Wednesday, August 1, 2012

ഏകന്‍



ഇ മതിലുകല്‍ക്കുള്ളിലായി ഇരുന്നു ഞാനിന്നും ഓര്‍ക്കുന്നു ...
ഏകനാണ് ഞാന്‍....
നഷ്ട്ട ബാല്ല്യമെന്ന ഈ മതിലുകല്‍ക്കുള്ളിലാക്കി ..
നഷ്ട്ട സ്വപനങ്ങള്‍ എനിക്ക് തടവറകള്‍ പണിതു
പാഴ്സ്വപനങ്ങളും വ്യഥമോഹങ്ങളും  കാവല്‍ നിന്നു..
കരിയുന്ന മോഹങ്ങളെ നിങ്ങള്‍ എനിക്കെന്‍റെ അഭരണമാണ് ....
പോയ്‌ മണ്‍മറഞ്ഞോരാ അമ്മതന്‍ മധുരമാം ഓര്‍മകളും ...
തൊടിയിലായി ഓടികളിച്ചും കളിവഞ്ചികള്‍ തുഴഞ്ഞും ....
കണ്ണന്‍ ചിരട്ടകളില്‍  മണ്ണിനെ ചോറാക്കിയും.....
പുസ്തക സഞ്ചിയിലെ മഷിപച്ചയെ സ്നേഹിച്ച ബാല്യം .
പെറ്റുപെരുകുന്ന മയില്‍പീലി തുണ്ടുകളില്‍
പ്രണയം ഒളിപ്പിച്ചു നിന്നെ പ്രണയിച്ചു ഞാന്‍ .
പൊയ്കയില്‍ അമ്പല്‍ എടുത്തു  അല്ലികള്‍ നുകര്‍ന്ന..
ഇന്നലകളിലെ എന്‍റെ  ബാല്യം... ഇന്നത്തെ സ്വപനം 
ആരാണ് എടുത്തേ......
 എന്‍ ബാല്ല്യകാല സഖി നീ എവിടെയാണ് .....
നീയും എകയാണോഇന്നും  കൂടെയുണ്ടോ നഷ്ട്ടസ്വപനങ്ങള്‍ ........
പാട്ടും പ്രണയവും പങ്കുവച്ച പ്രിയസഖി.....
കരളിലൊരു മുളനാഴിയില്‍ നിന്നുടെ സ്നേഹം അളന്നു കുറിച്ചൊരായെന്നെ..
വിട്ടു പോകാന്‍ ഇനിയും എന്തിനാണൊരു യാത്രാമൊഴി .....
മധുരമാം ഓര്‍മ്മകള്‍ ഇന്നൊരു ഒളിപ്പോരിന്‍ വേദിയാണ് 
ഈ മതിലുകള്‍ക്ക് ഉള്ളിലിരുന്നു ഞാന്‍ ഓര്‍ക്കുന്നു 
ഏകനാണ് ഞാനിന്നും..

11 comments:

  1. Comment by rita 8 minutes ago
    Delete Comment
    നന്നായിട്ടുണ്ട്

    Read more at http://www.appooppanthaadi.com/profiles/blogs/5619182:BlogPost:609364?commentId=5619182%3AComment%3A609446&xg_source=msg_com_blogpost#kd081Ub8JMur4O6M.99

    ReplyDelete
  2. Comment by kanakan kondotty 6 hours ago
    Delete Comment
    പ്രണയം......വിരഹം....വേര്‍പാട്....ബാല്യം

    എല്ലാം സ്പര്‍ശിച്ചു ഒരു കൊച്ചു രചന എന്ന് ഞാന്‍ വിശേഷിപ്പിക്കാം.

    കഴിവുള്ള തൂലിക തന്നെ
    തുടരുക ഈ പ്രയാണം...ആശംസകളോടെ...കനകന്‍

    Read more at http://www.appooppanthaadi.com/profiles/blogs/5619182:BlogPost:609364?commentId=5619182%3AComment%3A609446&xg_source=msg_com_blogpost#kd081Ub8JMur4O6M.99

    ReplyDelete
  3. Comment by kpharis59 6 hours ago
    Delete Comment
    ഇഷ്ടപ്പെട്ടു . നന്നായി എഴുതി

    Read more at http://www.appooppanthaadi.com/profiles/blogs/5619182:BlogPost:609364?commentId=5619182%3AComment%3A609446&xg_source=msg_com_blogpost#kd081Ub8JMur4O6M.99

    ReplyDelete
  4. Comment by geethakumari 23 minutes ago
    Delete Comment
    നല്ലൊരു രചന .മനസ്സിന്റെ മണിച്ചെപ്പില്‍ ഒളിപ്പിച്ച സ്വപ്നങ്ങളും വേദനകളും പങ്കുവെച്ച രചന .ഈ ലോകത്തു നാം എന്നും ഏകര്‍ തന്നെ ആണ് . ആശംസകള്‍ .

    ReplyDelete
  5. Comment by THIRUDAN MAMMOOSE 4 hours ago
    Delete Comment
    ഹി ഹി ഹി വിഷ്ണു അമ്പാടി പ്രൊഫയില്‍ പടം മാറ്റിയത് കൊണ്ട് പെട്ടെന്ന് ആളെ പിടി കിട്ടിയില്ല കേട്ടോ.
    നന്നായി..മനസ്സ് അറിഞ്ഞു എഴുതിയ പോലെ.
    ജീവനുള്ള വരികള്‍..
    നല്ല രചന. പതിവ് മേന്മ കുറഞ്ഞില്ല ഇത്തവണയും.
    അമ്പാടി എന്താ കുറച്ചു ദിവസങ്ങള്‍ ആയി തിരുടന്റെ ബ്ലോഗില്‍ എത്തി നോക്കാത്തത്. വല്ലപ്പോളും വരണം ട്ടോ ഹി ഹി ഹി
    ഞാന്‍ വീണ്ടും വന്നു... ഇനി ഇവിടെ കാണാം.
    ആശംസകള്‍ നേരുന്നു

    ReplyDelete
  6. Comment by സഞ്ജീവ് 7 hours ago
    Delete Comment
    ആശംസകള്‍

    ReplyDelete
  7. Comment by ഗീതാഞ്ജലി 7 hours ago
    Delete Comment
    ആശംസകള്‍

    ReplyDelete
  8. Comment by arathi 7 minutes ago
    Delete Comment
    കൊള്ളാം കുറെ പ്രണയ നയിരശ്യമുള്ള ആള്‍ക്കാരെ അപ്പുപ്പന്‍ താടിയില്‍ ഉണ്ട് .എല്ലാര്‍ക്കും എന്റെ ആശംസകള്‍ .താങ്കള്‍ക്കും

    ReplyDelete
  9. Comment by Mylaanchi 10 hours ago
    Delete Comment
    കയില്‍ ഇരുപ്പിന്റെയാ ... എന്തിനാ മുള നാഴിയില്‍ സ്നേഹം അളന്നു കുറിക്കാന്‍ പോയത് ...
    വിഷ്ണൂ ,, ഏകനായിട്ടു ആരും ഇല്ല ട്ടോ .ഒക്കെ വെറും തോന്നല്‍ ആണ് പട്ടരെ .

    ReplyDelete
  10. Comment by hima 10 hours ago
    Delete Comment
    സ്വയം എല്ലാം നഷ്ട്ടപെടുതിയതല്ലേ ........ എല്ലാം കൈയില്‍ ഉണ്ടായിരുന്നപ്പോ ഉള്ള അഹങ്കാരം ഇപ്പോ തീര്‍ന്നു കിട്ടിയല്ലോ ........ ഇനി ഇരുന്നു മോങ്ങികോ
    ഇതു എല്ലാവര്ക്കും ഉള്ള പാഠമാ.............. കൈയില്‍ കിട്ടിയത് കളഞ്ഞിട്ടു കിട്ടാ കൊമ്പത്ത് കേറാന്‍ നോക്കും ..... പിന്നെയോ അതും ഇല്ല കൈയില്‍ ഇരുന്നതും പോയി
    കൊള്ളാട്ടോ കവിത ആശംസകള്‍

    ReplyDelete