Wednesday, February 23, 2011

പ്രിയയോട്‌...



നിശയില്‍ വിരിഞ്ഞ ഗന്ധി പോലെ...
നിര നിശാഗന്ധിതന്‍ നറുമണം പോലെ...നീ
ഒരു രാക്കിളിതന്‍ മധുര നാദം പോലെ
ഒരു മാത്രയതിന്‍ സംഗീതം പോലെ...നീ
ഇളം തെന്നല്‍ നിന്നെ തഴുകി കടന്നു പോകവേ..
ഒരു സുന്ദര സ്വപ്നമായി നീയ് അരുകില്‍..
തേന്‍ കിനിഞ്ഞോരാ ചുണ്ടുകള്‍...
കരിമഷികണ്ണിലെ കനവുകള്‍...
കാര്‍ത്തിക വിളക്കിന്‍ ആവലിയില്‍..
കണ്ടൊരമുഖം...നിലാവോ നീലംബരിയോ..നീയോ
വിടര്‍ന്ന ദലങ്ങളിലെ മഞ്ഞുകണം പോലെ...
വേനലില്‍ നിറമണിന്ജോരാ മഴവില്ല് പോലെ നീ..
ഒരു ചിരിമണിയില്‍ വിടരും നുണകുഴിയും...
അതിലോളിക്കും നിന്‍ നാണവും...
തുളസികതിരോളിക്കുമാ നനുത്ത കൂന്തലും..
ഈറന്‍ മുടി ഇറ്റു വീഴ്ത്തും നീര്‍ത്തുള്ളികള്‍
നനയ്ക്കും ഭൂമിതന്‍ ഹര്‍ഷം ചൊല്ലുന്നു..
എന്‍റെ പ്രണയം നിന്നോട്... ..
എന്‍റെ ഇഷ്ട്ടം നിന്നോട് ആരായുന്നു...

1 comment:

  1. എന്റെ ഈ കുഞ്ഞുകവിത കൂട്ടം മലയാളീസ്‌,,,നല്ലകവിതകളില്‍ ഒന്നായി തിരഞ്ഞെടുത്തു...

    ReplyDelete