ഇന്നെന്റെ ഓമല്‍ചെടിതളിര്‍ത്തു
മൊട്ടിട്ടു
ഇന്നാ ചെടിയുടെ തളിര്‍മൊട്ടു വിരിയിച്ചു
ഇന്നെന്റെ ചെടിയൊരു പൂവിനെതന്നു
എന്റെ പൂവ് , അത് നിന്നെപോലെ
ഇന്നെന്റെ പൂവുവിടര്‍ന്നു
മാനത്തമ്പിളിപോലെ
ഇന്നെന്റെ പൂവ് നഗ്നയാണ് നിന്നെപോലെ
സുന്ദരിയാണ്
ഇന്നെന്റെ പൂവിനുചന്തമുണ്ട് നിന്റെ
മുഖംപോലെ
ഇന്നെന്റെ പൂവിനുസുഗന്ധമുണ്ട് നിന്റെ
മേനിയില്‍നിന്നുതിര്‍ന്നപോലെ
ഇന്നെന്റെ പൂവിനുനിറമുണ്ട് നിന്റെ
ചെന്തളിര്‍ചുണ്ടുപോലെ
ഇന്നെന്റെ പൂവിനു തെനുണ്ടേ,മധുരമുണ്ടേ
നിന്റെ കിളികൊഞ്ചല്‍പോലെ
ഇന്നെന്റെ പൂവ്പാടുന്നുണ്ടേ നിന്നെകുറിച്ച്
പറയുന്നുണ്ടേ
എന്റെ പൂവിനു പ്രണയമുണ്ട്
ഇന്നെന്റെ പൂവിനു ചന്തമില്ല മണമില്ല
ശൂന്യതയുടെ ചാരനിറംമാത്രം
അകലത്തകന്നുപോയ പ്രണയത്തിന്റെ
പെരുമഴയില്‍ കുതിര്‍ന്നുനില്‍ക്കുന്നു
ഇണന്റെ പൂവിനുമോഹങ്ങള്‍ ഇല്ലാ...
ഇന്നെന്റെ പൂവിനുസ്മ്രിതികള്‍ ഇല്ലാ..
ഇന്നുപുലരിയിലിതാ
എന്റെയൊപ്പംകിടക്കുന്നു
എന്റെ പൂവ് ....പേരിടാത്തൊരു
കുഞ്ഞുപ്പൂവ്
ഇന്നെന്റെ പൂവിനുജീവനില്ലാ...
ഇന്നെന്റെ പൂവിനുപാട്ടുമില്ലാ..
മുറുകെയടച്ചകണ്ണുമായി കിടക്കന്നു
ശവമടക്കിനായി എന്റെ കാല്‍ക്കല്‍കിടക്കുന്നു....
ഇന്നെന്റെ പൂവിനുപ്രണയമില്ലാ
\ഇന്നെന്റെ പൂവിനു നീയുമില്ലാ
ഇന്നെന്റെ പൂവിനു ഞാനുമില്ലാ....


Comment by ♫♪ѕυηιℓ∂αтн αzк∂♪♫
ReplyDeleteവിഷ്ണു.....മനോഹരമായിരിക്കുന്നു ഈ കുഞ്ഞു പൂവ്....ആശംസകള്‍...
Comment by C.V.Thankappan chullikattil 4 hours ago
ReplyDeleteDelete Comment
വീണപൂവേ.............
നന്നായിട്ടുണ്ട്
ആശംസകള്‍
Comment by rita 6 hours ago
ReplyDeleteDelete Comment
..... നന്നായിട്ടുണ്ട് ഈ
Comment by geethakumari 6 hours ago
ReplyDeleteDelete Comment
ഈ രചന ഇഷ്ടമായി
ഇ യെ ഇത്ര സ്നേഹം ആണോ
പ്രാസം ഒപ്പിച്ചുള്ള ഈ രചന മനോഹരമായി
ആശംസകള്‍
Comment by haris 19 minutes ago
ReplyDeleteDelete Comment
inneepoovu kaanaan njaanumilla kollaam cngrts