
ജീവിതം ഞാന്‍ പലപ്പോഴും നിങ്ങളിലൂടെ ഞാന്‍ നോക്കി കാണാറുണ്ട്അതുകൊണ്ടുതന്നെ ഞാന്‍ നല്ലൊരു കാഴ്ച്ചക്കാരന് ആകാന്‍ എനിക്ക് കഴിഞ്ഞു...... ജീവിതം എന്ന മഹാവസ്തുത കടന്നു പോകുന്ന എല്ലാ വഴികളിലും ഞാന്‍ ഉണ്ട്.... പക്ഷേ എന്നെ ആരും കാണുന്നില്ല്യ...... സ്നേഹത്തിന്റെ ,സന്തോഷത്തിന്റെ,സുഖദുഖത്തിന്റെ കൂടെ സഞ്ചരിക്കുന്നു എന്ന് വേണ്ട ജീവിതത്തിന്റെഎല്ലാ പ്രധാനന വഴികളിലും ഞാന്‍ ഉണ്ട്,,,, ഞാന്‍ കണ്ട ഒരു ജീവിതം..ഇന്നത്തെ ഒരു ജീവിതം....എവിടെ നിങ്ങള്‍ക്കായി ഞാന്‍ പറയുന്നു.... ഒരുജീവിതം..എവിടെ ഒന്നിലേറെ ജീവിതങ്ങള്‍ ഉണ്ട് .. പക്ഷെ നിങ്ങളോട് പറയുവാനായി ഒരു ജീവിതം...
അത് സന്തോഷവാന്‍...തന്റെ സ്വപ്നങ്ങള്‍..കിനാക്കള്‍..ഇവയോടൊപ്പം സഞ്ചരിക്കുന്നു ഏകനായ്...അതിനോടൊപ്പം ഞാനും സഞ്ചരിച്ചു..... ആ യാത്ര വളരെ മനോഹരമായിരുന്നു... ആകാശത്തിലെ വര്‍ണ്ണമനോഹരമായ ഒരു മഴവില്ലുപോലെ..കുറെ നിറങ്ങള്‍... അവ സ്വപ്നങ്ങളും,,കിനാക്കളും ആയി.. ആ യാത്രയില്‍...കടന്നു വന്ന വസന്തകാലം അതിനെ സുഗന്ധനിതാനം ആക്കി ഗ്രീഷ്മം അതിനു കുളിര്‍മ്മ നല്കി....ആകാശത്തിലെ പക്ഷികള്‍ പോലെ സ്വതന്ത്രമായിരുന്നു ആ മനസ്സ്....അത്പറവകളെ പോലെ യതെഷ്ട്ടം പറന്നു നടന്നു....ആ വഴി ഏകാന്തമായിരുന്നു.... ഒരു പുലരിയില്‍ എപ്പഴോ ആ യാത്രയില്‍ ഒരു ഏകാകി കൂടെ ..... അവന് കണ്ടുനടന്നിരുന്ന ആ സ്വപനങ്ങളിലെ ഒരു സൗന്ദര്യം അവനോടു കൂടെ യാത്രയായി... അത് ആ മഴവില്ലിന് കൂടുതല്‍ നിറങ്ങള്‍ നല്‍കിയോ...? ആ വസന്തത്തിനു സുഗന്ധം ഏറിയോ...? ആ വഴികളില്‍ വസന്തം അവര്ക്കായിപൂമൂടി...... അതെ ഗ്രീഷ്മത്തിന്റെ കുളിര്‍മ്മയും...വസതതിന്റെ സുഗന്ധവും... മഴവില്ലിന്റെ നിറങ്ങളും ഒക്കെ ഏറെ കൂടിയിരിക്കുന്നു.... ആ തോളോട്തോള്‍ ഉരുമ്മിയുള്ള യാത്രയില്‍.... ആ പ്രണയത്തില്‍...ഈ പ്രകൃതി തന്നെ നോക്കി നിന്ന്...പിന്നെ ഞാനും... ആ ഇരുപറവകളും തെളിഞ്ഞു നീലിമയാര്‍ന്ന ആ നീലാകാശത്തില്‍....ഒരുമിച്ചു പറക്കാന്‍ തുടങ്ങി...നിലാവുള്ള രാത്രികളില്‍ കാണുന്ന ചന്ദ്രനും താരകളുംപോലെ അത് തിളങ്ങി നിന്നു.... ആ ഇരുമന്ദഹാസം ആകാശത്തിലെ പൗര്‍ണ്ണമിപോലെ.... ഒരുവേള ഈ കാഴ്ച്ചക്കാരന് അസൂയ വന്നുവോ...? ഉവ്വോ...? പ്രേമം ഒരു സൗന്ദര്യം ആണെന്ന് എനിക്കും തോന്നിത്തുടങ്ങിയ നാളുകള്‍ ആയിരുന്നു അത് ഭൂമിയില്‍ ദൈവത്തിന്റെ അത്ഭുതകരമായപ്രതിഭാസം ആണ് മനുഷ്യന്...ആ മനുഷ്യനില്‍ നിലകൊള്ളുന്ന മനോഹരവിസ്മയം ആണ് പ്രണയം... രണ്ടു മനസ്സുകളില്‍ കോറിയിടുന്ന ആ അദ്രശ്യവിസ്മയത്തിന്റെ അന്പെഴും വാക്കാണ് പ്രണയം..... ഒരായിരം താരകം ഒരുമിച്ചു വിടര്‍ന്നപോലെ മനോഹരം.... ഹ്രദയം ഹ്രദയത്തില്‍ ചേക്കേറുന്നു...അതിനെ തിരിച്ചറിയുന്നു... അതിന്റെ വശ്യതയില്‍ വിരിയുന്ന..ഒരു കൊച്ചു സുഗന്ധി ആയിമാറുന്നു... വാക്കുകള്‍ക്കും..വര്‍ണ്ണനകള്‍ക്കും അതീതമായിരുന്നു ആ പ്രണയം... പ്രണയിക്കാത്തഎനിക്കത് വര്ണ്ണിക്കാന്കഴിയുന്നില്ല്യാ... തെളിമയാര്‍ന്ന ഒരുമഞ്ഞിന്കണം പോലെ ഞാനത്നോക്കിനിന്നു....
കഴച്ചക്കാരന്റെ മനസിലെ ഒരു അറിവ് പോലെ... രാത്രിയുടെ അവസാനയമത്തില് ആകാശത്തിലെ കറുത്ത മേഘച്ചുരുള്മാറ്റി കറുത്ത പുഷ്പങ്ങള്കോര്ത്ത്കെട്ടിയ മലര്മാലകളുംആയി.... കറുപ്പിന്റെ കന്യകമാര്‍ ഭൂമിയിലേക്കു ഇറങ്ങിവരുന്നു.. അവര്‍ നിങ്ങളെ ആ മലര്മലകള്അണിയിക്കുന്നു... നിങ്ങളുടെ മനസിലും കറുപ്പ്പകര്ന്നു കടന്നു പോകുന്നു... അപ്പോള്‍ സ്നേഹം സ്നേഹത്തെ അറിയാതെ പോകുന്നു... അവര്‍ അതറിയാതെ പോകുന്നു..പ്രേമം അരുതെന്ന് ആരോപറഞ്ഞപോലെ അവര്‍ അകന്നുനടന്നു..ആ തോളുകള്‍ക്കിടയിലെ അകലം കൂടിവന്നു... അവര്‍ പറന്നു നടന്നിരുന്ന നീലാകാശം കറുത്ത കാര്മേഘങ്ങളെകൊണ്ട് മൂടി.... ആ പാതയിലെ പുഷപങ്ങള്‍ കരിഞ്ഞുപറന്നു.... നിറം മറഞ്ഞൊര മഴവില്ല് താഴെവീണുടഞ്ഞു പോകയോ..? അവരുടെ മുന്നിലെ വഴിയുംരണ്ടായി പിരിയുന്നു...
ഇരുള് മൂടിയ വഴിയിലേക്ക് ഒരാള്‍ വഴിമാറിനടക്കവേ.. വിട്ടുപോയി ഇതാ അന്ഗുലങ്ങല്തന് ബന്ധനം..
കാഴ്ചക്കാരന് തോറ്റതും അവിടെ ആയിരുന്നു... കണ്ടുപിടിക്കാനയില്ല്യാ...ആരിലാണ് കറുപ്പ്കലര്ന്നതെന്ന്. പക്ഷേ അവന്റെയാത്രയില് ഒറ്റയ്ക്ക്ആയിരുന്നില്ല്യ.. അവന് സംസാരിക്കന്നുണ്ടായിരുന്നു... അവനോടൊപ്പംഉണ്ടായിരുന്ന സ്വപ്നങ്ങളോട്..കണ്ടുമറന്നതന്റെ നിറമാര്‍ന്ന കിനക്കളോട്...ആയാത്രയില്‍ തന്റെ ദിനചര്യകള്അവന്മറന്നു..അതിനോട് സല്ലപിക്കാന്‍ മറന്നില്ല..അപ്പോഴും അവനവള്വിലപെട്ടതയിരുന്നു..കിനാക്കളും. അത് അവനെ ഏറെ പ്രാക്രതം ആക്കിയിരുന്നു...അവന്റെ സ്വപനങ്ങളോട്ഉള്ള അവന്റെ സംസാരം കാഴ്ചക്കാരില്ച്ചിരി ഉണ്ടാക്കി...അവര്‍ അവനെ ഭ്രാന്തന്എന്ന് വിളിച്ചു..ആ വഴിയില്‍ കാഴ്ചക്കാരുടെ എണ്ണംകൂടി ചിരിയുടെയും പരിഹാസതിന്റെയും ശബ്ദവും കൂടി...പുറംകണ്ണുകളാല്അവന് ഇതൊന്നും കാണുന്നേയില്ല...എല്ലാം കാണാന്‍ കാഴ്ചക്കാരന് മാത്രം.. കൂരിരുട്ടിലും പാതകള്നടന്നു ഉഴറുംപോഴുംആ സുന്ദരവദനം ആയിരുന്നു മനസ്സില്‍... മധമെഴും നിന്റെ സൗന്ദര്യത്താലെന്നെ നീ വരിച്ചുവോ..
കറുപ്പാര്ന്നൊര മനസാലെന്നെ നീ ഹനിച്ചുവോ...പ്രണയമേ
. ആ മനസ്സില്‍ കനലില്വീണരിഞ്ഞ കിനാവുകള്തന് ചാരം കാറ്റില്‍പറത്തി ഒരു കൊടുംകാറ്റുംകടന്നു പോയി... ഭൂതകാലത്തിന്റെ ഓര്‍മ്മകളില്‍ ഉടഞ്ഞ ഒരു മണ്‍കലം അവനില്‍ നിലകൊള്ളുകയായിരുന്നു..... ആ യാത്രയുടെ അവസാനം ആര്‍ത്തലക്കുന്ന കടലിന്റെ മടിത്തട്ടിലെക്കായിരുന്നു.. എല്ലാ നദികളുടെയും അവസാനം എന്നപോലെ അവനും അവിടെ എത്തിപെട്ടു. അവനിലേക്ക് ചീറിയലച്ചു എത്തുന്ന തിരമാലകള്‍ക്ക് അവന്റെ കിനാക്കളുടെ ഒരു നിറം ഉണ്ടാര്ന്നുവോ..തിരിച്ചറിയാനാവാതെ അവന് നോക്കി നിന്നു മറ്റൊരു കാഴ്ചക്കാരനെപോലെ..നഗ്നമായ ആ കടലിലേക്ക് നടന്നടുക്കുംപോള് ഒരു പിന്‍വിളിക്കായി അവന്തിരിഞ്ഞു നോക്കിയോ..? ഞാനും? ആ തിരമാലകള്ക്ക്ഒപ്പം മുങ്ങിതാരുംപോള് ഒരു കൈ കൊടുത്തു സഹായിക്കാനവാതെ.....
വെറും ഒരു കാഴ്ചക്കാരന് മാത്രം ആയി ഞാന്‍...

ജീവിതത്തില്‍ പലപ്പോഴും നാം കാഴ്ചക്കാരാണ്. വിധി നിയോഗിച്ച് കാഴ്ചക്കാര്‍...........
ReplyDeleteഒരുപാടു നന്ദി ...വായിച്ചതിനു അഭിപ്രായം തന്നതിനു...
ReplyDeleteഅമ്പാടി
omment by sivasankaran on April 4, 2011 at 8:41pm
ReplyDeleteDelete Comment
അമ്പാടിയുടെ ആശയങ്ങള്‍ക്ക്
അമ്പരപ്പിന്റെ മുഖമാണ് മിക്കപ്പോഴും.
നല്ല ആഖ്യാനം ...
എഴുതണം ഒരുപാട്.
നല്ലത് വരട്ടെ.
...ശിവേട്ടന് .