അഞ്ചുവയസ്സുകാരി
ടെസസ് അവളുടെ കിടപ്പുമുറിയില്‍ കടന്നു തന്റെ അലമാരതുറന്നു അതില്‍ സൂക്ഷിചിരുന്ന
ഒരു ചിമിഴ് പുറത്തെടുത്തു.അതില്‍ അവളുടെ സ്വന്തം
നിക്ഷേപമായിരുന്നു.അതുനിലത്ത്കുടഞ്ഞിട്ടു എണ്ണാന്‍ തുടങ്ങി
ഒന്നല്ല,മൂന്നുവട്ടം...കണക്കു തെറ്റാതിരിക്കുവാനുള്ള സൂഷ്മത! ആകെ എത്രയെന്നു അവള്
കണ്ടെത്തി.ആ തുക ഒരുകടലാസ്സില്‍ പൊതിഞ്ഞു.ചിമിഴ് യഥാസ്ഥാനത്ത് വച്ചു.കടലാസ്സുപൊതി
ഭദ്രമായി കയ്യില്‍ പിടിച്ചുകൊണ്ടു വീടിന്റെ പിന്‍വശത്തെ വാതിലില്‍കൂടി അവള് പുറത്തേക്കിറങ്ങി.
അവിടെനിന്നും ഏതാനും വാരെ അകലെ ‘റെകസാല്’ എന്ന് പേരുള്ള മരുന്ന്കടയില്‍ എത്തി.ആ
മെഡിക്കല്‍സ്റ്റോര്‍ വാതിലിനു മുകളില്‍ അമേരിക്കന്‍ ആദിവാസിയായ ഒരു റെഡ് ഇന്ത്യന്‍
നേതാവിന്റെ ചിത്രം വരച്ചുവെച്ചിട്ടൂണ്ടായിരുന്നു.അതുവഴി പോകുമ്പോള്‍ അവള് ആ
ചിത്രം കണ്ടിട്ടുള്ളതാണ്.
അവള് മെഡിക്കല്‍സ്റ്റോര്‍
ഫാര്‍മസിസ്റ്റിന്റെ ശ്രദ്ധകിട്ടാന്‍ അല്പനേരം കാത്തു. അയാള്‍ വളരെ തിരക്കായതിനാല്‍
ആ കുഞ്ഞുപെണ്‍കുട്ടിയെ ശ്രദ്ധിച്ചില്ല.അവള് കണ്ണാടി അലമാരിയുടെ മുകളില്‍തട്ടി
ഒച്ച ഉണ്ടാക്കികൊണ്ട്, അങ്കിള്‍ എന്നുറക്കെ വിളിച്ചു. എന്നിട്ടും അയാള്‍
ശ്രദ്ധിച്ചില്ല. അപ്പോള്‍ അവള് കയ്യിലെ ഒരുനാണയം എടുത്തു അലമാരിയുടെ ചില്ലില്‍
തട്ടി ഒച്ചയുണ്ടാക്കി.അതില്‍ അവള് വിജയിച്ചു.അയാള്‍ അല്‍പ്പം ഈര്‍ഷ്യകലര്‍ന്ന
സ്വരത്തില്‍ ചോദിച്ചു. “ആരാണ് ? നിനക്കെന്താണ് വേണ്ടത് ? വളരെദൂരെ നിന്നും ഒരുപാട്
നാളുകള്‍ക്ക് ശേഷം വന്നെത്തിയ എന്റെ സഹോദരനോട്സംസാരിച്ചുകൊണ്ടിരിക്കുകയാണ്.നിനെക്കെന്താണ്
വേണ്ടതെന്നു വേഗംപറയു..”
അവള് ഒട്ടും
കൂസാതെ മറുപടി നല്കി “അതെ, ഞാന്‍വന്നത് എന്റെ സഹോദരനെപ്പറ്റി പറയാനാണ്” അവളുടെ
വക്കില്‍ ദേഷ്യവും സങ്കടവും നിറഞ്ഞുനിന്നൂ.അവള് കൂട്ടിച്ചേര്‍ത്തു: “ചാച്ചന്
വളരെ അസുഖത്തിലാണ്.ഒത്തിരി പ്രയാസ്സപെടുന്നു....ഒരു ‘അദ്ഭുതം’ വാങ്ങാനാണ് ഞാന്‍
വന്നത്”. “എന്ത് ?അദ്ഭുതം വാങ്ങാനോ? നീ എന്താണ് പറഞ്ഞത്?”
അവള് നല്കിയ
ഉത്തരം:”ചാച്ചന്റെ പേര് ജാക്.ചാച്ചന്റെ തലക്കുള്ളില്‍ എന്തോ കുഴപ്പമുള്ളത് വളരുന്നു.എന്റെ
ഡാഡി പറയുന്നത് കേട്ടൂ.ഒരു അദ്ഭുതത്തിനു മാത്രവേ അവനെ ഈ അവസ്ഥയില്‍ സൌഖ്യമാക്കാന്‍
കഴിയു എന്ന്. ആ അദ്ഭുതം വാങ്ങിക്കാനാണ് ഞാന്‍ വന്നത്.അതിനു എന്ത് വിലയാകും?” ആ
കടക്കാരന് ചിരിച്ചുകൊണ്ട് മറുപടിനല്കി.“മോളെ ഞങ്ങള്‍ എവിടെ അദ്ഭുതം
വില്കൂന്നില്ല.എനിക്ക് നിന്നെ സഹായിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലാ മോള്
ക്ഷമിക്കണം” വളരെ ശാന്തമായും,അവളെ ആശ്വസിപ്പിച്ചും അയാള്‍ പറഞ്ഞു.
അവള് തുടര്‍ന്ന്:”അങ്കിള്‍
കേള്ക്കു അതിനുള്ള പണം എന്റെ കയ്യിലുണ്ട്.ഞാന്‍ വെറുതെയല്ലാ ചോദിക്കുന്നത്.അത്
പോരായെങ്കില്‍ ബാക്കിപണം ഞാന്‍ തന്നുകൊള്ള൦.അതിനെന്തു വിലയാകുമെന്നു പറഞ്ഞാല്‍
മതി.”
ഫാര്‍മസിസ്റ്റിന്റെ
സഹോദരന് ഈ സംഭാഷണം ശ്രദ്ധിച്ചു അവിടെ നില്‍ക്കുകയായിരുന്നു.ഉന്നതസ്ഥാനീയന്‍ എന്ന്
തോന്നുംവിധം ഡ്രസ്സ് ചെയ്തിരുന്ന അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് ടെസ്സിന്റെ
അടുക്കലേക്കുചെന്ന് ചോദിച്ചു: “എന്ത് തരത്തിലുള്ള അദ്ഭുതമാണ് നിന്റെ ചാച്ചനു
അവശ്യമുള്ളതു?” അവള് ഉത്തരം നല്കി: “എനിക്കറിഞ്ഞുകൂടാ.ചാച്ചനു വലിയ സുഖകേടാണ്
എന്ന് എനിക്കറിയാം.മമ്മി പറഞ്ഞത് ഒരു ശസ്ത്രക്രിയ വേണമെന്നാണ്.പക്ഷെ, എന്റെ
ഡാഡിക്ക് അതിനുള്ള പണമില്ല..മമ്മിയും ഡാഡിയും പലപ്പോഴും അത് പറയുന്നത് ഞാന്‍
കെട്ടൂ. അതുകൊണ്ടാണ് എന്റെ പണം ചിലവാക്കാന്‍ ഞാന്‍ വന്നത്.” ആ മാന്യന് ചോദിച്ചു:
“ആകട്ടെ നിനക്ക് എത്രമാത്രം പണമുണ്ട്” ടെസസ് വളരെപതിഞ്ഞസ്വരത്തില് പറഞ്ഞു:” ഒരു
ഡോളറും പത്തു സെന്റും, അത്രയേ എന്റെ കയ്യില്‍ ഇപ്പോഴുള്ളൂ. വേണ്ടി വന്നാല്‍
കുറച്ചുകൂടി ഞാന്‍ കണ്ടെത്താം.”
“അതുകൊള്ളാം
നല്ലകാര്യം.ഒരു ഡോളറും പത്തു സെന്റും; നിന്റെ ചാച്ചനുവേണ്ടിയുള്ള അദ്ഭുതത്തിന്റെ
കൃത്യമായ വില!” ഇത്രയും പറഞ്ഞശേഷം അദ്ദേഹം ഒരുകയ്യില്‍ ആ പണം സ്വീകരിച്ചു: മറുകൈകൊണ്ട്
അവളുടെ കരത്തില്‍ പിടിച്ചു പറഞ്ഞു: “മോള്, താമസിക്കുന്ന വീട്ടിലേക്കു ഞാന്‍കൂടി
വരാം, ഞാന്‍ നിന്റെ ചാചനെയും നിന്റെ ഡാഡിയെയും മമ്മിയെയും ഒന്ന് കാണട്ടെ.നീ
അവശ്യപെടുന്ന അദ്ഭുതം എനിക്ക് തരാന്‍ കഴിയുമോ എന്ന് നോക്കെട്ടെ.”
അദ്ദേഹം പ്രസിദ്ധ
ന്യുറോസര്ജ്ജന് ഡോ. കാള്‍ടന്‍ ആംസ്ട്രോങ്ങ് ആയിരുന്നു.അദ്ദേഹം ആ രോഗിയുടെ
ശസ്ത്രക്രിയ വിജയകരമായി ചെയ്തുകൊടുത്തു.പ്രതിഫലമായി ഒന്നും വാങ്ങിയില്ല.ജാക്ക്
സുഖം പ്രാപിച്ചു ഭവനത്തില്‍ എത്തിയപ്പോള്‍ അവര്കെല്ലാം എത്ര സന്തോഷമായിരുന്നു! ഈ
അനുഭവത്തിലേക്ക് എത്തിച്ച സംഭവപരമ്പരകളെപറ്റി കൃതജതപൂര്വ്വം അവര്‍
അയവിറക്കി.മമ്മി പറഞ്ഞു:ആശസ്ത്രക്രിയ യഥാര്‍ത്ഥത്തില്‍ ഒരുഅത്ഭുതം തന്നെ എത്രമാത്രംഅതിനു
ചെലവു വരുമായിരുന്നു എന്നൂ ഞാന്‍ അദ്ഭുതപെടുകയാണ്.” ടെസസ് അതുകേട്ടു
പുഞ്ചിരിച്ചു.അവള്‍ക്കറിയാം ആ അദ്ഭുത്തിനു എന്ത് വിലയാകും എന്ന്-ഒരു ഡോളറും പത്തു
സെന്റും.നിഷകളങ്കയായ ഒരു കൊച്ചുകുട്ടിയുടെ വിശ്വാസം!
ശൈശവത്തിന്റെ ആര്‍ജ്ജവവും,നിഷ്കളങ്കത,വിശ്വാസം,നിര്‍വ്യാജ
സ്നേഹം എന്നിവയുടെ ആവിഷ്കമാന് ടെസ്സില്‍ നാം കണ്ടത്....
(ഈ കഥ തികച്ചും
എന്റേതല്ല...വായിച്ചപ്പോള്‍, അക്ഷരങ്ങളിലൂടെ കടന്നു പോയപ്പോള്‍ ...എവിടേയോ..ഒരു
മാനുഷികസ്നേഹത്തിന്റെ ഒരു സന്ദേശം കണ്ടെത്താന്‍ കഴിഞ്ഞു...അത് എന്റെ എല്ലാ നല്ല കൂട്ട്കാര്ക്കായി പങ്കുവയ്ക്കുന്നു.....സ്നേഹത്തോടെ
......സ്നേഹിക്കണം എന്ന് പറഞ്ഞുകൊണ്ട്...)
.jpg)

Comment by Ajayakumar 25 minutes ago
ReplyDeleteDelete Comment
Vishnu Valare nannayittundu...... manoharamayi avatharippichiu... Congratulation......
omment by Sreekuttan 2 hours ago
ReplyDeleteDelete Comment
മനോഹരം...
Comment by SHAHUL HAMEED 16 hours ago
ReplyDeleteDelete Comment
രചന ഉത്തമം..
ആശംസകള്‍
Comment by anwar kp 16 hours ago
ReplyDeleteDelete Comment
ഇതാണ് യഥാര്‍ഥ എഴുത്ത്. മനുഷ്യ മനസ്സില്‍ ഒരു ചലനവും സൃഷ്ടിക്കാനാവാത്ത ഒരു പറ്റം വാക്കുകള്‍
സാഹിത്യമാവുന്നില്ല. എന്റെ അഭിനന്ദനങ്ങളും ആശംസകളും .
EE VAAKKUKAL NJAANUM ADIVARAYIDUNNU.
AASHAMSAKAL
Comment by mashood chunkam 17 hours ago
ReplyDeleteDelete Comment
നല്ല രസകരമായി അവതരണം. അത് കൊണ്ട് ഈ കഥയിലെ അനുഭവത്തിലെ യാദാര്‍ത്ഥ്യം വായനക്കാര്‍ക്ക് ഉള്‍കൊള്ളാന്‍ സാധിക്കുന്നു.
ഒരു കൊച്ചു കിട്ടിയോടു മുത്തശി കഥ പറയുന്നത്ര ലളിതമായി ഈ വിഷയം അവതരിപ്പിക്കാന്‍ എഴുത്തുകാരന് സാധിച്ചു
അത് കൊണ്ട് എനിക്ക് ഈ രചന വളരെ ഇഷ്ടപ്പെട്ടു.
ഇനിയും ഇത്തരം നല്ല നന്മ സന്ദേശം നല്കുന്ന രചനകളുമായി വീണ്ടും വരിക.
ആശംസകള്‍
Comment by mashood chunkam 17 hours ago
ReplyDeleteDelete Comment
kollaam.. nannaayittundu.
thanks for the link mammoos. itharam nalla rachanakal miss aavunnu ennathanu sathyam
aashamsakal
Comment by kpharis59 17 hours ago
ReplyDeleteDelete Comment
വളരെ ഹൃദയസ്പര്‍ശിയായി എഴുതിയ ഒരു രചന.
ആശംസകള്‍
Comment by geethakumari 20 hours ago
ReplyDeleteDelete Comment
ഒരു കുട്ടിയുടെ നിഷ്കളങ്കത ,അത് പക്ഷെ ഒരു ജീവിതത്തെ രക്ഷപ്പെടുത്തി .തന്റെ സമ്പാദ്യം തന്നെ ചിലവിട്ട് ഒരു ജീവിതം രക്ഷപ്പെടുത്തുവാന്‍ ആ കുട്ടിയുടെ ശ്രമം വളരെ ഹൃദയസ്പര്‍ശിയായി .
ആശംസകള്‍
Comment by pooja.p 21 hours ago
ReplyDeleteDelete Comment
അനുമോദനങ്ങള്‍..!
കഥ നന്നായിരിക്കുന്നു..
Comment by sheena 22 hours ago
ReplyDeleteDelete Comment
ചില നിര്‍ണായക ഘട്ടങ്ങളില്‍ ഈശ്വരന് മനുഷ്യരൂപത്തില്‍ എത്തി നമ്മെ സഹായിക്കാറുണ്ട്..
ആ സഹായം എപ്പോഴെങ്കിലും അനുഭവിക്കാത്ത ആരും ഉണ്ടാകില്ല എന്നാണു എന്റെ വിശ്വാസം ..
ഈ കഥ .കഥ എന്ന് പറയാന്‍ തോന്നുന്നില്ല .ഈ സംഭവം ഇവിടെ പങ്കുവയ്ക്കാന്‍ തോന്നിയ വിഷ്ണുവിനു ..ഒരുപാട് സ്നേഹത്തോടെ ...
Comment by KERALADASANUNNI.K 22 hours ago
ReplyDeleteDelete Comment
ഇതാണ് യഥാര്‍ഥ എഴുത്ത്. മനുഷ്യ മനസ്സില്‍ ഒരു ചലനവും സൃഷ്ടിക്കാനാവാത്ത ഒരു പറ്റം വാക്കുകള്‍
സാഹിത്യമാവുന്നില്ല. എന്റെ അഭിനന്ദനങ്ങളും ആശംസകളും .
Comment by nandakumar.S yesterday
ReplyDeleteDelete Comment
സത്യമെന്നോ ഭാവനയെന്നോ പറയാന്‍ വയ്യാത്ത കൂട്ടത്തില്‍ പെടുത്തിയിട്ടുള്ള കഥയാണിത്. കുട്ടിയുടെ വിശ്വാസത്തിന്റെ ബലം ഊന്നി പറയുവാന്‍ ഈ കഥ
ഉപയോഗിക്കുന്നുണ്ട് വിശ്വാസികള്‍ .ഇതിലെ വൈകാരിക തലം വളരെ ശക്തമാണ്
Comment by maushmi yesterday
ReplyDeleteDelete Comment
nalla sneham...nalla sandesham...
Comment by Aju perangattu james yesterday
ReplyDeleteDelete Comment
നല്ല രചന ആശംസകള്‍
''''''''''''''''''''''''''''''''''
Comment by KRISHNANUNNI yesterday
ReplyDeleteDelete Comment
nice one...cngrts
Comment by gaana swaminath 22 hours ago
ReplyDeleteDelete Comment
nannayitundu
Comment by anwar sidhiq yesterday
ReplyDeleteDelete Comment
വളരെ ഹൃദയസ്പര്‍ശിയായി രചന
Comment by + BJ= PokkirY + yesterday
ReplyDeleteDelete Comment
(ഈ കഥ തികച്ചും എന്റേതല്ല...വായിച്ചപ്പോള്‍, അക്ഷരങ്ങളിലൂടെ കടന്നു പോയപ്പോള്‍ ...എവിടേയോ..ഒരു മാനുഷികസ്നേഹത്തിന്റെ ഒരു സന്ദേശം കണ്ടെത്താന്‍ കഴിഞ്ഞു...അത് എന്റെ എല്ലാ നല്ല കൂട്ട്കാര്ക്കാ്യി പങ്കുവയ്ക്കുന്നു.....സ്നേഹത്തോടെ ......സ്നേഹിക്കണം .. snehichirikkunnu muthee..... Touching )
Comment by Ajayakumar yesterday
ReplyDeleteDelete Comment
Vishnu Valare nannayittundu...... manoharamayi avatharippichiu... Congratulation......
Comment by Sreekuttan yesterday
ReplyDeleteDelete Comment
മനോഹരം...
Comment by SHAHUL HAMEED on Tuesday
ReplyDeleteDelete Comment
രചന ഉത്തമം..
ആശംസകള്‍
Comment by anwar kp on Tuesday
ReplyDeleteDelete Comment
ഇതാണ് യഥാര്‍ഥ എഴുത്ത്. മനുഷ്യ മനസ്സില്‍ ഒരു ചലനവും സൃഷ്ടിക്കാനാവാത്ത ഒരു പറ്റം വാക്കുകള്‍
സാഹിത്യമാവുന്നില്ല. എന്റെ അഭിനന്ദനങ്ങളും ആശംസകളും .
EE VAAKKUKAL NJAANUM ADIVARAYIDUNNU.
AASHAMSAKAL
Comment by mashood chunkam on Tuesday
ReplyDeleteDelete Comment
നല്ല രസകരമായി അവതരണം. അത് കൊണ്ട് ഈ കഥയിലെ അനുഭവത്തിലെ യാദാര്‍ത്ഥ്യം വായനക്കാര്‍ക്ക് ഉള്‍കൊള്ളാന്‍ സാധിക്കുന്നു.
ഒരു കൊച്ചു കിട്ടിയോടു മുത്തശി കഥ പറയുന്നത്ര ലളിതമായി ഈ വിഷയം അവതരിപ്പിക്കാന്‍ എഴുത്തുകാരന് സാധിച്ചു
അത് കൊണ്ട് എനിക്ക് ഈ രചന വളരെ ഇഷ്ടപ്പെട്ടു.
ഇനിയും ഇത്തരം നല്ല നന്മ സന്ദേശം നല്കുന്ന രചനകളുമായി വീണ്ടും വരിക.
ആശംസകള്‍
Comment by mashood chunkam on Tuesday
ReplyDeleteDelete Comment
kollaam.. nannaayittundu.
thanks for the link mammoos. itharam nalla rachanakal miss aavunnu ennathanu sathyam
aashamsakal
Comment by kpharis59 on Tuesday
ReplyDeleteDelete Comment
വളരെ ഹൃദയസ്പര്‍ശിയായി എഴുതിയ ഒരു രചന.
ആശംസകള്‍
Comment by geethakumari on Tuesday
ReplyDeleteDelete Comment
ഒരു കുട്ടിയുടെ നിഷ്കളങ്കത ,അത് പക്ഷെ ഒരു ജീവിതത്തെ രക്ഷപ്പെടുത്തി .തന്റെ സമ്പാദ്യം തന്നെ ചിലവിട്ട് ഒരു ജീവിതം രക്ഷപ്പെടുത്തുവാന്‍ ആ കുട്ടിയുടെ ശ്രമം വളരെ ഹൃദയസ്പര്‍ശിയായി .
ആശംസകള്‍
Comment by pooja.p on Tuesday
ReplyDeleteDelete Comment
അനുമോദനങ്ങള്‍..!
കഥ നന്നായിരിക്കുന്നു..
Comment by sheena on Tuesday
ReplyDeleteDelete Comment
ചില നിര്‍ണായക ഘട്ടങ്ങളില്‍ ഈശ്വരന് മനുഷ്യരൂപത്തില്‍ എത്തി നമ്മെ സഹായിക്കാറുണ്ട്..
ആ സഹായം എപ്പോഴെങ്കിലും അനുഭവിക്കാത്ത ആരും ഉണ്ടാകില്ല എന്നാണു എന്റെ വിശ്വാസം ..
ഈ കഥ .കഥ എന്ന് പറയാന്‍ തോന്നുന്നില്ല .ഈ സംഭവം ഇവിടെ പങ്കുവയ്ക്കാന്‍ തോന്നിയ വിഷ്ണുവിനു ..ഒരുപാട് സ്നേഹത്തോടെ ...
Comment by KERALADASANUNNI.K on Tuesday
ReplyDeleteDelete Comment
ഇതാണ് യഥാര്‍ഥ എഴുത്ത്. മനുഷ്യ മനസ്സില്‍ ഒരു ചലനവും സൃഷ്ടിക്കാനാവാത്ത ഒരു പറ്റം വാക്കുകള്‍
സാഹിത്യമാവുന്നില്ല. എന്റെ അഭിനന്ദനങ്ങളും ആശംസകളും .
Comment by nandakumar.S on Tuesday
ReplyDeleteDelete Comment
സത്യമെന്നോ ഭാവനയെന്നോ പറയാന്‍ വയ്യാത്ത കൂട്ടത്തില്‍ പെടുത്തിയിട്ടുള്ള കഥയാണിത്. കുട്ടിയുടെ വിശ്വാസത്തിന്റെ ബലം ഊന്നി പറയുവാന്‍ ഈ കഥ
ഉപയോഗിക്കുന്നുണ്ട് വിശ്വാസികള്‍ .ഇതിലെ വൈകാരിക തലം വളരെ ശക്തമാണ്
Comment by maushmi on Tuesday
ReplyDeleteDelete Comment
nalla sneham...nalla sandesham...
Comment by Aju perangattu james on Tuesday
ReplyDeleteDelete Comment
നല്ല രചന ആശംസകള്‍
''''''''''''''''''''''''''''''''''