Thursday, March 10, 2011

തിരമാലകള്‍ക്ക്‌ ഒപ്പം ഒരു യാത്ര..


പകലിനോട് യാത്രപറഞ്ഞു പോകുന്ന സൂര്യന്‍ തന്റെ ചുവന്ന കൈകളാല്‍ തിരമാലകളെ തഴുകി തലോടി യാത്ര പറയുന്നു....
ആ സ്നേഹതലോടലില്‍ സ്വയം മറന്നു തുടിച്ചു തുള്ളുന്ന തിരമാലകള്‍ക്ക്‌....
നാണം കൊണ്ടാണോ...? അതോ ആ പ്രകാശത്താല്‍ ആണോ..?...അറിയില്ല്യ...
നല്ല ചുവന്ന നിറമായിരുന്നു....
സന്തോഷത്തില്‍ മതിമറന്ന തിരമാലകള്‍ ഒന്നിന് പുറകെ ഒന്നായി കരയിലെ മണല്തരികളെ തൊട്ടു തിരിച്ചു പോയികൊണ്ടേ ഇരുന്നു...
പാറകൂട്ടങ്ങളില്‍ തട്ടി ആകാശത്തേക്ക് നുരഞ്ഞു പൊന്തിയ കൂറ്റന്‍ തിരമാലകള്‍ക്ക്‌
പാലിന്റെ നിറമായിരുന്നു....

അവന്റെ മനസ്സില്‍ ആര്‍ത്തലച്ചു പൊന്തിയ നഷ്ട്ട സ്വപനങ്ങള്‍ക്കും ,കിനവുകള്‍ക്കും....നിറങ്ങള്‍ ഒന്നും തന്നെ ഇല്ല..
അഴകടലില്‍ കലക്കിയ ചായം കണക്കെ അവന്റെ ജീവിതവും സ്വപ്നങ്ങളും ...കിനാവുകളും നിറം ഇല്ലാത്ത ഒരു മാസ്മരിക വിസ്മയം ആയി തീര്‍ന്നു..
വേഷങ്ങള്‍ ഒക്കെ അഴിച്ചു വച്ച് എവിടെ ഈ മനോഹര സന്ധ്യയില്‍ തിരമാലകള്‍ക്ക് ഒപ്പം ഒരു യാത്ര...ഒരു ജീവിത യാത്ര..അതായിരുന്നു വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അവന്റെ മനസ്സില്‍ ഉണ്ടായിരുന്ന ചിന്ത..
മനുഷ്യന്‍ അതിനെ ആത്മഹത്യ എന്ന് വിളിച്ചു കളിയാക്കിയിരുന്നു...
കടല്‍ കാറ്റിലെ ഉപ്പ് രസവും...നനുത്ത തണുപ്പും അവനില്‍ ഒരു ഭാവഭേദവും വരുത്തിയില്ല്യാ.
കുറെ മാറി കടല്‍ കരയില്‍ ഒരു കുഞ്ഞു കുട്ടി വളരെ സന്തോഷവാനായി പട്ടം പറത്തുന്നു ..ഒരു ചെറിയ കടല്‍ കാറ്റിന്റെ കുസൃതിയില്‍ ആ പട്ടം ചരട് വിട്ടു പോയി..അത് എങ്ങോട്ടെന്നില്ലാതെ കാറ്റിന്റെ ഗതിയില്‍ പറന്നു തുടങ്ങി...
അനിയത്രിതമായ ആ സഞ്ചാരം...തന്റെ മനസുപോലെ..അതിനെ ആളുകള്‍ ഭ്രാന്ത് എന്ന് വിളിച്ചിരുന്നു...പാവം കുട്ടി അതിന്റെ മുഖത്തെ ദയനീയത ..അതിന്റെ നിനഷ്കലങ്കത...ആ കുഞ്ഞു കൈകള്‍ ഉയര്‍ത്തി അതിനെ അവന്‍ മാടി വിളിച്ചു...
നിറങ്ങള്‍ ഇല്ലാത്ത,ജീവിതവും...അനിയത്രിതമായ മനസിന്റെ ചലനങ്ങളെയും ..ഒരു പക്ഷെ മരണം മാടി വിളിച്ചുവോ..?

ഒരിക്കല്‍ ഈ പാറകൂട്ടത്തില്‍ ഇരിക്കുമ്പോള്‍..എന്റെ കാതുകളില്‍ തൊട്ടു കൊണ്ട് അവള്‍ എന്നോട് ചോദിച്ചു...
അച്ചായ!! ....(ഇങ്ങനെ ആയിരുന്നു അവള്‍ എന്നെ വിളിചിരുന്നെ..)
അച്ചായ എന്താ എത്രയേറെ കുഞ്ഞു മുടികള്‍ ഇ കാതുകളില്‍ ...
ഞാന്‍ പരിച്ച്‌െടുകട്ടെ ...? അതിനോടൊപ്പം തന്നെ അവള്‍ മുടികള്‍ പറിചിരുന്നു..
അയ്യോ!!! ഒരു വേദനയുടെ വിളി ..പക്ഷെ അവളുടെ ...ചിരി ആയിരുന്നു ഉയര്‍ന്നു കേട്ടത്..അവളുടെ..അതില്‍ വേദനകള്‍ അലിഞ്ഞു പോയിരുന്നു...
അങ്ങിനെ ആയിരുന്നു ഇപ്പോഴും...ആ ചിരിയില്‍ ..അരികില്‍ എല്ലാം മറക്കാന്‍ കഴിയിമയിരുന്നു....
എപ്പോള്‍ എല്ലാം മറന്നു പോയിരിക്കുന്നു...അവള്‍. കഴിയാതെ ഞാനും.

അച്ചായ...!!! അതാ അവിടെ ആ തിരമാലകളുടെ കൂടെ അവള്‍...
അവന്‍ ആ കരയെ തൊട്ടു തിരിച്ചു പോകുന്ന തിരമാലകള്‍ക്ക് ഒപ്പം നടന്നു ....
പാദങ്ങളില്‍ നനുത്ത തണുപ്പ്....അത് മുകളിലേക്ക് പടര്‍ന്നു...നെഞ്ചോളം ..കണ്ണിനോളം ....ഒടുവില്‍ മുടികള്‍ തഴുകി മുകളിലേക്ക്...
തന്റെ സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ കണ്ടു തുടങ്ങിയോ...ആഴ കടലിന്റെ നീല നിറം...

2 comments:

  1. Comment by Mylaanchi on Thursday
    Delete Comment എന്താ വിഷ്ണു ഇപ്പോള്‍ ഇങ്ങനൊരു കഥ എഴുതാന്‍ തോന്നിയത് . എന്തോ ഒരു വിഷാദം ഈ കഥയില്‍ ഉണ്ട് ..
    പുറമേ നിന്ന് നല്ല കഥയാണ് . പക്ഷെ ഇതിന്റെ ആന്തരിക അര്‍ഥം മനസിലാക്കാന്‍ എന്നെ കൊണ്ട് സാദിച്ചില്ല

    ReplyDelete
  2. Comment by എസ്സ്. നൗഷാദ്(പൂച്ചക്കണ്ണന്‍) on July 18, 2011 at 10:21am
    Delete Comment
    marvelous....
    aashamsakal.

    ReplyDelete