
അയാള്‍ ആദ്യമായി ഈ നഗരത്തില്‍.തന്റെ റിസേര്‍ച്ചിന്റെ ഭാഗമായി എത്തിപെട്ടു.
രാത്രി ഏറെ വൈകിയതുകാരണം ഒരു ഹോട്ടല്‍ റൂം എടുക്കാന്‍ അയാള്‍ തീരുമാനിച്ചു.
നഗരത്തില്‍തന്നെ ഒരു ഹോട്ടല്‍ റൂം എടുത്തു പേരിനു താഴെ അഞ്ചു നക്ഷത്രങ്ങള്‍ ഉള്ള ഒരു ഹോട്ടല്‍
ശീതികരിച്ച ആ മുറിയില്‍ വിലകൂടിയ റൂം ഫ്രെഷേര്‍ മണം...മനസിനെ വല്ലാത്ത അസ്വസ്ഥതഉണ്ടാക്കി.
ഒരു ബിയര്‍ ഓര്‍ഡര്‍ കൊടുത്തു കുളിക്കാന്‍ കയറി.കുളി ഒക്കെ കഴിഞ്ഞു ഫ്രഷ് ആയി വന്നു...
വല്ലാത്ത ഏകാന്തത വീട്ടില്‍ നിന്നും ഇറങ്ങിയേച്ചു രണ്ടു നാള് കഴിഞ്ഞു.,.റൂമിന്റെ ചില്ലുവാതില്‍ തുറന്നു ബാല്ക്കനിയിലേക്ക് ഇറങ്ങി.വളരെ നല്ല കാഴ്ച..അങ്ങ് ദൂരെ മിന്നാമിന്നികൂട്ടങ്ങള്‍ ചിതറി പറക്കുന്നത് പോലെ വാഹനങ്ങള്‍ പായുന്നു..നക്ഷത്രങ്ങള്‍ അസ്സംബ്ലിക്ക് നില്‍ക്കണകുട്ടികള്‍ പോലെ ബഹുനില കെട്ടിടങ്ങളിലെ ലൈറ്റ്കള് വരിആയി തെളിഞ്ഞുനില്ക്കുന്നു.നല്ലതണുത്ത കാറ്റു വീശുന്നു.കയ്യിലെ ബിയര്‍ ഗ്ലാസ് ചുണ്ടോടു ചേര്‍ത്ത് ഒരു നീണ്ട സിപ്പ് എടുത്തു.ആ തണുത്ത ആ ലഹരി സിരകളില്‍ അങ്ങ് പടര്‍ന്നു പോകുന്നത് അറിയാം..വീശിയടിച്ച ഇളംകാറ്റിന് നിശാഗന്ധി പുഷ്പങ്ങളുടെ മണം ഉണ്ടായിരുന്നോ..? തോന്നല്‍ മാത്രം..ഈ മഹാനഗരത്തില്‍ എവിടെയാനിശാഗന്ധി.വായിലെ സിഗാര്‍ പുക അന്തരീക്ഷത്തിലേക്ക് പറത്തിവിട്ടു...സിഗാരിന്റെ രൂക്ഷഗന്ധം..നിശാഗന്ധി മണം എങ്ങോമറഞ്ഞു.വീട്ടിലെ മുറ്റത്തില്‍ ഇറങ്ങി നിന്നാല്‍..ആ കാറ്റിലെ പൂകളുടെയും..പൂത്ത നെല്ലിന്‍പൂക്കളുടെയും മണം..
മനസ്സില്‍ വല്ലാത്ത വീര്‍പ്പുമുട്ടല്‍. ഉള്ളിലെ ബിയര്‍ തുള്ളികള്‍ അവരുടെ ജോലിതുടങ്ങി..തലയ്ക്കു ഒരു ഉന്മാദം, നിശാഗന്ധിയും മണവും മനസ്സിനെ വല്ലാതെ ഭ്രാന്ത്പിടിപ്പിക്കുന്നു.എഴുന്നേറ്റ് റൂം സര്‍വീസ് ഫോണ്‍ എടുത്തു സീറോ ഡയല് ചെയ്തു..അങ്ങേതലക്കല്‍ കല്പ്പിച്ചാലും പ്രഭോ എന്നകണക്കെ ഒരു സ്വരം..റൂംബോയി വരാന്‍ പറഞ്ഞു.നിമിഷങ്ങള്‍ കഴിഞ്ഞു റൂം ബെല്‍ മുഴങ്ങി ചുണ്ടിലെ സിഗാര്‍ ആഷ് ട്രെയില്‍ ഇട്ടേച്ചു ഡോര്‍ തുറന്നു. ചിരിച്ച മുഖവുമായി ഒരു മുഖം.."എന്ത് വേണം സര് "
ഞാന്‍ പറഞ്ഞു "എനിക്കൊരു നിശാഗന്ധി പൂവ് വേണം.." ഷോക്ക് അടിച്ചകണക്കെ ഉള്ള ആ നില്‍പ്പ് കണ്ടിട്ട് മനസ്സില്‍ ചിരിവന്നു.ഷോക്കില്‍ നിന്നു ഉണര്‍ന്ന അവന് ഉടനെ പറഞ്ഞു "സര് ഇതു പഞ്ചനക്ഷത്ര ഹോട്ടല്‍ ആണ്.എന്ത് വേണേലും കിട്ടും.."എത്രെയും പറഞ്ഞു അവന് ഒരു ചിരിയോടെ തിരിഞ്ഞു നടന്നു...ഞാന്‍ റൂം അടച്ചു .നിമിഷങ്ങള്‍ കടന്നു പോയി. ഒന്ന് മയങ്ങിപോയി, ബെല്‍ ശബ്ദം കേട്ടു എണീറ്റ് പോയി ഡോര്‍ തുറന്നു..റൂംബോയി നിശാഗന്ധിയും ഉണ്ട്...ഒരു പത്തു രൂപ അവനു കൊടുത്തു മനസിന്റെ ഒരു സന്തോഷത്തിനു.അവന് അതുംവാങ്ങിഒരു ചിരിഎനിക്ക് ടിപ്പു ആയി മടക്കിതന്നു താഴേക്കുപോയി...
ഞാന്‍ നിശാഗാന്ധിയും ആയി കട്ടിലില്‍ വന്നിരുന്നു..മത് പിടിപ്പിക്കുന്ന ആ മണം എന്റെ ജീവിതത്തിനൊരു സൌരഭ്യം ഉണ്ടന്ന് മനസിലാക്കി...ആ തുവെള്ള നിറം കണ്ടപ്പോള്‍ ജീവിതത്തിനു
ഒരു നിറം ഉണ്ടന്ന് തോന്നി...പിന്നെ എപ്പഴോ ..ആ നിറങ്ങള്‍..സൌരഭ്യം,സുഖങ്ങള്‍ ..സന്തോഷങ്ങള്‍ അതിന്റെ ഒക്കെ കൂടെ യാത്ര..എപ്പഴോ മയങ്ങി,
ശബ്ദം കേട്ട് കണ്ണ് തുറന്നു.തന്റെ നിശാഗന്ധി തന്നോട് സംസാരിക്കുന്നു...
"അതെ ചേട്ടാ ഞാന്‍ പോകുവാ കേട്ടോ ,ടേബിള്‍പുറത്തിരുന്ന ആയിരം രൂപ ഞാന്‍ എടുത്തു..
പോക്കറ്റില്‍ നിന്നും അമ്പതു രൂപ അത് ബസ്സ് ചാര്‍ജ് ആണ്..മറ്റേതു എന്റെ ചാര്‍ജ്,പിന്നെ എന്റെ മൊബൈല്‍ നമ്പര്‍ ആ ടേബിള്‍ പുറത്തു എഴുതി വച്ചിടുണ്ട് കേട്ട..ഇനിയും എവിടെ വന്നാല്‍ വിളിക്കണേ..."
നിശാഗന്ധി പുറത്തു കടന്നു ഡോര്‍ അടച്ചു..എണീക്കാന്‍ വയ്യ ശരീരം ആകെ നല്ലേ വേദന ..
പതിയെ എണീറ്റ് ലാപ് ടോപ് ഓണ്‍ ആക്കി ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന് പോയി..
ടൈപ്പ് ചെയ്തു...നിശയില്‍ വിരിയുന്ന പുഷ്പങ്ങള്‍... റിസേര്‍ച്ചും ആയി മുന്നോട്ട്...

Comment by sivasankaran..
ReplyDeleteDelete Comment അമ്പാടിയിലെ എഴുത്തുകാരന് കാല്പനികതയുടെ
ഉള് സഞ്ചാരമുണ്ട്. രചന നന്നായിട്ടുണ്ട്...
പാരഗ്രാഫ് തിരിച്ചെഴുതിയാല്‍ ഭംഗി കൂടും...
സ്നേഹത്തോടെ ....ശിവേട്ടന്.