Tuesday, June 26, 2012

എന്‍റെ കിനാവുകളില്‍ നീ....

പകല്‍ മയക്കത്തിലെപ്പഴോ ഞാന്‍ കണ്ടൊരു കിനാവില്‍ 
നിന്‍റെ വേദനനിറഞ്ഞ മുഖമായിരുന്നു,നിന്നുടെ മൂകനൊമ്പരം എന്‍റെ കാതുകളില്‍ നേര്‍ത്ത തേങ്ങലുകളായി...ഉണര്‍ന്നെണീറ്റപ്പഴോ എന്‍റെ തലയണകള്‍ നനവാര്‍ന്നിരുന്നു,അവയുടെ കണ്ണുനീരിന്റെ ഗന്ധം ഞാനറിഞ്ഞു,മറക്കാനാവാത്ത ഒരു വിദൂരവിരഹ യാത്രയില്‍ നീയ്‌ പകര്‍ന്നുതന്ന സ്നേഹം..
അന്നു നീയ്‌ മറഞ്ഞുപോയപ്പോള്‍..തകര്‍ന്നുപോയത് വര്‍ണ്ണങ്ങളാല്‍ ഞാന്‍ പണിത നിറമുള്ള സ്വപ്‌നങ്ങള്‍ ആയിരുന്നു.....
മധുരമായി ആ നയനങ്ങളില്‍ ചുംബിച്ചപ്പോള്‍ ....
ആര്‍ദ്രമായി ഒരു വിരഹത്തിന്റെ നേര്‍ത്തൊരു വേദനയാല്‍ ..നെഞ്ചോടു ചേര്‍ന്ന് ഇരുന്നപ്പോള്‍,എന്‍റെ സ്വപനങ്ങള്‍ക്കന്നു അതിരുകള്‍ ഇല്ലായിരുന്നു.
എന്ന് വേദനയുടെ ഈ വലയങ്ങള്‍ക്കുള്ളില്‍ ഇരിക്കുമ്പോള്‍ ....ആ മധുരമാം ഓര്‍മ്മകള്‍ എല്ലാംതന്നെ
വര്‍ണ്ണങ്ങള്‍വറ്റിയൊരാ കിനാവുകള്‍ ആയി മാറുന്നു...

എന്‍റെ കിനാവുകളില്‍ നീ ഇപ്പോഴും...

5 comments:

  1. omment by geethakumari on Sunday
    Delete Comment
    ഓര്‍മകളിലൂടെ ഉള്ള ജീവിതം മനോഹരമായി വരച്ചുകാട്ടി .മനോഹരം .
    ഇഷ്ടമായി ഈ രചന .
    ആശംസകള്‍

    ReplyDelete
  2. Comment by +++മഞ്ഞുതുള്ളി ++ yesterday
    Delete Comment
    viraham ellavarum ashvasipikkum athu potte ninekku nallathu varumennokke pakshe nashttapettavante vedhana ,vingal athu anubhavichale manasilavu.e blogill a viraham niranju nilkkunnundu.

    ReplyDelete
  3. Comment by Mylaanchi yesterday
    Delete Comment
    ഇങ്ങനെ ഒന്നും സംഭാവിചിട്ടില്ലന്കിലും ഈ സ്വപ്‌നങ്ങള്‍ ഒക്കെ ഒരു സുഖമുള്ള ഒരു നൊമ്പരം അല്ലെ വിഷ്ണൂ .

    ReplyDelete
  4. Comment by + KRISHNAN + yesterday
    Delete Comment
    ഒരു സ്വപ്നം കൊണ്ടു ജീവിതം തീരുന്നില്ല , ഇനിം കണ്ടോളു ...
    അപ്പോ നീ പകൽ ഒക്കെ കിടന്നുറങ്ങാണല്ലെ വിഷ്ണൂ, ( നിന്റെ ബോസ്സിനെ ഞാൻ ഒന്നു കാണട്ടെട്ടോ)

    ReplyDelete
  5. Comment by hima yesterday
    Delete Comment
    ഇഷ്ട്ടായി ...ആശംസകള്‍

    ReplyDelete