
ഓര്‍ക്കുവാന്‍ നമ്മളില്‍ ശേഷിക്കുന്നത് ഓര്‍മ്മകള്‍ മാത്രമാകവേ..
എന്നില്‍നിന്നും നിന്നിലേക്ക് കാന്‍വതില്ല തെല്ലുദൂരം
നമ്മളിലെഅകലം കൂടവേ..മുന്നിലെ മണ്പാതകള്‍ പിരിയുന്നു...
നമ്മള്‍ നടന്ന വഴികള്‍ തീരുന്നു..
നമ്മള്‍ പങ്കിട്ടനിമിഷങ്ങള്‍ തീരുന്നു...
നമ്മളിലെ സ്വപ്‌നങ്ങള്‍ തീരുന്നു...
നമ്മളിലെ നമ്മള്‍ തീര്‍ന്നിടവേ..
നീയ്നിനക്കായ് മാത്രംമാറീടുന്നു..
തമ്മില്‍ കാണാത്തസന്ധ്യകള്‍ ശേഷിക്കുന്നു നമ്മളില്‍
തമ്മില്‍ കണ്ടൊരാ പുലരികള്‍ ഓര്‍മ്മകള്‍
ഇന്നെനിക്കൊരു കട്ടി ഇരുട്ടാണ്...
രാത്രികള്‍ എന്നുടെ നിദ്രയും കവരുന്നു..
നിദ്രകളില്‍ നിന്നുടെ മദം നിറയുന്നു...
പടരുന്നു കാമാന്ധത കണ്ണിലും കരളിലും ...
കരളുകീറികരഞ്ഞു നിന്നുടെ കണ്ണുകള്‍ വറ്റുന്നു..
വൃണിതമായോരാ നിന്‍ ഹ്രദയം പൊട്ടിയൊലിചീടുന്നു .
ഇനിയൊരു തീരത്ത്കാണേണ്ട നമ്മള്‍ ..
ഇനിയോരോണം കൂടേണ്ട നമ്മള്‍...
ഓര്‍മ്മകള്‍ ബാക്കിവച്ചൊരാ പ്രണയം
ഓര്‍മ്മിക്കുവാന്‍ ഏറെ ഉള്ലോരാ പ്രണയം..
ധര്‍ഭയിട്ടോര വിരലുകളിലെ വറ്റുകള്‍പോലെ
മോക്ഷ നിമിഷം തെടുന്നോരാ പ്രണയം..

Comment by sivasankaran
ReplyDeleteDelete Comment
നമ്മളിലെഅകലം കൂടവേ..
നമ്മള്‍ നടന്ന വഴികള്‍ തീരുന്നു..
നമ്മള്‍ പങ്കിട്ടനിമിഷങ്ങള്‍ തീരുന്നു...
നമ്മളിലെ സ്വപ്‌നങ്ങള്‍ തീരുന്നു...
നമ്മളിലെ നമ്മള്‍ തീര്‍ന്നിടവേ......
NICE LINES AMBADI....ALL WISHES.
Comment by ღ๑۩๑മൌനം๑۩๑ღ 3
ReplyDeleteDelete Comment
നമ്മളിലെഅകലം കൂടവേ..
മുന്നിലെ മണ്പാതകള്‍ പിരിയുന്നു...
നമ്മള്‍ നടന്ന വഴികള്‍ തീരുന്നു..
നമ്മള്‍ പങ്കിട്ടനിമിഷങ്ങള്‍ തീരുന്നു...
നമ്മളിലെ സ്വപ്‌നങ്ങള്‍ തീരുന്നു...
നമ്മളിലെ നമ്മള്‍ തീര്‍ന്നിടവേ..
അര്‍ത്ഥവത്തായ വരികള്‍..