
പ്രണയശൂന്യമായ് പറന്നകന്നവോ പറവകളും..
നിറങ്ങള്‍ വറ്റിയ താമരക്ഷത്തില് നിന്നടര്‍ന്നു വീണ
കണ്ണുനീര് തുള്ളികള്‍ പോലെ....
അരുതാത്ത പ്രണയത്തിന്റെ ഈരടികള്‍ക്കു
ഈണം നല്കുവനൊരു ശ്രുതികള്‍ തന് വര്‍ണ്ണവും ,,
കാത്തിരുന്നോരാ കണ്ണുകളില്നിറഞ്ഞുനിന്നോര
കണ്ണുനീര് തുള്ളികള്‍ക്ക് എന്ത് നിറം ...
എപ്പഴോ നഷ്ട്ടപ്പെട്ട ഒരു നഷ്ട്ട സ്വപ്നത്തിന്റെ നിറമോ..
നിറ പ്രണയം തന്നൊരാ മധുരത്തിന്റെ നിറമോ..
പിന്നീടെപ്പോഴോ തന്നൊരാ വിരഹത്തിന്റെ നിറമോ..
ഒരുകുടം മഞ്ഞില്‍ മകരം ഭൂമിയെ പുളകിതയാക്കുംപോള്
മാനത്ത്കണ്ടൊരാ പൂര്‍ണ്ണ നിലാവിന് ..
പ്രകാശരേണുക്കള്‍ എന്റെ മേനിപൊള്ളിക്കവേ...
ചിതയില്‍ എരിയുന്ന മാവിന്കൊല്ലികള്ക്ക് ചെന്നിറമായി...
കത്തിയമരുന്ന കനല്ചിമുഴുകള്ക്കൊപ്പം കിനാക്കളും..
നിറങ്ങള്ഇല്ലാതിരുന്ന കിനാക്കള്ക്കിന്നു ചാരനിറമോ..
എന്തിനീ പ്രണയത്തിനു വര്‍ണ്ണങ്ങള്‍.ആരുനല്കീ നിറങ്ങള്‍..
രാത്രികള്‍ പോലെ കറുത്ത സ്വപ്നങ്ങള്‍ക്കു..
മീതെയാണ് എന്റെ ദിനങ്ങളും രാത്രങ്ങളും...

superb...all da best..keep it up...
ReplyDeleteനന്ദി സുവിത....
ReplyDeleteഅമ്പാടി..