Wednesday, March 16, 2011

ഒരോണം...


സ്വപ്നങ്ങള്‍ പൂത്തൊരാ പൂമരത്തിന്‍താഴെ

ഒരു പൂമഴക്കായി കാത്തിരുന്നു ഞാന്‍....

കണ്ണുനീര്‍ വീണു നനഞ്ഞ പുഷ്പങ്ങള്‍

പെറുക്കി കോര്‍ത്തൊരു അനുരഗമാല്ല്യവുമായ് ഞാനിരുന്നു....

അശ്രുകണങ്ങള്‍ മുത്തുകള്‍ ആക്കി ...

കിനാക്കള്‍തന്‍ നേര്‍ത്തനൂലിന്‍ കോര്‍ത്തു ഞാന്‍...


കാലം നമുക്കായി ഒരുക്കിയ ഓണവും

കോടിയും തുമ്പപൂവും...

ഓണപാട്ടും ഓണവില്ലും കാണാന്‍ ..

കോടിചാര്‍ത്തി കരിമഷി കണ്ണെഴുതി...

പോന്നൂഞ്ഞാല്‍ ആടാന്‍ വരാഞ്ഞതെന്തേ..

സ്മൃതികള്‍ എന്നില്‍ പൂക്കളം തീര്‍ക്കവേ...


ഒരുവേനല്‍ വന്നു ഒരു മഴ വന്നു പോയി...

ഒരു ശിശിരം വന്നു ഒരു വസന്തം വന്നു പോയി.

സ്മൃതിയില്‍ നിന്നുണര്‍ന്നു ഞാന്‍...

ത്രിസന്ധ്യതന്‍ ഇതള്‍ വീണ ഇടവഴിയിലേക്കുറ്റുനോക്കവേ

കണ്ടതില്ല്യാ ഞാന്‍ നിന്റെ ചെരുചിരിയും കൊഞ്ചലും...

കേട്ടതില്ല്യ ഞാന്‍ നിന്റെ പദനിസ്വനവും സാന്ത്വനവും..

കണ്മറഞ്ഞുപോയോരാ ഓര്‍മ്മയില്‍ എന്നും ഒരോണം..


1 comment:

  1. എന്റെ ഈ ചെറു കവിത കൂട്ടം മലയാളീസ്‌ ബ്ലോഗ്ഗില്‍ നല്ല കവിതകളില്‍ ഒന്നായി തിരഞ്ഞെടുക്കപെട്ടു....

    നന്ദി എല്ലാ നല്ല വയനകര്‍ക്കും..

    അമ്പാടി..

    ReplyDelete