(നിലാവുള്ള രാത്രികളില്‍ നിശാഗന്ധി പൂക്കുകയും..അതിന്റെ അതിഭയങ്കര സുഗന്ധത്താല്‍ കന്യകമാരെ ആകര്‍ഷിക്കുകയും...ഗ്ന്ധര്വഈ കുളിര് നിശയില്‍ പൂത്തൊരാ നിശാപുഷ്പം ഞാന്‍..
രാത്രിതന്‍ തോഴിയായൊരു നിശാഗന്ധി പൂവ് ഞാന്‍..
മദമെഴും സുഗന്ധംവിടര്ത്തി നിശയിതില്നിഗുടത പടര്‍ത്തി ഞാന്‍
മഞ്ഞിലിളം കാറ്റിലാടി കാമസുഗന്ധിയായി നിന്നു...
ഗന്ധര്‍വ കരാള സ്പര്‍ശനമേറ്റു നിര്‍വൃതിയിലാണ്ട് നിറയവേ..
വിഷസര്‍പ്പങ്ങള്‍ എന്നുടെ മണം നുകര്ന്നെത്തീടുന്നു ചുറ്റിലും..
കാറ്റുവന്നു വന്നു കൊണ്ടുതന്നൊര നിന്നെ മോഹിപ്പിക്കും എന്റെ സുഗന്ധം..
യവ്വനകന്യകയാം നിന്നില്‍ നിന്റെ സിരകളില്‍
ഗന്ധര്‍വ പ്രണയ സുഗന്ധത്തിന് രേണുക്കള്‍ എരിഞ്ഞു പടര്‍ന്നീടവേ
കൂരിരുട്ടില്‍ എന്നിലെക്കടുക്കുന്ന നിന്നുടെ നഗ്നമാം
ഒരു താമരമുകുളമതിന് ചേലത്തൊരാ നിന്റെ പാദങ്ങള്‍..
അരുതെ വരരുതെന്ന് ഓതിയ ഒരു നിശബ്ദ ശബ്ദം.
ഒരു പാതിരാപുഷ്പത്തിന്റെ മൌനമായി
ഈ രാവില്‍ അലിഞ്ഞുചേരുന്നു...
മതിമറന്നുനിന്നുവോ നീയിനിശയും
നിന്നിലെക്കാഴ്ന്നോരാ വിഷചുംബനങ്ങളും..
നിന്നിളം രക്തം രുചിച്ചോരാ വിഷനാഗങ്ങള്‍
ഫണംതാഴ്ത്തി ഇരുട്ടിലെക്കാഴുന്നു...
കിനാവുകള്‍ കണ്ടുനടോന്നരാ പാദങ്ങളില്‍
ചുടുരക്തത്തുള്ളികള്‍ കട്ടപിടിചീടുന്നു..
കരിവളകള്‍ ഞെരിഞ്ഞ്അമര്ന്നീടുന്നു.. പൊട്ടിച്ചിതറിയൊരാ
കൊലുസിന് മണികിലുക്കങ്ങള്‍ നിലചീടുന്നു...
അണിവിരലുകള്‍ മണ്ണില്ഴ്ന്നിറങ്ങുന്നു മരണം നിന്നെവരിക്കുന്നു..
നിറഞ്ഞോര നിന്റെ യവ്വനം നീലിച്ചീടുന്നു..
കൂമ്പിഅടയുന്നു നിന്നുടെ മാന്‍പേട കണ്ണുകള്‍
കാഴ്ചമറയുന്നു എന്റെ കണ്ണുകള്‍ക്ക് ....
നാളെവെളിച്ചത്തില് കാണേണ്ട എനിക്കീ ശാരികതന്‍ നീലിച്ച മേനി..
വിരിഞ്ഞിടേണ്ട എനിക്കീ ഋതുക്കള്‍തന്‍ പുഷ്പമായി ...
മരണത്തിന്തോഴിയായൊരു രാത്രിപുഷ്പ്പമായി..
തുടിക്കും അശ്രുക്കള്‍ തുടക്കുവനാകാതെ
മദകരമായോരാ എന്‍ മണം മറക്കാനായ് ദളങ്ങള്‍
മറച്ചു ഞാന്‍ രാത്രി കണങ്ങള്കൊപ്പം യാത്രയാകുന്നു..

Comment by sivasankaran
ReplyDeleteDelete Comment
ഒരു പാതിരാപുഷ്പത്തിന്റെ മൌനമായി
ഈ രാവില്‍ അലിഞ്ഞുചേരുന്നു...
മതിമറന്നുനിന്നുവോ നീയിനിശയും
നിന്നിലെക്കാഴ്ന്നോരാ വിഷചുംബനങ്ങളും..
GOOD LINES AMBAADI...ELLAA ANUGRAHANGALUM.
Comment by Music Lover 4 hours ago
ReplyDeleteComment VALARE NANNAYI EZHUTHYIRIKKUNNU AMBAADI...CONGRASSSSS..
Comment by Madhu
ReplyDeleteComment ഗന്ധര്‍വ പ്രണയ സുഗന്ധത്തിന് രേണുക്കള്‍ എരിഞ്ഞു തീര്‍ത്ത ഏതോ കൂട്ടുകാരിക്കുള്ള യാത്രാമൊഴിയാണോ ഇത്?
( ട്രെയിനില്‍ നിന്നും വീണുമരിച്ച ഒരു സഹോദരയുടെ വാര്‍ത്തകള്‍ കേട്ട നൊമ്പരതിലിരിക്കെയാണ് അമ്പാടിയുടെ ഈ കവിത കണ്ടത്)
ഒരു ഗ്രീക്ക് പ്രണയ നാടകത്തിന്റെ അന്ത്യരംഗങ്ങള്‍ ഓര്‍മിപ്പിക്കുന്ന രചന...
ഏകാന്ത രാവുകളുടെ വിഷാദ മൂകമായ നിശ്വാസങ്ങളില്‍ അലിഞ്ഞു ചേരാത്ത ഒരു പാട് ദുഃഖം ഘനീഭവിച്ചു കിടക്കുന്ന ഒരു ഹൃദയത്തില്‍ നിന്നാന്നോ ഈ വരികള്‍ - ആവാതിരിക്കട്ടെ....
നല്ലത് മാത്രം നേരുന്നു....