ഏനന്റെ പറമ്പിലൊരു
കായനട്ടെന്
ഏനന്റെ പറമ്പിലൊരു
മഴയും വന്നേന്
ആ മഴയതില്‍
നിന്നെന്റെ മണ്ണുംനനഞ്ഞേന്
ആ മണ്ണിനടിയിലായി
ഞങ്ങനട്ട കായും നനഞ്ഞേന്
കായപൊട്ടി ഒരു
ചെടിയായേന്
ആ ചെടിയിന്മേല്‍
ഇലയും വന്നേന്
ഇലയും വന്നേന്.....
പൂവും വന്നേന്...
അക്കായ വളര്‍ന്നങ്ങു
പടുമരമയേന്
ഏനന്റെ
മരത്തിലൊരുനൂറു കായും വന്നേന്
അക്കായവിളഞ്ഞങ്ങു കനിയായേന്
കനികൊത്താന് എങ്ങോനിന്ന്
കാക്ക വന്നേന്
കാകവന്നേ...
മൈനവന്നേ.....
മൈനവന്നേ...
തത്തവന്നേ....
കനികൊത്തി
കാക്കച്ചി പായാരംപറഞ്ഞേ
എന്തോരു പുളിയാണ്
ഇക്കനി...
കനികൊത്തി
മൈനപറഞ്ഞേന്
എന്തോരു മധുരമാം
ഇക്കനിക്ക്...
കനികടിക്കാനങ്ങു പൂതിയും
വന്നേന്
പൂതിയിന്മേല്
പടുമരും ഞാന്നേന്
കായകടിച്ചു
ഞാനങ്ങു....
ഇഞ്ചി കടിച്ച
മുച്ചനായെ....
എന്തൊരു
കയ്പ്പാന്നു ഇക്കായ്...
എന്തൊരു
കയ്പ്പാന്നു കാഞ്ഞിരക്കാ.


Comment by Sajitha Thomas 20 minutes ago
ReplyDeleteDelete Comment
nashttappettu pokunna ithupolulla paattukal iniyum iniyum aa thoolika thumbil ninnum undaavatte .ishttamayi.
Comment by geethakumari 3 hours ago
ReplyDeleteDelete Comment
എനിക്ക് ഇഷ്ടമായി .മനോഹരം ,ആശംസകള്‍
Comment by rita 3 hours ago
ReplyDeleteDelete Comment
നന്നായിട്ടുണ്ട്
Comment by hima 12 hours ago
ReplyDeleteDelete Comment
നന്നായിരിക്കുന്നു എനികിഷ്ട്ടായി ....ആശംസകള്‍
Comment by ചങ്ങാതിപ്പൂച്ച 2 minutes ago
ReplyDeleteDelete Comment
nalla rachana
Comment by സൈറ ബാനു 23 hours ago
ReplyDeleteDelete Comment
kollam
Comment by kusumam.r.punnapra yesterday
ReplyDeleteDelete Comment
VERY NICE