Friday, July 29, 2011

ഒരോര്‍മ്മപ്രണയം....


വരികനീ ബാല്യകാലസഖീ ഇന്നെന്റെ ഓര്‍മ്മകളോളംദൂരം

വരികനീ..


മഷിപ്പച്ചകള്‍ മായ്ചൊരാപ്രണയം...മാനംകാണാത്തൊരാ

മയില്‍പീലിതുണ്ടുകള്‍കൊപ്പം ദൂരം പുസ്തകതാളുകളിലൊളിച്ചു

പ്രണയിചൊരാഓര്‍മ്മയോളം വരിക നീ....


ഇന്നെന്റെ...എന്നിലെനിരാലംബനിദ്രകളില്‍....നഷ്ടസ്വപ്‌നങ്ങള്‍..

വ്യഥമോഹങ്ങള്‍..കൊടുംതിരയായ് ആര്‍ത്തലചീടുന്നു....


ചേമന്തിപൂവിന്‍ വാസന്തവും...പാചോറ്റിതന്‍ ഗ്രീഷ്മവുമായി....

നമ്മളില്‍പൂത്തൊരാ വസന്തങ്ങളിന്നുവിടെയാണ്‌...


വൃണിതമായൊരു ഋതുവായി

വാസന്തവും ഗ്രീഷ്മവുമെന്നിലണയുന്നു....


ഏറ്റകുറച്ചിലില്‍ ഏറ്റമാണ്ന്‍റെ പ്രണയമെന്നുനാണമായിനീ

ചൊല്ലിയനിനവാണ്ന്‍റെ പ്രണയം സഖീ....


ഭൂതകാലത്തിന്‍റെസഖിയാം ഓര്‍മ്മകളില്‍മറഞ്ഞു...

സ്മൃതിയില്‍ നീയ്‌ അകലങ്ങളില്‍പോയീടിലും


അജനാമം ഇടവഴികളിലെകാലടികളെന്നില്‍...

അജരമാം നിന്നുടെസ്മൃതിയുണര്‍ത്തീടുന്നു.


അകന്നുപോകുന്നൊരാ അകപടമയൊരായിഷ്ട്ടം

എന്നില്‍നിന്നും നിന്നിലെക്കെന്നവണ്ണം.


ഇതരമായൊരാ ചിന്തകളെന്നില്‍ ഇത്തിള്‍കൊടിപോലെ.

പടര്‍ന്നുകയറിമുറുകുന്നുവോ...


അകമലിവിന്‍ മിഴികള്‍നനക്കുന്നു...

ബാല്ല്യസഖീ നിന്‍റെ ആര്‍ദ്രമാം സൗമ്യമുഖം


ഓര്‍മ്മപ്രണയത്തിന്‍റെ ഏതരമായോരാ പ്രതീക്ഷകളെന്നില്‍..

വര്‍ണ്ണങ്ങള്‍വറ്റിയൊരാ കുങ്കുമപൂക്കള്‍പോലെ..


നിറമില്ലാ കണ്ണുനീര്‍കണങ്ങള്‍പോലെ..നോവുകളായി...

എന്നില്‍മാത്രമായി ഉറഞ്ഞുവോ.


എന്നില്‍ നിശയുടെനിശാഗന്ധികള്‍ പൂക്കുന്നിപ്പഴും..

പുലരുംവരെ ഒപ്പമതിന്‍മണമേല്‍ക്കാന്‍ നീവരുന്നില്ലെ.


മധുതൃണത്തോളം മധുരമായ്‌നിമിഷങ്ങള്‍..

മനക്കാമ്പിലിന്നും ഖേദമായിശേഷിക്കുന്നു


ഒരുമഷിപ്പച്ചയോളം പ്രണയം

നിനക്കായി ഞാന്‍കരുതുന്നുപ്പഴും


ഇന്നെന്റെഓര്‍മ്മയോളംദൂരം വരികനീ..

വന്നുനീ പകരു സ്മൃതിപഥങ്ങളില്‍...

എന്‍റെ കിനാവുകളില്‍...

ഏകനായെന്നെനീ കൊണ്ടുപോകു..


അകതാരിലിപ്പോഴും തരളമാംബാല്യം....

പ്രണയിക്കുന്നു നിന്നെ....ഒരോര്‍മ്മപ്രണയമായി...

.

8 comments:

  1. Comment by thirudanmammoose 21 hours ago
    Delete Comment
    ഹി ഹി ഹി
    ഓര്‍ക്കൂ.....ഓര്‍ക്കൂ...ഇനിയും എന്റെ അമ്പാടി
    ഓര്‍മയില്‍ നിന്നിനിയും ഉതിര്‍ന്നു വീഴട്ടെ
    ഒര്തോര്തിരിക്കും ഒരുപാട് പ്രണയ രചനകള്‍
    ആശംസകള്‍

    ReplyDelete
  2. Comment by pramod kottayam 17 hours ago
    Delete Comment
    എന്‍റെ കിനാവുകളില്‍...
    ഏകനായെന്നെനീ കൊണ്ടുപോകു..

    അകതാരിലിപ്പോഴും തരളമാംബാല്യം....
    പ്രണയിക്കുന്നു നിന്നെ....ഒരോര്‍മ്മപ്രണയമായി...

    ReplyDelete
  3. Comment by rabiya husain 7 hours ago
    Delete Comment
    ഇഷ്ടപ്പെട്ടു. ആശംസകള്‍

    ReplyDelete
  4. Comment by സ്നേഹിതന്‍ kabeer 23 minutes ago
    Delete Comment വളരെ നന്നായി എഴുതി.........ആശംസകള്‍

    ReplyDelete
  5. Comment by എസ്സ്. നൗഷാദ്(പൂച്ചക്കണ്ണന്‍) 58 minutes ago
    Delete Comment

    അകതാരിലിപ്പോഴും തരളമാംബാല്യം....
    പ്രണയിക്കുന്നു നിന്നെ....ഒരോര്‍മ്മപ്രണയമായി...



    വളരെ നന്നായി എഴുതി.........ആശംസകള്‍

    ReplyDelete
  6. Comment by sinoj on August 15, 2011 at 11:30am
    Delete Comment
    ഇന്നെന്റെഓര്‍മ്മയോളംദൂരം വരികനീ..
    വന്നുനീ പകരു സ്മൃതിപഥങ്ങളില്‍...
    എന്‍റെ കിനാവുകളില്‍...
    ഏകനായെന്നെനീ കൊണ്ടുപോകു..


    അകതാരിലിപ്പോഴും തരളമാംബാല്യം....
    പ്രണയിക്കുന്നു നിന്നെ....ഒരോര്‍മ്മപ്രണയമായി...

    ReplyDelete
  7. Comment by മായാവി on August 15, 2011 at 9:48pm
    Delete Comment
    ങാ.......... അത്ര കുഴപ്പമില്ല..... എങ്കിലും പ്രയോഗിച്ചിരിക്കുന്ന പല വാക്കുകളിലും കല്ലുകടി അനുഭവപ്പെടും പോലെ....

    ReplyDelete
  8. Comment by S.Naushad (പൂച്ചക്കണ്ണന്‍) on August 15, 2011 at 4:05pm
    Delete Comment
    വീണ്ടും വായിക്കാന്‍ തോന്നുന്ന കവിത
    നല്ല ഫ്ലോ സൂപ്പെര്‍ എഴുത്ത് ആശംസകള്‍.

    ReplyDelete