ഓമലെ
പുസ്തകതാളുകളിലെ പീലികള്‍
ഇന്നെത്തെ
ഓര്‍മ്മകള്‍തന്‍ വേദനയായി.....
മാനം
കാണാത്തൊരാ മയില്പീലികള് നോവുകളായി..
വ്യഥപ്രണയത്തിന്റെ
പെറ്റുപെരുകാ മോഹങ്ങള്‍ ആയി....
കളികൂട്ടുകാരി
എന്റെ മോഹങ്ങളെല്ലാം തോരാമഴയായി
മധുരമാം
പ്രണയത്തിന്റെമഴയില് നനഞ്ഞുനിന്നെപുണര്ന്നു നിന്നു ഞാന്‍..
അനുരാഗത്തിന്
മഴവില്ലായി നീ എന്നില്‍ ചേര്‍ന്നു നില്ക്കുമ്പോള്
ചെറുനാണമായി
കുനിഞ്ഞുരാമുഖമൊന്നുയുര്ന്നു കാണുവാന്‍...
വിരിഞ്ഞ
നിശഗന്ധികള്പോലും വെമ്പല്‍കൊണ്ട് നിന്നുപോയി...
നിറമുള്ളപൂക്കള്‍
ചേര്ത്തുവച്ചോരാ പൂക്കളംപോലെ
ഓര്‍മ്മകള്‍
വീണ്ടും ഉണര്‍ന്നീടുന്നു.....
ഈ
വയല്വരമ്പുകളെല്ലാം മറന്നുപോയീ നമ്മുടെ
കാല്‍പ്പാടുകള്‍...
ഈ
മഷിപച്ചകള്ക്കറിയില്ലപോലും നമ്മുടെ ഇഷ്ട്ടങ്ങള്‍ ..
തുമ്പപൂവുകള്
മറന്നുപോയി നിന് പാല്പുഞ്ചിരി...
അരളിപൂവുകള്ക്കറിയില്ലപോലും
നിന്റെ കവിളിലെചുവപ്പ്..
നിന്
നുണക്കുഴിലെ കള്ളനാണം അല്ലിയാമ്പല്‍ കവര്ന്നില്ലപോലും...
നനവാര്ന്നമുടിയിലെ
തുളസികതിര്മണം മലര്മാസവും മറന്നുവോ...
ഓരോനുറുങ്ങു
പരിഭവങ്ങളും പിന്നെയതുകഴിഞ്ഞൊരാ പുഞ്ചിരിയും....
മറഞ്ഞുപോയോരാ
ഓര്‍മ്മകള്‍.....ഇന്നും....
ഈറനുടുത്തുകാവില്
തൊഴുതുമടങ്ങുമ്പോള്‍..
അറിയാതെ
വന്നുഞാനാ കരതലം കവര്‍ന്നതും
അരയാലിന്
മറവിലെ കളിയുംചിരിയും....
മായമധുരംപോലെയാ
ഓര്‍മ്മകള്‍ വീണ്ടും ഉണരുന്നു...
ഇണപിരിയാതെ
വിരല്ചേര്ത്തുനടന്നോരാ വയലില്വരമ്പുകള്
വാഴതേന്നുകര്ന്നൊരാചെഞ്ചുണ്ടുകളില്
മധുരമായിമുത്തിയുണര്ത്തിയ
മോഹനസ്വപ്നങ്ങളും....
അത്തംപൊന്നത്തം
പൂചൂടുമൊരാവണി മാസവും വന്നു
ഓണത്തുമ്പികള്മീട്ടും
തംപുരുവിന്താളത്തില്...
കോടിച്ചാര്ത്തി
പോന്നൂഞ്ഞലാടാന് വരുമൊരു ഓമനപെണ്ണ് നീ
ഓണത്തപ്പനും...ഓണവില്ലും
പൂവും പുലികളിയും...
മറഞ്ഞു
പോയൊരാഓര്മ്മകള് എന്നും ഓമനിക്കുന്നു...
എന്റെ
ഓര്‍മ്മകള്‍ വീണ്ടും ഉണരുന്നു...ഓര്‍മ്മകളായി


എന്റെ ഓര്‍മ്മകള്‍ വീണ്ടും ഉണരുന്നു...ഓര്‍മ്മകളായി
ReplyDeleteComment by THIRUDAN MAMMOOSE
ReplyDeleteഹി ഹി ഹി പ്രണയ ഗീതങ്ങള തന്നെ ഇപ്പോളും അല്ലെ...വിഷ്ണു എന്നെ മറന്നോ...ഞാന്‍ ഓര്‍ക്കുന്നു നിങ്ങളെ..ഇപ്പോള്‍ ഇടയ്ക്കിടെ മാത്രമേ വരാറുള്ളൂ താടിയില്‍ അല്ലെ? നിങ്ങളുടെ പ്രൊഫയില്‍ പിക് ശിവേട്ടന്റെ പിക് ആയി നല്ല സാമ്യം ഹി ഹി ഹി
വിഷ്ണു നന്നായി എഴുതി....പതിവ് തെറ്റിച്ചില്ല....സുന്ദരമായ വരികള്‍....ആശംസകള്‍
Comment by rita 17 minutes ago
ReplyDeleteനന്നായിരിക്കുന്നു
Comment by Jayaseelan 7 hours ago
ReplyDeleteഓര്‍മ്മകള്‍ മനോഹരം.
Comment by C.V.Thankappan chullikattil
ReplyDeleteനന്നായിരിക്കുന്നു രചന.
ആശംസകള്‍
Comment by geethakumari 2
ReplyDeleteമനോഹരം .ആസ്വാദ്യം .ആശംസകള്‍
Comment by jan 1 hour ago
ReplyDeleteDelete Comment
ഓണത്തപ്പനും...ഓണവില്ലും പൂവും പുലികളിയും...
മറഞ്ഞു പോയൊരാഓര്മ്മകള് എന്നും ഓമനിക്കുന്നു...
veettil pokan thonnunnu.sarikkum gruhathurathvam niranja varikal.
Comment by Ashwathy Menon 1 hour ago
ReplyDeleteDelete Comment
good writing.
Comment by kusumam.r.punnapra 1 hour ago
ReplyDeleteDelete Comment
kollam