Sunday, July 17, 2011

ഗന്ധര്‍വ്വപ്രണയനം....



അനന്തതയിലെവിടെയോ അയനമായി ചേരുന്നു

നിന്നുടെ നിരന്തരപ്രണയം എന്നില്‍....


കരുണമണികള്‍മയങ്ങി മിഴികളടഞ്ഞിടുന്നു എപ്പഴോ

നിന്‍മടിയിലെന്‍ മനംമയങ്ങീഞാന്‍ അലിയുംപോള്‍..


ആനന്ദത്താലി അയോദാരുവിന്‍ ചോട്ടില്‍

വാനിതിന്‍ ഭംഗിയോര്‍ത്തുനിന്‍ മോഹനമാറില്‍ ചേര്‍ന്നിടുംപോള്‍..


അഞ്ചനന്‍ നീ ഗന്ധര്‍വ്വഗ്രഹപീഡയാല്‍ ഉദഞ്ചിതമക്കിയോ

ഉന്മാദമോഹങ്ങളെന്നില്‍......


നിന്നിലെമോഹകാമശരങ്ങളെന്നുടെ ഇന്ദ്രിയങ്ങളെ

ഉണര്‍ത്തീടുന്നു.....


സരസനമുലഞ്ഞു അരവണിപോലെന്‍ അരഞ്ഞാണിന്‍

അരുണമണികള്‍ ഇളകിയനങ്ങീടവേ...


മനോമഥനന്‍ നീയെന്നുടെ മനോവൃതി അറിഞ്ഞുവോ..


ഒരു രാത്രിമഴതന്‍നേര്‍ത്തതുള്ളികള്‍ പോലെയാ നിന്‍റെ

പ്രണയം എന്നെ നനക്കുന്നു...


കുളിര്‍നിലാവ്ഒളികയ്യാല്‍ സഖിയാം കന്ദോടനങ്ങളെ

തഴുകിയുണര്‍ത്തിടുന്നതുപോലയാ നിമിഷം ...


മോഹനം...ലീലായിതം നിന്‍റെ കരസഞ്ചാരം


അതിചിരംചിത്തമാഗ്രഹിക്കുന്നു അതിസാമ്യമീനിമിഷങ്ങള്‍

ജീവിതാവധിവരെയും....


ഒരു ഗാന്ധര്‍വ്വരാഗത്തിനതിമധുരമിതെന്നോണം

ഹര്‍ഷം,മോഹനം ....നിന്‍റെ പ്രണയനം.


6 comments:

  1. Comment by thirudan mammoose yesterday
    Delete Comment
    hiiiiiiii pranayam kaduppam kootti parayal thudangi ketto.... vakkukalkkokke moorhca koottiya pole... kalakkente aniyaa kalakku
    pranaya kavi pattam njaan ningalkke tharoo tto hiiiiiiiiiiiiii

    ReplyDelete
  2. Comment by എസ്സ്. നൗഷാദ്(പൂച്ചക്കണ്ണന്‍) yesterday
    Delete Comment ഹരേ ....വ്വാ.......
    മച്ചൂ പൊളപ്പനാണ് കേട്ടോ
    പിന്നെ ആ നിറം കൊടുക്കല്‍ പ്രക്രിയ പൊള പൊളപ്പന്‍
    ഇതുപോലെയാണ് താങ്കളുടെ പ്രണയം
    ഈ പ്രണയത്തിനു ഒരു കന്യകയുടെ ഗാന്ധര്‍വ സംഗമ സുഖമുണ്ട്
    നിങ്ങള്‍ കവിയാണ്‌ ഈ കവിതയ്ക്ക് ആശംസകള്‍ ....ആശംസകള്‍.....ആശംസകള്‍...
    പിന്നെയും ഒരു ആശംസകള്‍.

    ReplyDelete
  3. Comment by rabiya husain yesterday
    Delete Comment നന്നായിരിക്കുന്നു ..

    ReplyDelete
  4. Comment by manju bodhi 21 hours ago
    Delete Comment
    ഹര്‍ഷം,മോഹനം ഈ ഗന്ധര്‍വപ്രണയനം.
    ഒരു സംശയം ചോദിച്ചോട്ടെ പ്രണയമോ പ്രണയനമോ.
    അറിയാത്തതുകൊണ്ട് ചോദിച്ചതാ കേട്ടോ

    ReplyDelete
  5. Comment by Mylaanchi yesterday
    Delete Comment വിഷ്ണു ................രണ്ടു പ്രാവിശ്യം വായിച്ചപ്പോളാണ് മനസ്സിലായത് . നല്ല കടുകട്ടിയുള്ള വാക്കുകള്‍ ...നന്നായി ട്ടോ .....ഈ പ്രണയ കുമാരന്റെ പ്രണയം പുവണിയട്ടെ ട്ടോ

    ReplyDelete
  6. Comment by നിങ്ങളുടെസ്വന്തം.J.P.K, 4 hours ago
    Delete Comment
    വ എത്ര സുന്ദരമായ പ്രണയം,,
    വിഷ്ണു....വളരെ മനോഹരമായി തന്നെ എഴുതി,,,
    അഭിനന്ദനം,,

    ReplyDelete