Tuesday, June 14, 2011

നീ ഒരു വേണുവായ് ...എന്നില്‍.



ഒരിളം കാറ്റിനോളം ലോലമായ് നിന്‍റെ നിന്‍റെ കരാംഗുലങ്ങള്‍

എന്‍റെ മുടിയിഴകള്‍ തഴുകവേ..

മധുസഖി നിന്മോഹന നയനങ്ങളില്‍ പൂത്തുവിടര്‍ന്നോരാ വെന്സുഗന്ധിയും..

നിന്‍ ചെറുതെച്ചി ചുണ്ടുകളില്‍ കണ്ടൊരാ മന്ദഹാസവും...

ഈ കണ്ണന്റെപ്രണയം ഒരുമാത്രയതിന്‍ സുഗന്ധമായി അലിഞ്ഞുചേരവെ..

ഒരിളംമുളം തണ്ടുപോല്‍ നിന്നിളം ചുണ്ടിലെന്‍ചുണ്ട് ചേര്‍ത്തോരീണ മൂളിടവേ..

ഹര്‍ഷപുളകിതയായ കാളിന്ദീകണക്കെന്നില്‍ നീയ്‌ ഒഴുകീടവേ...

സ്വര്‍ണ്ണസരമണിഞ്ഞോരാ നിന്‍ കമലദളമതിന്‍ ചേലൊത്തൊരാ...

പാദങ്ങളിലൊന്നിനുമേലോന്നായി ഒരു തിരയായിഇളകിടുന്നു...

ചന്ദനസുഗന്ധിയാം ഒരിളംകാറ്റിന്‍കൈകള്‍ കവര്‍ന്നു പോയി

നിന്‍ അതിലോലമാം പട്ടു മേനിയാട...

പാതിയടഞ്ഞുപോകുന്നോരാ മാന്‍പേടകണ്ണുകളില്‍

കണ്ടുഞാനൊരാലയവസന്തം ഒരു ഗ്രീഷത്തിലെയദുകുലത്തിലെന്നപോലെ..

പ്രിയസഖി നിന്‍ ചാരുമേനിയെന്നില്‍ ഒരുതാമരതണ്ടുപോല്‍ വാടീടുന്നു..

എന്‍ കരലാളനത്തിലെന്‍ മാറിലൊരു മലര്‍മാലയായിടവെ..

പ്രണയമായ് സ്വകര്യമായ്‌..നിന്നോടുഈ നിമിഷങ്ങള്‍

ഇളനിലാവുകണ്ട് കുളിര്‍നിലാമഴ പൊഴിചിടുന്നു..

പ്രണയം അതിലേറെ പ്രണയമായി നീയാം രാധയായി..

മമമോഹങ്ങള്‍ നമ്മളില്‍ ഒരു യമുനയായി ..ഒഴുകുകയായി..

മമസഖി നീയ്‌ അറിയുന്നുവോ ഈ കണ്ണന്‍റെ പ്രണയം ഒരുമഴയായി മധുവായി നിന്നില്‍ .


14 comments:

  1. Comment by S.Naushad (പൂച്ചക്കണ്ണന്‍)
    Delete Comment
    എന്‍ കരലാളനത്തിലെന്‍ മാറിലൊരു മലര്‍മാലയായിടവെ..
    മമസഖി നീയ്‌ അറിയുന്നുവോ ഈ കണ്ണന്‍റെ പ്രണയം ഒരുമഴയായി മധുവായി.

    ReplyDelete
  2. Comment by S.Naushad (പൂച്ചക്കണ്ണന്‍)
    Delete Comment kollaam.

    ReplyDelete
  3. The beauty of my Radha is inexpressible in words as it exceeds all the youthful princesses of this universe. She is like a flower bud of beauty emitting light that is protected by me like a calyx, we are always together as one soul in two divine forms....

    ReplyDelete
  4. Comment by susan.jose
    Delete Comment
    ഹര്‍ഷപുളകിതയായ കാളിന്ദീകണക്കെന്നില്‍ നീയ്‌ ഒഴുകീടവേ...
    സ്വര്‍ണ്ണസരമണിഞ്ഞോരാ നിന്‍ കമലദളമതിന്‍ ചേലൊത്തൊരാ...
    പാദങ്ങളിലൊന്നിനുമേലോന്നായി ഒരു തിരയായിഇളകിടുന്നു...
    പാതിയടഞ്ഞുപോകുന്നോരാ മാന്‍പേടകണ്ണുകളില്‍
    manoharamaaya varikal...nannayittundu.
    കണ്ടുഞാനൊരാലയവസന്തം ഒരു ഗ്രീഷത്തിലെയദുകുലത്തിലെന്നപോലെ..

    ReplyDelete
  5. Comment by devabridan
    Delete Comment കണ്ണാ, നിന്ടെ രാധയോടുള്ള പ്രണയംപൂര്‍ണമായും നിന്ടെ വരികളില്‍ ദ്രിശ്യമാണ് അമ്പാടിയിലെ വിളക്കുകള്‍ തെളിഞ്ഞിട്ടുംവീട്ടില്‍ വരാത്ത രാധ നിന്ടെ അരികിലല്ലാതെഎവിടെ പോകാന്‍?വിരിഞ്ഞ പാരിജാത കുലകലുമെന്തി നിന്ടെ പാട്ടിണ്ടേ ഈരടിയും ഏറ്റു പാടി അവള്‍ നിനക്ക്മുന്പില്‍ വരുംഅന്ന് ഒരു പൌര്‍ണമി രാവു പുലരും വരെ പാടാനുള്ളകവിതകള്‍ നീയവള്‍ക്കു നല്‍കണം..
    സുഹൃത്തേ ഹൃദയം നിറഞ്ഞ ആശംസകള്‍

    ReplyDelete
  6. Comment by devabridan 39
    Delete Comment
    ഹാ എത്ര മധുരതരമീ മോഴികലോര്‍ക്കുകില്‍,
    അണയാതിരിക്കട്ടെ എക്കാലമത്രയും,
    നിന്‍വിരല്തുംബിലെ നാളവും, തുടിക്കും ഹൃധന്ദവും!!!

    ReplyDelete
  7. Comment by ചക്കി
    Delete Comment
    മമസഖി നീയ്‌ അറിയുന്നുവോ
    ഈ കണ്ണന്‍റെ പ്രണയം
    ഒരു മഴയായി... മധുവായി.....


    ആശംസകള്‍

    ReplyDelete
  8. Comment by thirudanmammoose
    Delete Comment പതിവ് രചനകള്‍ പോലെ തന്നെ .....
    ലളിതം,,സുന്ദരം,,മനോഹരം,
    ആശംസകള്‍

    ReplyDelete
  9. Comment by Radhika Chozhiyath
    Delete Comment pathivupoloe ethu nannayirikkunnu...ee chithram varachathaano?

    ReplyDelete
  10. Comment by നിങ്ങളുടെസ്വന്തം.J.P.K, 1
    Delete Comment
    വിഷ്ണൂ,,,മനോഹരമായി എഴുതി,,,
    ഇനിയും എഴുതുക ഒരുപാടു,,,
    അഭിനന്ദനം,,

    ReplyDelete
  11. Comment by sachi (പാട്ടിന്‍റെ കൂട്ടുകാരി)
    Delete Comment
    ചന്ദനസുഗന്ധിയാം ഒരിളംകാറ്റിന്‍കൈകള്‍ കവര്‍ന്നു പോയി
    നിന്‍ അതിലോലമാം പട്ടു മേനിയാട...
    പാതിയടഞ്ഞുപോകുന്നോരാ മാന്‍പേടകണ്ണുകളില്‍
    കണ്ടുഞാനൊരാലയവസന്തം ഒരു ഗ്രീഷത്തിലെയദുകുലത്തിലെന്നപോലെ..
    niceeeeee

    ReplyDelete
  12. Comment by സ്നേഹമഴ on July 9, 2011 at 3:20am
    Delete Comment എന്‍ കരലാളനത്തിലെന്‍ മാറിലൊരു മലര്‍മാലയായിടവെ..
    മമസഖി നീയ്‌ അറിയുന്നുവോ ഈ കണ്ണന്‍റെ പ്രണയം ഒരുമഴയായി മധുവായി................nice

    ReplyDelete
  13. Comment by Manju bodhi on July 8, 2011 at 12:04am
    Delete Commentഇത്ര മനോഹരമായ വാക്കുകള്‍ ഒരു ധാരയായി എവിടുന്നാണ് വരുന്നത്. ?

    ReplyDelete