Tuesday, April 19, 2011

വെളുത്ത പൂക്കള്‍ ..


തുള്ളി ഇറ്റു വീഴുന്ന മഴത്തുള്ളികളെ നോക്കി ഈ ജനാലക്കരികില്‍ ഇരിക്കുമ്പോള്‍ മനസിന്റെ സഞ്ചാരം അസ്വസ്ഥത യാര്‍ന്നു ....കാലങ്ങള്‍ക്ക് മുന്നേയും പിന്നെയും സഞ്ചരിക്കാനുള്ള മനസിന്റെ കഴിവ് ഒരു വേള കൂടുതല്‍ വിഷമങ്ങള്‍ നല്‍കുന്നതായി തോന്നിതുടങ്ങിയിരിക്കന്നു.പുറകോട്ടു സഞ്ചരിക്കാനാവാത്ത ഒരു മനസ് ഉണ്ടായിരുന്നാല്‍ കടം മെടുക്കാംമായിരുന്നു..കടം കൊണ്ട ഈ മനുഷ്യ ജന്മം പോലെ..തകര്‍ത്തു പെയ്ത മഴ ഒടുവില്‍ ഈറന്‍ തുള്ളികള്‍ നല്‍കി വിടവാങ്ങവേ.മനസ്സില്‍ പെയ്യുന്ന ആ മഴയ്ക്ക് ഒരു അന്ത്യവും ഇല്ലാതിരിക്കുന്നു...തുള്ളികള്‍ തീര്‍ത്ത നീര്‍ ചാലുകള്‍ ദൂരേക്ക്‌ ഒഴുകിപോകുന്നു...നിയന്ത്രിക്കാനാവാത്ത ആ കുഞ്ഞു ഒഴുക്കില്‍ പെട്ട ഒരു കുഞ്ഞു ഇല മനസ്സ് ഒന്ന് പിടിച്ചു നില്‍ക്കാനായി ഒരു പാട് ബുദ്ധിമുട്ടുന്നുഉണ്ടായിരുന്നു.അനിയന്ത്രിതമായ ആ യാത്രയില്‍ മനസ്സ് നിറയെ നീയ് ആയിരുന്നു..കവിതാ.ഒരു പേപ്പറിലും കൊറിയിടാത്ത..ഒരീണവും നല്‍കാതെ ഹ്രദയത്തില്‍ എഴുതി കിനാവില്‍ സൂഷിച്ച ഒരു കവിത ആയിരുന്നു നീയ്..കരയില്‍ എഴുതിയ ഒരുകവിത ഒരു കുസൃതി തിര വന്നു മായ്ച്ച പോലെ എല്ലാം അവസാനിക്കുന്നു...പ്രണയം പ്രതീക്ഷകള്‍ മാത്രം ആയീടവെ..തമ്മില്‍ പറയാതെ നമ്മള്‍ അറിഞ്ഞരാ പ്രണയം,അരുതെന്ന് നമ്മളില്‍ ആര്‍ക്കാണ്‌ തോന്നിയെ..?പ്രതീക്ഷകളുടെ ഉദയാസ്തമയവും അവസാനിക്കിന്നു.കറുത്തപകലുകള്‍ കൂട്ടായി വന്നിരിക്കുന്നു...നമ്മുടെ പ്രണയത്തിന്റെ വെളുത്ത പുഷ്പങ്ങള്‍ കറുത്തിരിക്കുന്നു...സ്മ്രിതികള്‍ കറുത്തിരിക്കുന്നു..,മൃതമയോരാ കിനാവുകള്‍ക്ക്പ്രണയം നല്കിയോരാ വെളുത്ത പുഷ്പങ്ങള്‍ക്ക്, നീയ് ചിതഒരുക്കുന്നു..ഓര്‍മ്മിക്കുവാന്‍ നമുക്കിടയില്‍ എന്തെകിലും ശേഷിക്കുന്നുണ്ടാകില്‍ അത് ഓര്‍മ്മകള്‍ മാത്രം ആയിരിക്കും..

6 comments:

  1. Comment by sivasankaran
    Delete Comment
    അമ്പാടിയ്ക്ക്
    അശ്വാരൂഡന്റെ
    മനോവേഗമുണ്ട്.
    നല്ല എഴുത്താവുന്നു...

    എന്റെ എല്ലാ അനുഗ്രഹങ്ങളും ....

    ReplyDelete
  2. omment by thirudanmammoose
    Delete Comment
    തുള്ളി ഇറ്റു വീഴുന്ന മഴത്തുള്ളികളെ നോക്കി ഈ ജനാലക്കരികില്‍ ഇരിക്കുമ്പോള്‍ മനസിന്റെ സഞ്ചാരം അസ്വസ്ഥത യാര്‍ന്നു....................ഓര്‍മ്മിക്കുവാന്‍ നമുക്കിടയില്‍ എന്തെകിലും ശേഷിക്കുന്നുണ്ടാകില്‍ അത് ഓര്‍മ്മകള്‍ മാത്രം ആയിരിക്കും..
    thudakkam muthal odukkam vare mikavu nila nirthi ee ezhuthu shaili.
    aashamsakal

    ReplyDelete
  3. എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി..

    സ്നേഹത്തോടെ.........അമ്പാടി

    ReplyDelete
  4. Comment by ღ๑۩๑മൌനം๑۩๑ღ on April 20, 2011 at 12:42am
    Delete Comment ഒരു പേപ്പറിലും കൊറിയിടാത്ത..ഒരീണവും നല്‍കാതെ ഹ്രദയത്തില്‍ എഴുതി കിനാവില്‍ സൂഷിച്ച ഒരു കവിത ആയിരുന്നു നീയ്..

    ReplyDelete
  5. Comment by mushtaq.ahmed on April 19, 2011 at 9:58pm
    Delete Comment ഈ രചന വളരെ നന്നായിട്ടുണ്ട് സുഹുര്‍തെ. ആശംസകള്‍ ഒപ്പം ഇനിയും എഴുതുക.

    ReplyDelete
  6. Comment by thirudanmammoose on April 19, 2011 at 9:23pm
    Delete Comment
    തുള്ളി ഇറ്റു വീഴുന്ന മഴത്തുള്ളികളെ നോക്കി ഈ ജനാലക്കരികില്‍ ഇരിക്കുമ്പോള്‍ മനസിന്റെ സഞ്ചാരം അസ്വസ്ഥത യാര്‍ന്നു....................ഓര്‍മ്മിക്കുവാന്‍ നമുക്കിടയില്‍ എന്തെകിലും ശേഷിക്കുന്നുണ്ടാകില്‍ അത് ഓര്‍മ്മകള്‍ മാത്രം ആയിരിക്കും..
    thudakkam muthal odukkam vare mikavu nila nirthi ee ezhuthu shaili.
    aashamsakal

    ReplyDelete