Tuesday, February 15, 2011

മടക്കയാത്ര




ഒരു മടക്ക യാത്രയില്‍ മരണം എന്നോട് ചോദിച്ചു..
തിരികെ ഞാന്‍ നല്കട്ടെയോ നിനക്ക് നിന്‍ ജീവിതം..
തിരികെ ഞാന്‍ നല്കട്ടെയോ നിനക്ക് നിന്‍റെ..
കിനാക്കള്‍തന്‍ പൊന്‍വസന്തം....

നീയ് കണ്ടു നിറഞ്ഞൊരാ ഉദയാസ്തമയങ്ങള്‍...
നീയ് കണ്ടു നിറഞ്ഞൊരാ നിലാവും ,പകലും പകല്‍ വെളിച്ചവും...
തിരികെ ഞാന്‍ നല്കട്ടെയോ നിനക്ക് നിന്‍റെ
ഓണവും സംക്രാന്തിയും...
തിരികെ ഞാന്‍ നല്കട്ടെയോ അമ്മതന്‍ മുലപ്പാലിന്‍ ഗന്ധവും മധുരവും....

കണ്ണന്‍ ചിരട്ടകളില്‍ മണ്ണിനെ ചോറക്കിയും...
തൊടിയിലായി ഓടികളിച്ചും കളിവഞ്ചികള്‍ തുഴഞ്ഞും..
മയില്‍പീലിയില്‍ മാഷിപച്ചയില്‍ വര്‍ണ്ണ സ്വപ്‌നങ്ങള്‍ തീര്‍ത്തും..
നിരച്ചര്‍ത്തു അണിഞജോരാ കുട്ടിക്കാലം നിനക്കായ്..
മടക്കി നല്കട്ടെയോ ഞാന്‍...

ഹാ മരണമേ !! തരിക നീയ് ക്ഷണിക നേരം ഈ ഭൂവില്‍..
ഒരു മാപ്പിരക്കും മൊഴി ചോല്ലുവനായി ..
തരിക നീ കണിക നേരം...

ഒരു മുഴു ജന്മം ജീവിക്കാന്‍ കൊതിചോരെന്ന നീ ...
ഒരു ക്ഷണിക നേരം കൊണ്ട് മടക്കി പോകവേ...
ഈ യാത്രതന്‍ മദ്ധ്യേ തിരിഞ്ഞൊന്നു നോക്കീടവേ...

മറക്കാതിരിക്കാന്‍ നീയ് നല്‍കിയൊരു മയില്‍പീലിയും..
മോഹത്തിന്റെ മോതിര വിരലില്‍ അണിഞജോരാ
മണിമോതിരവും ചിതയില്‍ എരിഞ്ഞിടവേ....
കിനാവുകള്‍ കരിംതിരി കത്തിയോരാ ചിതയിലേക്ക്.....
.
ഹാ പ്രണയമേ മാപ്പ്....

8 comments:

  1. ഈ കവിത കൂട്ടം മലയാളി സോഷ്യല്‍ നെറ്റവോര്‍കില്‍
    നല്ല കവിത ആയി തിരഞ്ഞെടുത്തു,,,,
    എല്ലാ വയനകര്‍ക്കും നന്ദി...

    ReplyDelete
  2. Comment by geethakumari yesterday
    Delete Comment
    ജീവിതത്തിന്റെ വസന്തങ്ങള്‍ എല്ലാം തിരികെ നല്‍കാമെന്ന മരണത്തിന്റെ വാഗ്ദാനം ഒരു വ്യത്യസ്തത ഉണ്ടാക്കുണ്ട് .
    നല്ല രചന .
    ഇഷ്ടമായി കേട്ടോ
    ആശംസകള്‍

    ReplyDelete
  3. Comment by Girsh.C. yesterday
    Delete Comment
    നന്നായി എഴുതിയിരിക്കുന്നു ...ആശംസകൾ വിഷ്ണു...

    ReplyDelete
  4. Comment by arathi 4 hours ago
    Delete Comment
    നല്ല പ്രമേയം അങ്ങനെ ഒരു നാള്‍ മരണം എന്നോട് ചോദിച്ചാല്‍ മതിയായിരുന്നു ......ഒരു നൂറ്റി ഇരുപതു കഴിഞ്ഞേ ഞാന്‍ വരുന്നുള്ളൂ എന്ന് പറയും .................നന്നായിരിക്കുന്നു കവിത ഇത് വായിച്ചപ്പോള്‍ മരണം എന്നാ സത്യത്തെ കുറിച്ച് ഒന്ന് കാര്യമായി ഞാന്‍ ചിന്തിച്ചു .

    ReplyDelete
  5. Comment by Mylaanchi 1 hour ago
    Delete Comment
    വിഷ്ണൂ ,,,, നല്ല രചന ആണ് ട്ടോ ....പിന്നെ പല പ്രാവിശ്യം ഞാന്‍ പറഞ്ഞു കേട്ടാ മരണത്തെ കുറിച്ച് തിങ്കിക്കല്ലെന്നു..

    ReplyDelete
  6. Comment by + BJ= PokkirY + 8 minutes ago
    Delete Comment
    ഹാ പ്രണയമേ മാപ്പ്..............onnum parayanilla frnd..... thirinju nottam....... muahhhhhhh

    ReplyDelete
  7. Comment by സൂര്യ 7 hours ago
    Delete Comment
    കണ്ണന്‍ ചിരട്ടകളില്‍ മണ്ണിനെ ചോറക്കിയും...
    തൊടിയിലായി ഓടികളിച്ചും കളിവഞ്ചികള്‍ തുഴഞ്ഞും..
    മയില്‍പീലിയില്‍ മാഷിപച്ചയില്‍ വര്‍ണ്ണ സ്വപ്‌നങ്ങള്‍ തീര്‍ത്തും..
    നിരച്ചര്‍ത്തു അണിഞജോരാ കുട്ടിക്കാലം..ഓർത്തുപോകുന്നു...ആശംസകൾ...

    ReplyDelete
  8. Comment by hima 7 hours ago
    Delete Comment
    തിരിച്ചു ഒരു ജീവിതം കൂടി തരട്ടെ എന്ന് ചോദിച്ചപ്പോ .......പറയമായിരുനില്ലേ ജീവിതം തന്നോള് ആ ജീവിതത്തില്‍ വാര്‍ധക്യം വേണ്ട എന്ന്

    ശരണലയം ഒരു ജീവിതം അതിലും ഭേദം മരണമാണ്

    ReplyDelete