Sunday, April 22, 2012

സ്വപ്നം





ഒരു പകല്‍ മറഞ്ഞോരുഇരുളിനായി യാത്രചൊല്ലവേ
നേര്‍ത്ത് വന്നൊരാ നിശയുംനിശബ്ദമായോ....

നോവുകളെന്നില്‍ തിരയായി നുരഞ്ഞുപതഞീടവെ...
ഞാനുണര്‍ന്നീടുന്നു.....

പ്രേമം നിലനിന്നൊരാ നാളുകള്‍തന്‍ ഓര്‍മ്മകളെന്നില്‍
ഉരുകി ഒരുഹിമകണമയെന്റെ തലയിണകള്‍ നനചീടവേ

കനലെരിഞ്ഞുപുകയുന്നൊരാ ലോലമാംമനസ്സിന്‍റെ നോവുകള്‍
നിശബ്തതയിലെ എന്‍റെ തേങ്ങലുകള്‍ക്ക് വഴിമാറുന്നു..

മെല്ലെതുറന്ന ചില്ലുവാതില്‍ കടന്നുവരുന്നൊരാ
രാപക്ഷിതന്‍ നേര്ത്ത് ശബ്ദം..ഈ ഇരുളില്‍
ശൂന്യമാം ഒരു ഗദ്ഗദംപോലെ അലിഞ്ഞീടുന്നു

കണ്ണുനീര്‍വീണു നനഞ്ഞ തലയിണകളെനിക്കു കൂട്ടിനായി
വിരഹപ്രണയത്തിന്‍റെ ആ പഞ്ഞികെട്ടുകള്‍ പുണര്‍ന്നു
മധുരമാമൊരു സ്വപ്നത്തിനായി ഞാനെപ്പഴോമയങ്ങിപ്പോയി.....

പുലരിയില്‍പുറത്തെ തോര്‍ന്നിടാമഴയില്‍
നിമിഷകുമിളകള്‍ പോലെ ജനിച്ചുമരിചീടുന്നു മധുരമാം പ്രണയം

ജനലഴിയോളം വന്നൊരാകുളിര് കാറ്റിലും
ലോലമാം നിന്‍നൊമ്പരമുണര്‍ത്തുന്ന വേദനകളുണ്ടായിരുന്നു...


ഉഷസന്ധ്യതന്‍നീലാംബരികള്‍മറയുന്നു
അകലെസൂര്യന്‍ വീണ്ടും അലകടലിലണയുന്നു...

മന്ദഹാസമാം ആ മുഖമൊന്നു കാണുവാന്‍
ഇമകള്‍പൂട്ടി ഞാന്‍ ഉറങ്ങീടുന്നു....

ഒരു സ്വപ്നത്തിനായി.....


7 comments:

  1. Comment by Sreekuttan 38 minutes ago
    Delete Comment
    നല്ല വരികളായിരുന്നു. ഒന്നുകൂടി എഡിറ്റ് ചെയ്തിരുന്നുവെങ്കില്‍ മികച്ചതാകുമായിരുന്നു. ചെറിയ ചെറിയ അക്ഷരതെറ്റുകള്‍ കൂടി ഒന്നു തിരുത്തണം. അഭിനന്ദനങ്ങള്‍..

    ReplyDelete
  2. Comment by +++മഞ്ഞുതുള്ളി ++ 8 minutes ago
    Delete Comment
    കണ്ണുനീര്‍വീണു നനഞ്ഞ തലയിണകളെനിക്കു കൂട്ടിനായി
    വിരഹപ്രണയത്തിന്‍റെ ആ പഞ്ഞികെട്ടുകള്‍ പുണര്‍ന്നു
    മധുരമാമൊരു സ്വപ്നത്തിനായി ഞാനെപ്പഴോമയങ്ങിപ്പോയി.....
    nice

    ReplyDelete
  3. Comment by നിങ്ങളുടെസ്വന്തം.J.P.K 16 hours ago
    Delete Comment
    നല്ല രചന,,,മനോഹര സ്വപ്നം,,,,ആശംസകള്‍...

    ReplyDelete
  4. Comment by Mylaanchi 19 hours ago
    Delete Comment
    നല്ല സ്വപ്നം .. സ്വപ്നത്തില്‍ ആയിരുന്നോ വിഷ്ണൂ പ്രണയിച്ചത് ....സ്വപ്നത്തില്‍ ആണോ തലയിണ നനയാന്‍ മാത്രം കരഞ്ഞത് ....പ്രണയം ഓര്‍മ്മകള്‍ മാത്രം ആയതു എങ്ങനെയാ വിഷ്ണൂ ..... ആരാ കാലു വാരിയത് .................മാനസ മൈനേ ബരൂ....................മധുരം നുള്ളി തരൂ .നിന്‍ അരുമ പൂവാടിയില്‍ നീ തെടുവതാരെ ...ആരെ .......മണ്ണാങ്കട്ട ...

    ReplyDelete
  5. Comment by rita yesterday
    Delete Comment
    നന്നായിട്ടുണ്ട്...

    ReplyDelete
  6. Comment by hima 14 hours ago
    Delete Comment
    നന്നായിരിക്കുന്നു ആശംസകള്‍

    ReplyDelete
  7. Comment by kootukaari* 19 hours ago
    Delete Comment
    nannayittund kavitha. aasamsakal..
    ........നാളുകള്‍തന്‍ ഓര്‍മ്മകളെന്നില്‍ , ഉരുകി ഒരുഹിമകണമയെന്റെ തലയിണകള്‍ നനചീടവേ
    കനലെരിഞ്ഞുപുകയുന്നൊരാ ലോലമാംമനസ്സിന്‍റെ നോവുകള്‍.. നിശബ്തതയിലെ എന്‍റെ തേങ്ങലുകള്‍ക്ക് വഴിമാറുന്നു..NICE lines..

    ReplyDelete