മഴമൊഴിഞരാ
പ്രണയകഥപോലെ....
പെയ്തൊഴിഞോരാ
നീല വാനംപോലെ...
ശൂന്യമാമെന്‍
ഹൃദയമെന്തോ നിനച്ചിരിക്കുന്നു...
അജീവനമാം
ചിത്തമതില്‍ ഉറങ്ങുന്ന മോഹങ്ങള്‍
മുള്‍ച്ചെടികളായി
മുളച്ചീടുന്നു...വേദനകളായി വളര്‍ന്നിടുന്നു...
അകലേക്ക്
ആഴങ്ങളിലേക്ക് അകന്നുപോകും
പകലിന്റെ പൊന്തിരികണങ്ങള്...
എന്നിലേക്ക്ടുത്ത്
പാഞ്ഞുവരുന്നോരായിരം കുതിരകള്‍കണക്കെ..
കൂരിരുട്ടും
വേദനയും...നീയെന്ന മോഹങ്ങളും....
വീണ്ടും
നിന്റെ നിശബ്ദമെന്റെ ഹ്രദയത്തെ ചൂഴുന്നു...
ചുരത്തുന്നോരാ
രക്തത്തിന്വര്ണ്ണങ്ങള് നിന്റെനേത്രങ്ങളിലും..
മുന്നിലെ മണ്‍വഴികളില്‍
ഇരുളടയുന്നു...
ഇരുളും
കീറിഞാന്‍ നടന്നീടുന്നു...
കറുപ്പിലെ
നിഗൂഡനിശബ്ദതയെ മുറിക്കുന്നു...
കൂരിരുട്ടില്‍
പദചലനങ്ങള്‍....
മണ്‍വഴിയിലെ
മണല്പുറ്റിലെ മൂകതയില്‍
പകയായിപതിയിരിക്കുന്നു
മരണത്തിന് ഘോരസര്‍പ്പങ്ങള്‍...
കരിനാഗങ്ങള്‍
ഇഴയുന്നു...മൃതിതന്‍ സീല്ക്കാരങ്ങള് ജ്വലിക്കുന്നു
മരണത്തിന് അഘോരസര്പ്പങ്ങള്
കെട്ട്പിണയുന്നു..
അടര്ന്നഴിഞ്ഞുപോകുന്ന
കരിമ്പുകചുരുളുകള് മറയില്ഒളിക്കുന്നു ചന്ദ്രനും
അചലമാം
വഴികളില്‍ ഒരുതരിവെട്ടം വീഴ്ത്താന്‍..
അതകനായ ഞാന്‍
യാചിചീടുന്നു...
വീണ്ടും
നിന്റെ നിശബ്ദമെന്റെ ഹ്രദയത്തെ ചൂഴുന്നു...
അകലേക്ക്
ആഴങ്ങളിലേക്ക് അകന്നുപോകുന്നു ഞാനും.....


Comment by സൂര്യ 11 hours ago
ReplyDeleteDelete Comment
നന്നായിട്ടുണ്ട് ആശംസകൾ.
Comment by sheena 12 hours ago
ReplyDeleteDelete Comment
ശാന്തനായ കവി അറിയാതെ രൌദ്രനായോ????
Comment by THIRUDAN MAMMOOSE 12 hours ago
ReplyDeleteDelete Comment
എന്നിലേക്ക്ടുത്ത് പാഞ്ഞുവരുന്നോരായിരം കുതിരകള്‍കണക്കെ..
കൂരിരുട്ടും വേദനയും...നീയെന്ന മോഹങ്ങളും....
എല്ലാ വരികളും മനോഹരം...നല്ല കടുപ്പം...എങ്കിലും തിരുടനും ദാഹിച്ചു ഈ കവിത..
വായിച്ചു ..ഉള്‍ക്കൊണ്ടു...
സുഹുര്തെ.. നിങ്ങളും സൈനുദ്ധീന്‍ ഖുരെഷിയും ഗീത കുമാരി ടീച്ചറും ഒക്കെ എഴുത്തും പോലെ നല്ല ഒരു കവിത എനിക്ക് എന്നെങ്കിലും എഴുതാന്‍
കഴിഞ്ഞെങ്കില്‍...
ശരിക്കും നല്ല രസമുണ്ട് ഈ കവിത കേട്ടോ..
ആശംസകള്‍
imol Mylaadumpara വേദനിപ്പിക്കുന്ന രചന വിഷ്ണൂ .അകലേക്ക് ആഴങ്ങളിലേക്ക് അകന്നുപോകുന്നു ഞാനും.പലപ്പോഴും നിശബ്ദതയെക്കാള്‍ മനോഹരമായി മറ്റൊന്നും കാണില്ല ..ഇഷ്ട്ടമായി ഈ രചന
ReplyDeleteComment by Mylaanchi 2 hours ago
ReplyDeleteDelete Comment
വിഷ്ണൂ ,,ശെരിക്കും ഇഷ്ട്ടമായി കേട്ടോ ഈ രചന . മറക്കാന്‍ ശ്രമിക്കുന്ന പല കാര്യങ്ങളും എത്ര നമ്മള് മറക്കാന്‍ ശ്രമിക്കുന്നോ അതിലും 100 ഇരട്ടി ശക്തി ആയി തിരിച്ചു മനസ്സിലേക്ക് വരുന്നു . വേദനിക്കയല്ലാതെ മറ്റു മാര്‍ഗ്ഗം ഇല്ല .വിഷ്ണൂ എന്ത് മനസ്സില്‍ വിചാരിച്ചാണ് ഇത് എഴുതിയത് എന്ന് അറിയില്ല ,,എന്നാലും ഇപ്പോഴത്തെ ഈ സംസ്കാരത്തിന്റെയും ,,നമ്മുടെ നാട്ടിലെ ജനങ്ങളുടെയും സ്വഭാവത്തിന്റെ വൃത്തികെട്ട മുഖം കാണാന്‍ കഴിയുന്നു .
Comment by rita 9 hours ago
ReplyDeleteDelete Comment
മനോഹരം ഈ കവിത
Comment by jan 3 hours ago
ReplyDeleteDelete Comment
nice one