
എന്ന് എന്റെ പിറന്നാള്‍ ആണ്...ഞാന്‍ വളരെ സന്തോഷവാനായി.എന്ന് അമ്മ വീട്ടില്‍ പായസം വെക്കും...അമ്മ ഇന്നലെ പുതിയ കുപ്പായം മേടിച്ചു ..എന്ന് കുളിച്ചു അതൊക്കെ ഇട്ടു രാവിലെ തന്നെ സ്കൂളില്‍ പോകണം.രാവിലെ എണീറ്റ് അമ്മ മുട്ടായി തന്നു.പായസം മുറ്റത്ത് ചാണകം മെഴുകിയ തറയില്‍ അടുപ്പുകൂട്ടി കലത്തില്‍ അതില്‍ ഇരിക്കുന്നു.കുളിച്ചു വന്നു പ്രാര്‍ത്ഥിച്ചു അമ്പലത്തിലെ ചന്ദനം അമ്മ തൊടീച്ചു ..പായസം കഴിച്ചു...പുത്തന്കുപ്പായോം ഇട്ടു സ്കൂളില്‍ ..രണ്ടാം ക്ലാസ്സുരന്റെ അടക്കാനാവാത്ത സന്തോഷം..കൂട്ട് കരോട് പറഞ്ഞു " ഇന്നു എന്റെ പിറന്നാള്‍ ആണ്... ഇതു കണ്ടോ എന്റെപുതിയ കുപ്പായം അമ്മ മേടിച്ചു തന്നതാ" സന്തോഷം ..കൂട്ടുകാര്‍ ചുറ്റിനും കൂടി,,തൊട്ടു നോക്കി. "നല്ല ചന്തം "കൂട്ടത്തില്‍ ഒരുവന് പറഞ്ഞു.കുഞ്ഞുമനസ്സിലെ ആ സന്തോഷം ആ കണ്ണുകളില്‍ തിളങ്ങി..കൂട്ടത്തില്‍ മറ്റൊരുവന് .വിളിച്ചു പറഞ്ഞു .."ദേ ഇതു അപ്പുറത്തെ ക്ലാസ്സിലെ രാജേഷിന്റെ കുപ്പായം ആണ്" എല്ലാപേരും ചിരിച്ചു..ഇളംകണ്ണുകള്‍ കുറുകിയോ..? നീര്‍ത്തുള്ളികള്‍ നിറഞ്ഞുവോ ..?.നിഷ്കളങ്കതയുടെ ആ നീര് തുള്ളികള്‍ക്ക് ഏറെ നേരം ആ കുഞ്ഞു കണ്ണുകളില്‍ നിറഞ്ഞു നില്ക്കാന് കഴിഞ്ഞില്ല ധാരയായി താഴേക്ക് വീണു..
ആ രാജേഷിന്റെ വീട്ടില്‍ ആണ് അമ്മ ജോലിക്ക് പോകുന്നെ...അപ്പൊ ...?
മനസ്സില്‍ തന്റെ ദാരിദ്ര്യം ഓര്‍ത്തു....എന്നും കഴിക്കുന്ന ഉച്ചയൂണും , അത്താഴവും രാജേഷിന്റെ വീട്ടില്‍ ഉള്ളതെന്ന് ഇവര്‍ക്ക് അറിയില്ലാലോ...മനസ് ചിരിച്ചു...ഞാനും ചിരിച്ചു...കരയാന്‍ പഠിച്ചൊര ആ കുഞ്ഞുമനസ്സ് വീണ്ടും കരയാന്‍ മടിച്ചു....

Reply by rejeeshnair on May 06, 2011 at 11:23am
ReplyDeleteso good
Reply by ツ ബാഡ് ബോയ് ツ on April 06, 2011 at 12:33pm
ReplyDeletetouching one ..
Good work
eply by ഏകാകി™... on April 06, 2011 at 12:02am
ReplyDeleteഒരുപാടിഷ്ടമായി...ആ ചിരിയിലും മനസില്‍ ഒരു വിങ്ങല്‍.
Reply by Radhika Chozhiyath on April 06, 2011 at 11:17am
ReplyDeletecheruthaanenkilum nannayirikkunnu
Reply by ๑۩๑മൌനം๑۩๑ on May 06, 2011 at 12:12am
ReplyDeleteകൂട്ടത്തില്‍ ഒരുവന്.വിളിച്ചു പറഞ്ഞു ..ദേ ഇതു അപ്പുറത്തെ ക്ലാസ്സിലെ രാജേഷിന്റെ ആണ് ....എല്ലാപേരും ചിരിച്ചു ..കണ്ണുകള്‍ നിറഞ്ഞു...ആ രാജേഷിന്റെ വീട്ടില്‍ ആണ് അമ്മ ജോലിക്ക് പോകുന്നെ...അപ്പൊ ...?മനസ്സില്‍ തന്റെ ദാരിദ്ര്യം ഓര്‍ത്തു...കണ്ണുകള്‍ നിറഞ്ഞു ..എന്നും കഴിക്കുന്ന ഉച്ചയൂണും , അത്താഴവും രാജേഷിന്റെ വീട്ടില്‍ ഉള്ളതെന്ന് ഇവര്‍ക്ക് അറിയില്ലാലോ..
Reply by sivasankaran on April 06, 2011 at 9:40am
ReplyDelete.മനസ് ചിരിച്ചു...ഞാനും ചിരിച്ചു...
Comment by VVijayakumar 18 minutes ago
ReplyDeleteDelete Comment
എഴുത്തിന്റെ ഭാഷണത്തിലും മൊഴിയിലും പാകപ്പിഴകള്‍ ഉണ്ട്.
കഥ വളരെ നന്നായിരിക്കുന്നു. ധാരാളം എഴുതുക.
ആശംസകള്‍
Comment by Deepu BS 1 hour ago
ReplyDeleteDelete Comment
ജീവിതത്തിന്റെ ചില മുഹൂര്തങ്ങളിലൂടെയ് കടന്നു പോയി ,..നന്നായിട്ടുണ്ട്
Comment by Rahul (Unni) 2 hours ago
ReplyDeleteDelete Comment
nice...
Comment by sheena 18 hours ago
ReplyDeleteDelete Comment
ശരിയാ തികച്ചും അശ്രദ്ധമായ എഴുത്ത്....പക്ഷെ കഥ ഹൃദയ സ്പര്ശിയാണ്.ഇനി .എഴുതി കഴിഞ്ഞു ഒരിക്കല്‍ കൂടി വായിച്ചു നോക്കാന്‍ മറക്കല്ലേ...
ആശംസകള്‍..
Comment by ശ്രീക്കുട്ടന് yesterday
ReplyDeleteDelete Comment
സങ്കടങ്ങള്‍..അതെല്ലാവര്‍ക്കും ഒരേപോലെയാണു..സഥലവും തീയതിയും മാത്രമേ മാറുന്നുള്ളൂ...ഇതു വായിച്ചപ്പോള്‍ ഞാന്‍ എന്നെയാണോര്മ്മിച്ചത്..
രചനയെ അങ്ങേയറ്റം അശ്രദ്ധമായാണു സമീപിച്ചിരിക്കുന്നത്. വാക്കുകള്‍ ആവര്‍ത്തിക്കുന്നതും അക്ഷരതെറ്റുകള്‍ നിറയുന്നതും മറ്റുമൊക്കെ നല്ല രചനയായിരുന്നാലും ആള്‍ക്കാരെ ആസ്വദിച്ചുവായിക്കുന്നതില് നിന്നും അകറ്റും. പോസ്റ്റ് ചെയ്യുന്നതിനുമുമ്പ് ഒരാവര്‍ത്തി ഒന്ന് വായിച്ചുനോക്കിയാല്‍ തിരുത്താവുന്നതേയുള്ളൂ ഇതെല്ലാം. അടുത്തതവണ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്..
Comment by Nalinakumari on Sunday
ReplyDeleteDelete Comment
നല്ല അവതരണം.പക്ഷെ ഒന്ന് കൂടി വായിച്ചു അക്ഷര തെറ്റ് തിരുത്തി യിട്ടെ പോസ്റ്റ് ചെയ്യാവു.
ആശംസകള്‍
മറ്റുള്ളവരുടെ ബ്ലോഗ്സും കൂടി വായിക്കുകയും അഭിപ്രായം എഴുതിയിടുകയും ചെയ്യാന്‍ ശ്രദ്ധിക്കണേ.
Comment by Sony Dith on Sunday
ReplyDeleteDelete Comment
നോവ് പകരുന്ന വരികള്‍ ......
Comment by Suja on Saturday
ReplyDeleteDelete Comment
nalla blog ....bhavukagal....
Comment by BINU VAZHAPPALLY© on Saturday
ReplyDeleteDelete Comment
ജീവിത ബുദ്ധിമുട്ടുകള്‍ എല്ലാവര്ക്കും ഉണ്ടായിട്ടുണ്ടാകും...നാം അതൊക്കെ ചാടി കടന്നു മുന്നോട്ടു വരണം...നല്ല അവതരണം...കൂട്ടല്‍ സജീവമാകുക...സ്നേഹപൂര്‍വ്വം...!!