Saturday, March 17, 2012

യക്ഷി.....



ചന്ദനനിലാവിന്‍ ചാരുതപ്രഭയില്‍
നിശാഗന്ധികള്‍ പൂത്തുവിരിഞ്ഞൊര സൗരമാസനിശയില്‍...

നിഗൂഡസുഗന്ധമായി വെന്പാലകള്‍പൂത്തുവിടര്‍ന്നുപടര്‍ന്നു
നിന്നൊരീ യാമത്തില്‍....

നറുനിലാവ് തെളിച്ചിട്ടോരാ രാത്രിതന്‍ വീഥിയില്‍
കണ്ടുഞാനാ നിശാചരിയാമൊരുകന്യകയായ്‌...യക്ഷിയെ..

തളിരാമ്പല്‍മൊട്ടുപോലെയാ പാദങ്ങള്‍ ഭൂമിതന്‍പരപ്പില്‍
ആ കാന്തരവീചിയില്‍ പതിയാതെ.....

പാദസരമുത്തുകളിളക്കി കാറ്റിലൂടെ..നിതംബചുംബിയാം
കാര്‍കൂന്തലിളകിയാടി...ഏകയായി......നിശാചരിയാം അനൂചയായ്‌...

ആന്തന്നനാമെന്നില്‍ ആധിവാസഗന്ധകമേറ്റ്‌....
മോഹംതുടിച്ചുണര്‍ന്നീടുന്നു.....

കണ്ണിമചലിക്കാതെ എന്‍അന്തരംഗമേതോ അഞ്ജാതമാമൊരു..
ലയമധുരാനുഭൂതിയില്‍ മറന്നുനിന്ന് ഞാന്‍....

അനാഗാരികഹ്രദയത്തില്‍ ഉന്മാദമുണര്‍ത്തുന്ന സൗന്ദര്യ...
അധികാമസ്വരൂപഭംഗിയാണവള്‍തന്‍ മേനി...

ഇളകിയഴിഞ്ഞുലുഞ്ഞുതിര്‍ന്ന അന്തരീയവും കാഞ്ചികമണികളും..
മാദകമന്ദഹാസമാ ചെന്‍ചൊടികളിലിളകിയാടി....

ലോലമാംസ്തനകഞ്ചുകങ്ങള്‍ക്കുള്ളില്‍...പാരവശ്യമായി
തെന്നിതെറിച്ച...ഊര്‍ണ്ണവാദികളും...

ആ വനനദിതീരവീഥിയില്‍ സ്മരവല്ലഭരാത്രിയില്‍
തളിര്‍വള്ളികള്‍പോലെയാംഗുലങ്ങള്‍..

പാലപൂവിതള്‍ നുള്ളിയടര്‍ത്തി സ്മരാന്ധവിവശയായി....
തിരകളായിയിളകി ആ മോഹനനയനന്‍ങ്ങള്‍....

കാമസംയോഗ കാമിയാം യക്ഷിയാണവള്‍....

10 comments:

  1. Comment by Mylaanchi 14 minutes ago
    Delete Comment
    വിഷ്ണൂ ,, എന്താടാ പറ്റിയേ നിനക്ക് ... നല്ല യക്ഷി , എനിക്കിഷ്ട്ടായി ട്ടോ ...........നാട് ചുറ്റുന്നതിനിടയില്‍ വല്ല യക്ഷിയേയും കണ്ടു പേടിച്ചോ ആവോ ഈ കുട്ടി ...........

    ReplyDelete
  2. Comment by Daniel MM 6 hours ago
    Delete Comment
    ക്ഷമിക്കണം സുഹൃത്തെ , യക്ഷിയെപ്പറ്റിയാണെന്ന് മനസ്സിലായി . ബാക്കിയൊന്നും മനസ്സിലായില്ല . ആശംസകള്‍

    ReplyDelete
  3. Comment by reema ran 23 hours ago
    Delete Comment
    അവതരണം ഏറെ ഇഷ്ടപ്പെട്ടു. ആശംസകളോടെ

    ReplyDelete
  4. Comment by + KRISHNAN + 23 hours ago
    Delete Comment
    ഇളകിയഴിഞ്ഞുലുഞ്ഞുതിര്‍ന്ന അന്തരീയവും കാഞ്ചികമണികളും..
    മാദകമന്ദഹാസമാ ചെന്‍ചൊടികളിലിളകിയാടി.
    അമ്പാടി അന്തരീയവും എന്നതു കൊണ്ട് എന്താണ് , ഉദ്ദേശിച്ചത്? , ഉത്തരീയം എന്നൊക്കെ കേട്ടിട്ടുണ്ട് , അതൊന്നു വിശദീകരിക്കാമോ ?

    ReplyDelete
  5. Comment by hima yesterday
    Delete Comment
    യക്ഷി നന്നായിരിക്കുന്നു ........ ആശംസകള്‍

    ReplyDelete
  6. Comment by ammukutty 2 hours ago
    Delete Comment
    valare ishtapettu... sarikku oru manipravala reethiyil ok varunnu

    ReplyDelete
  7. Comment by sudheesh nair (സുധി ) 19 hours ago
    Delete Comment
    തലമുടിയും വേറിടുത്തലസ്സമിവള്‍പൂപ്പുഞ്ചിരി വിലസിടവേ വഴിവക്കില്‍ ചെന്ന് നില്‍ക്കും....
    നേരവും നിലയും വിട്ടാവഴി പോം ചെറു വാല്യക്കാരെ ഇവളാകാര്‍ഷിച്ചതിചതുരം .....
    ഏഴുനിലമാളികായ് തോന്നും കരിമ്പന മേലവരെ കേറ്റി .....
    പൂതപാട്ട് എന്ന കവിത ഓര്‍മ്മവന്നു ഇത് വായിച്ചപ്പോള്‍ .. നന്നായി ഈ യക്ഷി കവിത കേട്ടോ .....

    ReplyDelete
  8. Comment by വേനല്‍ തുമ്പി ago
    Delete Comment
    ഇഷ്ടമായി

    ReplyDelete
  9. Comment by ചങ്ങാതിപ്പൂച്ച
    Delete Comment
    കൊള്ളാം അമ്പാടി നല്ല വരികള്‍

    ReplyDelete
  10. Comment by Ramji
    Delete Comment
    യക്ഷി വര്‍ണ്ണന നല്ല വരികളിലൂടെ.

    ReplyDelete