ഇന്നുംഎന്തേ നിന്ചിരിപ്പൂക്കള്
വാടിയിരിക്കുന്നു
ഇന്നും ഞാനറിയുന്നു മൗനംനിറഞ്ഞൊരമുഖത്തെ
മൂകഭാവങ്ങള്‍...
എന്‍ വാതില്പടിയോളംവന്നു
നിശബ്തമായൊരാ നിന്റെ
കൊലുസിന്റെ കൊഞ്ചലുകള്‍....
പിന്നില്‍വന്നു കണ്ണുപൊത്താന്‍
നീട്ടിയകരങ്ങളിലെ
ഓട്ടുവളകള്‍തന്‍ കിലുക്കുവുംമെന്തേ
നിന്നുപോയി.....
അകമലരിന് വിഷാദംതുളുമ്പിയൊരാ
കണ്ണുകളില്‍
ശാരികേ നിന്നിറമിഴികളില്
ഒരുകാത്തിരിപ്പിന് നോവ്
സാഗരം തീര്‍ക്കുന്നുവോ......
പതിയെതുറന്നൊരാ ചില്ലുവാതില്‍
കടന്നരികില്വന്നു നീ
എന്‍ കരലാളനത്തില്‍ നിന്നോര്‍മ്മകള്‍
മാധുര്യമാം
കിനാക്കള്‍ സമ്മാനിക്കുന്നു......
നീലാംബരികള്പൂത്തുതോരണം ചാര്‍ത്തിയൊരാ
പ്രണയതാഴ്വരയില്......
നിര്‍മ്മലമാം മഞ്ഞുപൊഴിയുന്നോരീ
യാമിനിയില്‍
തെളിര്നിലാവിന്
മുലക്കച്ചയഴിച്ചു.....
ഈ കുളിര്‍പൊയ്കയില്‍ നീരാടി നീന്തിടുന്നു ചന്ദ്രികയും..
അല്ലിയാമ്പല്പൂക്കളെ ചുംബിച്ചുണര്ത്തീടുന്നൊരാ
ശൃംഗാരസംഗമം
ഈ ആദ്യസമാഗമംകണ്ടു നിന്‍നയനങ്ങള്‍
നീയറിയാതെ
എന്തിനോ ദാഹിച്ചുണര്ന്നീടുന്നു....
ഇതുവരെ ഞാന്‍ കാണാത്തൊരു നിശകള്നിന്നിലുദിച്ചീടുന്നു
ഞാന്‍ അറിയാതൊരുനുഭൂതികള്
നിന്നിലുണര്ന്നീടുന്നു
ആതിരരാവിലീകല്പ്പടവില് നിന്കരംകവര്ന്നിരിക്കുംമ്പോള്
മാധുര്യമാം ഓര്മ്മകള്പോലെയീ
കുളിരോളങ്ങള്‍
എന്റെപാദങ്ങളെതഴുകിയുണര്ത്തുന്നു
പ്രണയം
രാത്രിലില്ലികള്പോലെ
യൗവ്വനസുഗന്ധിയാം നിന്നുടല്‍
തഴുകിയൊരു മോഹനസുരഭിയാം കുളിര്‍തെന്നല്‍
പോയീടുന്നു മന്ദം....
രജനീഗന്ധികള്‍ തൊട്ടുണര്‍ത്തിയ എന്‍
ആത്മരാഗം
എന്തെന്നറിയാമോ....
എന്നില്‍ ഉണര്ന്നോരാ ലയഭാവങ്ങള്‍
എന്തെന്നറിയാമോ.....
അഞ്ജാതമാമൊരു പ്രണയാനുരാഗത്തിന്
ഓര്‍മ്മകളില്‍
ഞാന്‍ ലയിചീടുന്നു...


Comment by geethakumari 4 hours ago
ReplyDeleteDelete Comment
ഇഷ്ടമായി ഈ വരികള്‍ .ഒപ്പം നിറവോടെ പകര്‍ത്തിയ ഈ ആശയവും .ആശംസകള്‍
Comment by vettathan 15 hours ago
ReplyDeleteDelete Comment
kollaam
Comment by + BJ= PokkirY + 13 hours ago
ReplyDeleteDelete Comment
sooper lyrics frnddddddddd lov it
Comment by ഷീബ രാമചന്ദ്രന് 15 hours ago
ReplyDeleteDelete Comment
good.
Comment by സൈറ ബാനു 1 hour ago
ReplyDeleteDelete Comment
ohh,, great lines.
Comment by arathi 1 hour ago
ReplyDeleteDelete Comment
പിന്നില്‍വന്നു കണ്ണുപൊത്താന്‍ നീട്ടിയകരങ്ങളിലെ
ഓട്ടുവളകള്‍തന്‍ കിലുക്കുവുംമെന്തേ നിന്നുപോയി....
നന്നായിരിക്കുന്നു ഈ വരികള്‍ //////////////