Wednesday, May 4, 2011

തിരകള്‍ ഇന്നൊരു ശാന്തമായ പ്രണയനിഴലില്‍....


തിരവന്നു പോകുന്നൊര തീരങ്ങളില്‍ നീയെനിക്കായി കോറിയിട്ടോരാ വാക്കുകള്‍
തിരകള്‍ വന്നുമായ്ച്ചു പോയൊര പ്രണയശീര്‍ഷകങ്ങള്‍
മഴ ഏറ്റുനമ്മള്‍ നടന്നൊരാ വഴികള്‍ ഒരു വേനലില്‍ മഴത്തുള്ളികള്‍
ഗ്രീഷ്മം ഉറങ്ജോരാ പകലുകള്‍ പ്രണയം ശൂന്യം
വേനലില്‍വെയിലിന്‍ നിഴലുകള്‍ പ്രണയം ശൂന്യം...
ശാന്തമാം തീരങ്ങളെ തഴുകിവരുന്നോര തിരകള്‍ക്ക്
നിന്‍റെ ചുടുച്ചുംബനങ്ങളിലെ ഉപ്പുരസം
ഒരു തിരയായി തീരത്ത് ജനിച്ചോരാ പ്രണയം
നിന്‍റെ പദങ്ങളെ മുത്തമിട്ടു തിരിച്ചുപോകുന്നോരാ ഉപ്പുനീര്‍ തുള്ളികള്‍
വാചാലമായി കരയോട് പറഞ്ഞത് എന്താണു...?
തീരത്തെ തിര പ്രണയിച്ചിരുന്നു എന്നോ...?
തിരകള്‍ അറിയാതെ പോയൊരാ തീരത്തിന്‍റെ വിരഹത്തെ കുറിച്ചോ...?
എന്‍ മിഴികള്‍ നനചോരാ നിന്നിലെ പ്രണയം എന്നിലെ നഷ്ട്ടം..
സൂര്യകിരണത്താല്‍ സുന്ദരിയൊരു കാമുകിയെ ഇന്നീതീരവും ഞാനും കാണുന്നു..
എന്നില്‍ നിന്നും ഒരുമാത്ര അകലെയയോരാ തിരകളും
ഞാനും കാതോര്‍ക്കുന്നു ഒരു പിന്‍വിളിക്കായി...
നിന്‍റെ ഒരു നേര്‍ത്ത തേങ്ങലിനായി.....

5 comments:

  1. Comment by sivasankaran
    Delete Comment
    എന്‍ മിഴികള്‍ നനചോരാ നിന്നിലെ പ്രണയം എന്നിലെ നഷ്ട്ടം..
    സൂര്യകിരണത്താല്‍ സുന്ദരിയൊരു കാമുകിയെ ഇന്നീതീരവും ഞാനും കാണുന്നു..
    എന്നില്‍ നിന്നും ഒരുമാത്ര അകലെയയോരാ തിരകളും
    ഞാനും കാതോര്‍ക്കുന്നു ഒരു പിന്‍വിളിക്കായി...
    നിന്‍റെ ഒരു നേര്‍ത്ത തേങ്ങലിനായി.....


    AMBAADI.....GOOD POEM.

    ReplyDelete
  2. Comment by shimilyaugustine
    Delete Comment
    nice........... keep writing ...........good luck

    ReplyDelete