നീയെന്നില്‍ ശേഷിച്ചുപോയ കാമത്തിന് വിയര്‍പ്പ് തുള്ളികളിലെ
ഉപ്പ് രസത്തില്‍ മരണത്തിന്റെ രുചികള്‍ ചേര്ന്നുരുന്നുവോ..?
ഇരുളില്‍ ഈ മൌനം വാരിതിന്നു ജീവിച്ചു ..
പിന്നെ ഒരു ജീവിതം ജീവിച്ച ഞാനോ നീയോ വിജയി ..?
വ്യഥമോഹങ്ങള്ക്ക് മീതെ നഷ്ട്ട പ്രണയം തോരാമാഴയായി
പെയ്തൊഴിഞ്ഞിടവേ..നീര്തുള്ളികളായി
ജനിച്ചു മരിച്ച പ്രണയം എന്റെതോ..?
നിന്റെതോ?
കാലം എന്നില്‍ ചായംകൂട്ടി വരച്ചു
കോലം മാറ്റിഎന്നെയീ
കോലം മാറ്റിഎന്നെയീ
ചെമ്പട്ടില് പൊതിഞ്ഞു പട്ടടയിലെക്കെടുക്കുംപോള്
നിന്നിലേക്ക് നടന്നു അടുക്കുവനകാതെ എന്നില്‍
കാല് വിരലുകള്‍ കൂടികെട്ടിയിരുന്നു ...
നിന്നെ തൊടനാകാതെ എന്നില്‍ കൈവിരലുകള്‍
കൂട്ടികെട്ടിയിരുന്നു ....
അഗ്നിവിഴുങ്ങി എന്റെ മൃതശരീരത്തെ
ഉരുക്കി പച്ചമാവിന്‍ കീറുകളില്‍
പങ്കുവച്ചിടവേ ..
ഉരുകി തീരാത്തൊരു രക്ത പുഷ്പമായി
ഹാ !! പ്രണയമേ നീയ് എന്നില്‍...
കൂടെയില്ലാ നീ എന്റെ മരണത്തിലും ...
കൂടെയില്ലാ നീയ് എന്റെ ജനനത്തിലും...
വേര്‍പെടുമ്പോള്‍ നീയ് തന്ന വേദനകള്‍ മാത്രം മരിചീടുന്നു
എന്റെ മരണത്തില്‍....


Comment by +++മഞ്ഞുതുള്ളി ++ 21 minutes ago
ReplyDeleteDelete Comment
othiri ishtayi e kavithayum athile varikalum
ഹാ !! പ്രണയമേ നീയ് എന്നില്‍...
കൂടെയില്ലാ നീ എന്റെ മരണത്തിലും ...
കൂടെയില്ലാ നീയ് എന്റെ ജനനത്തിലും...
വേര്‍പെടുമ്പോള്‍ നീയ് തന്ന വേദനകള്‍ മാത്രം മരിചീടുന്നു
എന്റെ മരണത്തില്‍....
Comment by reema ran 1 hour ago
ReplyDeleteDelete Comment
വേര്‍പെടുമ്പോള്‍ നീയ് തന്ന വേദനകള്‍ മാത്രം മരിചീടുന്നു
എന്റെ മരണത്തില്‍....
Comment by geethakumari 1 hour ago
ReplyDeleteDelete Comment
കൂടെയില്ല ആരും ജനനത്തിലും മരണത്തിലും .ജീവിതത്തില്‍ പോലും .എല്ലാം അങ്ങെനെ തോന്നിപ്പിക്കുന്നതല്ലേ .പ്രണയവും വിരഹവും പരസ്പരപൂരകങ്ങള്‍ ആണല്ലേ.നിത്യസത്യമായ മരണത്തെക്കുറിച്ചുള്ള വരികള്‍ ആശങ്കയോടെയാണ് വായിച്ചത് .നല്ല രചന .ആശംസകള്‍ .
Comment by rita 4 hours ago
ReplyDeleteDelete Comment
very gud
Comment by Mylaanchi
ReplyDeleteDelete Comment
Kai vittu poyoo monee vishukkuttaaaa.............
Comment by ടി.കെ. ഉണ്ണി yesterday
ReplyDeleteDelete Comment
നന്നായിട്ടുണ്ട്. ആശംസകൾ