Sunday, June 5, 2011

ആദ്യ പ്രണയം..(ഇന്നും നിന്നെ ഓര്‍ത്തു..)



ഞാന്‍ കാണാത്ത എന്റെ ആദ്യ പ്രണയം..

ഞാന്‍ കാണാതെ കേള്‍ക്കാതെ അറിയാതെ ....അക്ഷരങ്ങളിലൂടെ മാത്രം പ്രണയിച്ചു..

അവളെ ഞാന്‍ എന്നില്‍ നീയ്‌ എന്ന് വിളിച്ചിരുന്നു..

കാരണം അവളുടെ പേര് അറിയില്ലാര്‍ന്നു,,

നീയ്‌ എന്ന വിളി നമ്മള്‍ തമ്മിലുള്ള ദൂരം അറിയാതെ.

അകലത്തില്‍ നിര്‍ത്തി അവളെ സ്നേഹിക്കാന്‍ കഴിഞ്ഞു..

ഒരു പക്ഷെ അടുത്തിരുന്നു എങ്കില്‍...ആ സ്നേഹം ഞാന്‍ മടുത്തെനെ.. മനസിനെ മാരവിപ്പിച്ചേനെ..

മുടങ്ങാതെ വരുന്ന വെളുത്ത പേപ്പറില്‍ വളരെ മനോഹരമല്ലാത്ത അക്ഷരങ്ങില്‍

എല്ലാ എഴുത്തുകളിലും ഒരേയൊരു വാക്ക്,,,

"ഇന്നു എന്നെ ഓര്‍ത്തോ...?"

ആ നാളുകളില്‍ നിന്നെ ഒര്കാത്ത ഒരു പകലും ഇരവും എനിക്കില്ലായിരുന്നു...

ഇഷ്ട്ടം കൊണ്ടാണോ..? ജിജ്ഞാസ കൊണ്ടാണോ..? അറിയില്ല..എന്റെ സ്നേഹം വളര്‍ന്നു കൊണ്ടേയിരുന്നു..

എന്നിലുള്ളത് അത് നിന്നെ അറിയിക്കാനും കഴിയില്ലാര്‍ന്നു. കാരണം നീയ്‌ വെളുത്ത കടലാസും നാലു വാക്കുകളും മാത്രം ആയിരുന്നല്ലോ...

കാലം ബാക്കിയക്കിയത് എണ്ണിതിട്ടപെടുത്താന്‍ കഴിയാത്ത കുറെ കടലാസ് കഷ്ണങ്ങള്‍.

കിനാക്കള്‍ കറുപ്പിച്ച... മോഹങ്ങള്‍ കറപിടിപിച്ച കുറെ കടലാസു കഷ്ണങ്ങള്‍..

ഇന്നു എന്റെ കയ്യില്‍ ബാക്കിയായി.. നീയ്‌ മറഞ്ഞു.. പിന്നെ നീയ്‌ ജീവിതത്തിലേക് കുറിച്ചിട്ട മൂന്ന് വാക്കുകള്‍...അലയായി ..അലകടല്‍ ആയി...

കാലത്തിന്റെ ഗതി വേഗങ്ങള്‍ക്കും.മനസിന്റെ മോഹതല്പരങ്ങള്‍ക്കും ഒരിക്കലും കറുപ്പിക്കുവനകതെ..ഒരു ഒരു വെളുത്തപുഷ്പം പോലെ എന്റെ സ്നേഹം..

ഇന്നും നിന്നെ ഓര്‍ക്കുന്നു..

നിന്‍റെ ഓര്‍മക്കായി ഇതു കുറിക്കുന്നു...

9 comments:

  1. Comment by thirudanmammoose
    Delete Commentമറക്കുവാന്‍ പറയാന്‍ എന്തെളുപ്പം
    മണ്ണില്‍ ജനിക്കതിരിക്കലാണ് അതിലും എളുപ്പം..

    ഞാന്‍ ആ പാട്ടാണ് ഈ രചന വായിച്ചപ്പോള്‍ ഓര്‍ത്തത്‌. ചുരുങ്ങിയ വരികളില്‍ നല്ല ഒരു പ്രണയ സ്മരണ എന്നില്‍ ഉണര്‍ത്തി.
    നന്നായി സുഹുര്‍തെ നന്നായി.... ആശംസകള്‍.

    ReplyDelete
  2. omment by musthu
    Delete Commentഇതാത്യത്തെ പ്രണയമാനെങ്കില്‍ ഇപ്പോഴുല്ലതെത്രാമത്തെ പ്രനയിയാണ്?

    ReplyDelete
  3. Comment by sivasankaran
    Delete Comment
    കാലം ബാക്കിയക്കിയത്
    എണ്ണിതിട്ടപെടുത്താന്‍ കഴിയാത്ത
    കുറെ കടലാസ് കഷ്ണങ്ങള്‍.
    കിനാക്കള്‍ കറുപ്പിച്ച...
    മോഹങ്ങള്‍ കറപിടിപിച്ച
    കുറെ കടലാസു കഷ്ണങ്ങള്‍..

    നന്നായി.... ആശംസകള്‍.

    ReplyDelete
  4. Comment by Ashraf Abdulla
    Delete Comment
    ഒരു പക്ഷെ അടുത്തിരുന്നു എങ്കില്‍...ആ സ്നേഹം ഞാന്‍ മടുത്തെനെ.. മനസിനെ മാരവിപ്പിച്ചേനെ....

    പ്രണയത്തെ പറ്റി പറയാന്‍ പറ്റുന്ന ഏറ്റവും വലിയ യാഥാര്‍ത്ഥ്യം ഇത് തന്നെയാണ്...
    പ്രണയം എന്നത് നമ്മളൊക്കെ സ്വപ്നം കാണുന്ന ഒരു ഭാവനയാണ് എന്ന് വേണമെങ്കില്‍ പറയാം. ദൂരെ നില്‍ക്കുമ്പോഴാണ് പ്രണയം തീവ്രമാകുന്നത്. കൂടുതല്‍ അടുക്കുമ്പോള്‍, അല്ലെങ്കില്‍ ഒന്നിക്കുമ്പോള്‍ പ്രണയത്തിന്റെ തീവ്രത കുറയുന്നു. ആത്യന്തികമായി യഥാര്‍ത്ഥ ജീവിതത്തില്‍ 'പ്രണയം' തന്നെയുണ്ടോ?... ഇതൊക്കെ നമ്മുടെ വെറും
    ഭാവനകളല്ലേ???....

    ReplyDelete
  5. Comment by Sajitha Thomas
    Delete Comment
    ചന്ദനസുഗന്ധിയാം ഒരിളംകാറ്റിന്‍കൈകള്‍ കവര്‍ന്നു പോയി
    നിന്‍ അതിലോലമാം പട്ടു മേനിയാട...
    പാതിയടഞ്ഞുപോകുന്നോരാ മാന്‍പേടകണ്ണുകളില്‍
    കണ്ടുഞാനൊരാലയവസന്തം ഒരു ഗ്രീഷത്തിലെയദുകുലത്തിലെന്നപോലെ..

    very good.....

    ReplyDelete
  6. Comment by musthu on June 6, 2011 at 2:59pm
    Delete Commentഅതെ പ്രണയം എന്നുള്ള വാക്കും പ്രവര്‍ത്തിയും വെറും ഒരു വികാര ശമനം മാത്രമാണ്.എന്റെ മുന്നില്‍ കണ്ട കാഴ്ചകളും കേള്‍വിയും എന്നോട് പ്രണയത്തിനുള്ള വിശതീകരണം തന്നത് അങ്ങിനെയാണ് എന്റെ അറിവില്‍ അല്ലെങ്കില്‍ നമുക്കറിയാം പലവിധ പ്രണയങ്ങള്‍ നമ്മള്‍ കേടു കാണും പത്ര മാധ്യ മംഗളില്‍ അല്ലെങ്കില്‍ നേരിട്ടും അതുമല്ലെങ്കില്‍ കേട്ടുകേള്‍ വിയിലെങ്കിലും പ്രണയ നൈരാശ്യം ആത്മഹത്യ ചെയ്തു .അല്ലെങ്കില്‍ പണ്ടവും പണവുമായി കാമുകനോടൊപ്പം ഒളിച്ചോടുകയും രണ്ടോ,മുന്നോ,മാസങ്ങള്കകം തിരിച്ചു വരികയും ചെയ്യുന്നതും നമ്മള്‍ കാണുന്നതും കേള്കുന്നതും ആണ് ഇതാണോ പ്രണയം ഇത് വെറും വികാര ശമനം മാത്രമാണ്.സ്നേഹിക്കുക സ്നേഹം മാത്രമാണ് സ്നേഹത്തിലാണ് സര്‍വതും എനിക്ക് തോനുന്നത് പ്രണയമെന്ന വാക് ഉപയോഗിക്കാന്‍ അര്‍ഹര്‍ മുകള്‍ വരികളില്‍ പെട്ടവര്‍ക് മാത്രമാണ് .ഇതെന്റെ മനസ്സിലെ ചിന്തയാണ് അതല്ലാതെ മറ്റുള്ളവരുടെതവരുടെ ഇഷ്ടം.ചിലപ്പോള്‍ ഞാന്‍ പ്രണയ കുടുക്കില്‍ ഇത് വരെ പെടാത്തത് കൊണ്ടാണോ ഇങ്ങിനെയൊക്കെ എനിക്ക് തോനുന്നത്??

    ReplyDelete
  7. Comment by Rajeswari
    Delete Comment
    ഒരു പക്ഷെ അടുത്തിരുന്നു എങ്കില്‍...ആ സ്നേഹം ഞാന്‍ മടുത്തെനെ.. മനസിനെ മാരവിപ്പിച്ചേനെ....

    ReplyDelete
  8. Comment by മൂകം @ മുക്തി തേടി
    Delete Comment
    ഇന്നും നിന്നെ ഓര്‍ക്കുന്നു..
    നിന്‍റെ ഓര്‍മക്കായി ഇതു കുറിക്കുന്നു... ( ഓർമ്മ ഒരു തരം കണ്ടുമുട്ടലാണ്, മറവി ഒരുതരം മോക്ഷവും)

    ReplyDelete
  9. Comment by Reji
    Delete Comment
    നിന്‍റെ ഓര്‍മക്കായി ഇതു കുറിക്കുന്നു...

    നഷ്ടപ്പെടുത്തുന്ന ഓരോ നിമിഷവും ഈ ജീവിതത്തില്‍ ഒരിക്കലും മടക്കി ലഭിക്കില്ല.
    ഒടുവില്‍, തൂവലുകള്‍ കൊഴിഞ്ഞ്‌ തളര്‍ന്നിരിക്കുമ്പോള്‍ നഷ്ടപ്പെടുത്തിയ നിമിഷങ്ങള്‍
    വേദനയായി പിന്തുടരും എന്നത്‌ നിശ്ചയം

    ReplyDelete