഒരുനിമിഷം നീയ് നോക്കു....
ഇതു ഞാന്‍ ആണെന്ന് അറിയൂ.....
ഞാന്‍ എപ്പളും നിന്നെ സ്നേഹിക്കുന്നു എന്നറിയു....
ഇനിയും കാണാതെ പോകരുതേ എന്നെയും ....
എന്‍റെ സ്നേഹത്തെയും...

No comments:
Post a Comment