Friday, April 15, 2011

എന്‍റെ പൂവ്..

ഞാന്‍ നട്ടു നനച്ചോരചെടിതന്‍ മാറില്‍ നിറവായ നിര്‍മ്മലമാം മുകുളമെ
ഈറനാം മണ്ണിന്‍ മടിയില്‍ തളിരിട്ടൊരു വസന്തമേ...
അന്നൊരുപുലരിയില്‍ ഒരു പൂര്‍ണ്ണ പുഷ്പമായി നീയ് വിരിഞ്ഞു
നയനമോഹനമായ് ...ഇളം സുഗന്ധം പൊഴിച്ചും...
വര്‍ണ്ണം വാരിവിതറിയോര ഇതളുകള്‍
ഇളംകാറ്റില്‍ ഇളകിയാടുന്നതും നോക്കി ഞാന്‍ നിന്നില്ലേ...
സൗരഭ്യം പൂത്തുവിടര്‍ന്നൊര പുഷ്പമതിന്‍ ഗന്ധം
കേട്ടുവന്നോരാ കാറ്റിനെ പാരായം ചൊല്ലിഞ്ഞാനയചില്ലേ.
കരിവണ്ടുകള്‍ കക്കാന്‍വന്നൊരാ നറുതേന്‍കണം ഞാന്‍ കാത്തില്ലേ..
പൂമ്പാറ്റകള്‍ കേട്ടുവന്നൊര പൂംപൊടിയും ഞാന്‍ കാത്തില്ലേ..
കൊടുംകാറ്റില്‍ആടാതെ പൊടിവെയിലെക്കാതെ ഞാനേറ്റമായനിന്നില്ലേ..
ഒരു പുലരിയില്‍ ഞെട്ടറ്റു നഖ;ക്ഷതമേറ്റൊര ഇളംതണ്ട് കണ്ടെന്റെ
കണ്ണും കരഞ്ഞു പോയി ....എന്‍റെ കണ്ണും കരഞ്ഞു പോയി ....
എരിയുന്നൊര നിന്‍റെ ഓര്‍മ്മകള്‍ എന്നെ ഏകാനക്കിയോ ..
നീയില്ലാത്തോരീ ഈ പ്രഭാതം എനിക്കെത്ര അനാഥം..
അകലങ്ങളിലേക്ക്പ്പഴോ നീയ്‌ അകന്നുപോയിടവേ
പ്രേമത്തിന്റെ ഒരു നുള്ളി തേന്‍കണം പോലും നല്‍കാതെ
ഓര്‍മ്മിക്കുവാന്‍ ഒരു നുള്ള് പൂമ്പൊടിപകരാതെ മറഞ്ഞില്ലേ നീയ്
കണ്ണുപൊത്തി കരയാനെനിക്കൊരു പകല്‍ മാത്രം ശേഷിതമായി...
ഓരോ പൂവിലും നിന്നെ ഞാന്‍ കാണുന്നു
ആശിച്ചുപോകുന്നു അതുനീയ് ആയിരുന്നെങ്കിലെന്ന്...
നിന്നിലേക്ക്‌എത്തുവാന്‍ ഇനി എത്രനാള്‍ എത്ര ദൂരം ...
എന്‍റെ നിതാംതമാം ഓര്‍മ്മകള്‍ എന്നോട് മൊഴിയുന്നു...
വിരിയുന്ന എല്ലാപൂവിലും നീയുണ്ട് ...
കാണുന്ന എല്ലാപൂവിലും നീയുണ്ട്...എന്നിലും നീയുണ്ട്.
ഓരോര്‍മ്മയായി ....എന്‍റെ പൂവായി...എന്‍റെ പൂവായി..

9 comments:

  1. എന്‍റെ പൂവ്‌ എന്നെ ഈ ചെറു കവിത ..അതിന്റെ പ്രചോദനമായി..എന്നുള്ളത് ..എന്‍റെ തന്നെ ഒരു ഓര്‍മ്മകുറിപ്പുകള്‍ ആണ്...പൂവിനോടുള്ള എന്‍റെ ഇഷ്ടം എന്ന് എനിക്കൊരു നോവാണ്...ഒരു പൂവിനെ എന്‍റെ കുഞ്ഞും നാളില്‍അത്ര കണ്ട് ഞാന്‍ ഇഷ്ട്ടപെട്ടിരുന്നു....ആ നാളിലെ ഓരോ ഉദയവും അസ്തമയവും അതിന്റെ കൂടെ ആയിരുന്നു..ഒരുനാള്‍ ആരെ അടര്‍ത്തിമാറ്റിയ ആ പൂവിന്‍റെ തണ്ട് കണ്ട് ഞാന്‍ കരഞ്ഞു പോയി...എന്നും അത് എനിക്കൊരു നോവ്‌ തന്നെ ആണ്...

    ReplyDelete
  2. എന്റെ ഈ ചെറു കവിത കൂട്ടം ബ്ലോഗ്ഗില്‍ നള കവിതകളില്‍ ഒന്നായി തിരഞ്ഞെടുത്തു..
    എല്ലാ വയനകാര്‍ക്കും നന്ദി..

    ReplyDelete
  3. Comment by sivasankaran 2011 at 3:13pm
    Delete Comment
    ഓര്‍മ്മിക്കുവാന്‍ ഒരു നുള്ള് പൂമ്പൊടിപകരാതെ മറഞ്ഞില്ലേ നീയ്
    കണ്ണുപൊത്തി കരയാനെനിക്കൊരു പകല്‍ മാത്രം ശേഷിതമായി...

    GOOD LINES.

    ReplyDelete
  4. Comment by ღ๑۩๑മൌനം๑۩๑ღ
    Delete Comment
    ആശിച്ചുപോകുന്നു അതുനീയ് ആയിരുന്നെങ്കിലെന്ന്...
    നിന്നിലേക്ക്‌എത്തുവാന്‍ ഇനി എത്രനാള്‍ എത്ര ദൂരം ...
    എന്‍റെ നിതാംതമാം ഓര്‍മ്മകള്‍ എന്നോട് മൊഴിയുന്നു...
    വിരിയുന്ന എല്ലാപൂവിലും നീയുണ്ട് ...
    കാണുന്ന എല്ലാപൂവിലും നീയുണ്ട്...എന്നിലും നീയുണ്ട്.
    ഓരോര്‍മ്മയായി ....എന്‍റെ പൂവായി...എന്‍റെ പൂവായി.

    ReplyDelete
  5. Comment by Radhika Chozhiyath o at 10:13am
    Delete Comment
    വിരിയുന്ന എല്ലാപൂവിലും നീയുണ്ട് ...
    കാണുന്ന എല്ലാപൂവിലും നീയുണ്ട്...എന്നിലും നീയുണ്ട്.
    ഓരോര്‍മ്മയായി ....എന്‍റെ പൂവായി...എന്‍റെ പൂവായി..

    Supper...........

    ReplyDelete
  6. Comment by Rocket Raja™ ‌@ ആരുമില്ലാതെ
    Delete Comment കൊള്ളാം

    ReplyDelete
  7. Comment by S.Naushad (പൂച്ചക്കണ്ണന്‍)
    Delete Comment
    കാണുന്ന എല്ലാപൂവിലും നീയുണ്ട്...എന്നിലും നീയുണ്ട്.
    ഓരോര്‍മ്മയായി ....എന്‍റെ പൂവായി...എന്‍റെ പൂവായി..
    nallavarikal.

    ReplyDelete
  8. Comment by മാഷ്
    Delete Comment
    നല്ല ശ്രമം.
    ഇനിയും നന്നായിട്ടെഴുതാന്‍ കഴിയട്ടെ.

    ReplyDelete