Tuesday, October 23, 2012

പ്രണയപുഷ്പങ്ങള്‍




ആലിലതന്‍ തുമ്പില്‍ തളിരിട്ടൊരാമഞ്ഞുകണം പോലെ

ആ മിഴിയിണകളില്‍ നിറഞ്ഞൊരാശ്രുകണങ്ങള്‍ ഞാന്‍ തുടക്കാo

മൂകമായി നിന്‍റെ വേദനകളില്‍ മൗനംമുറിയാത്തൊരുതലോടലേകാന്‍ കൊതിച്ചു ഞാന്‍....

കൊഴിയിന്നൊരീ പുഷ്പങ്ങള്‍തന്‍ വിതുമ്പുന്നവിരഹം നീയറിയുന്നില്ലേ

വിരഹംപേറിനിന്നൊരാ എന്നിലെഹ്രദയപുഷ്പവും വീണുമണ്ണടിയുന്നു

ലോലമാംകാറ്റിന്‍ ഗതിയില്‍ ചാഞ്ചാടിടുന്നു ഇളംകുരുന്നിതളുകള്‍

ആര്‍ദ്രമാം നിന്നിളംകുഞ്ഞുമനസ്സിന്‍ അല്ലലുകള്‍ പോലെ

പെയ്തൊഴിയുന്നൊരീ പേമാരിയില്‍ നനയുന്നുവോ

പ്രണയാര്‍ദ്രമാം നിന്‍റെ നയനങ്ങള്‍ വീണ്ടും...

വിറയാര്‍ന്ന ചുണ്ടുകളില്‍ വിതുമ്പലും യാത്രാമൊഴിയും

ഒരുവിളിപാടകലങ്ങളില്‍ അലയായിടുന്നു

കാണുന്നുഞാന്‍ നിന്നില്‍നിന്നും ഉതിര്‍ന്നുവീഴുന്നൊരാ പ്രണയത്തിന്‍ കിനാവുകള്‍

എപ്പഴോയവയൊക്കെ എന്‍റെ കിനാക്കള്‍ ആയിരുന്നു....

19 comments:

  1. Comment by THIRUDAN MAMMOOSE yesterday
    Delete Comment
    അപൂര്‍വ്വം മാത്രം കാണാറുള്ള..താളം പ്രാസം വൃത്തം എല്ലാം ഒത്തു കിട്ടിയ സുന്ദര കവിത
    എനിക്ക് താളവും പ്രാസവും വൃത്തവും ഒന്നും അറിയില്ലെങ്കിലും ഉള്ള കവിത കണ്ടാല്‍ അറിയാം ട്ടോ..ശരിക്കും അടിപൊളി ശൈലി ആണ് ഈ എഴുത്ത് രീതി.
    കവിതയുടെ ഉള്ളടക്കം ഈ തിരുടനും പുടി കിട്ടി ..അതിനര്‍ത്ഥം നല്ല കവിത.
    നമ്മക്ക് മനസ്സിലായാല്‍ ഇതു പൊട്ടനും മനസ്സിലാവും ഹി ഹി ഹി
    നന്നായി എഴുതി സുഹുര്‍തെ.. ഒരു കാര്യ ഗൗരവമുള്ള..തികച്ചും പ്രൊഫഷണല്‍ ടച് ഉള്ള കവിത.
    ഈദ്‌ ആശംസകൊടെ..മംമൂസ്.

    ReplyDelete
  2. Comment by Perilla Rajyathe Rajakumari 18 hours ago
    Delete Comment
    hima yenikkum koodi cherthu kayyadicho to...kayyil henna ittirikya athondaane..pleech.!!
    vishnu...thumbs up...!

    ReplyDelete
  3. Comment by sheena yesterday
    Delete Comment
    നല്ല വരികള്‍ ...നന്നായിട്ടുണ്ട്...ആശംസകള്‍...,,,,

    ReplyDelete
  4. Comment by jan on Friday
    Delete Comment
    vichnuuuuuuuuuu kollaataaa virahamaanallo ennum vishayam

    ReplyDelete
  5. Comment by geethakumari on Friday
    Delete Comment
    ഹൃദ്യം തന്നെ ഈ വരികള്‍ .ഹൃദയംഗമമായ അഭിനന്ദനങ്ങള്‍

    ReplyDelete
  6. വിഷ്ണൂ ,,താങ്ങും തണലും ആകാന്‍ നമ്മള്‍ ആഗ്രഹിക്കുമ്പോള്‍ അത് അര്‍ഹിക്കുന്നവര്‍ക്ക് കൊടുക്കണം .ജീവിതം തന്നെ ഒരു സ്വപ്നം അല്ലെ പട്ടരേ ..ചിലര്‍ക്കൊക്കെ ആ സ്വപ്നം യാഥാര്‍ധ്യമാകുന്നു ,,ചിലര്‍ വെള്ളത്തില്‍ ഒഴുകുന്ന പൊങ്ങു തടിപോലെ ഒഴുക്കിനൊത്ത് ഒഴുകുന്നു .

    ReplyDelete
  7. Comment by beena on Wednesday
    Delete Comment
    abhinandanagal...kavitha nannayittund

    ReplyDelete
  8. Comment by BINU VAZHAPPALLY© on Tuesday
    Delete Comment
    നിരാശാ കാമുകന്‍ ആണോ....നല്ല അവതരണം...കൂടുതല്‍ എഴുതുക....കൂടുതല്‍ സജീവമാകുക.

    ReplyDelete
  9. Comment by Sandhya, All Is Well on Thursday
    Delete Comment
    kolllammttoo nallla varikallll, valare nannayitunduuuu

    ReplyDelete
  10. Comment by Sony Dith on Thursday
    Delete Comment
    ഒന്നുകൂടി നന്നാക്കാമായിരുന്നു ...

    ReplyDelete
  11. Comment by ചന്ദ്രേട്ടന്‍ 19 hours ago
    Delete Comment
    നന്നായിട്ടുണ്ട്

    ReplyDelete
  12. Comment by Rajani Nair 7 hours ago
    Delete Comment
    നല്ല കവിത... ഇനിയും പിറക്കട്ടെ.. കൂടുതല്‍ കൂടുതല്‍ രചനകള്‍..
    ആശംസകള്‍...

    ReplyDelete
  13. Comment by ഗോപിനാഥ് നെടുമ്പുര 3 hours ago
    Delete Comment
    പ്രണയ പുഷ്പം പേര് പോലെ തന്നെ മനോഹരമായിരിക്കുന്നു.............................!

    ReplyDelete
  14. Comment by VVijayakumar 1 hour ago
    Delete Comment
    നല്ല കവിത
    ആശംസകള്‍

    ReplyDelete
  15. Comment by ചാത്തന്‍ © - █▬█ARI കാഞ്ഞങ്ങാട് yesterday
    Delete Comment
    "എന്റെ കിനാവുകള്‍":"" എന്നാ ബ്ലോഗിന്റെ ഉടമസ്ഥന്‍ ആണല്ലേ .... എനിക്കറിയാം വിഷ്ണുവിനെ ,, ഇടയ്ക്കു ഞാന്‍ ആ ബ്ലോഗില്‍ വരും വായിക്കും ...... ആദ്യം വന്നത് ഒരുത്തന്‍ ... വിഷ്ണുവിന്റെ നിശാഗന്തി പൂത്തപ്പോള്‍ എന്നത് കോപ്പി അടിച്ചു പോസ്റ്റിയപ്പോള്‍....,, സേര്‍ച്ച്‌ ചെയ്തപ്പോള്‍ അവിടെ എത്തി പിന്നെ ....... വരികളിലെ .... ആതംര്ത്തത കണ്ടു ,,,,,, ഞാന്‍ ... ഇടയ്ക്കു വരും വായിക്കും ..... ഒന്നും മിണ്ടാതെ ഇങ്ങു പോരും.. കാല്‍പ്പാടുകള്‍ എന്നാ രചന എന്നെ അങ്ങ് മോഹിപ്പിച്ചു വിഷ്ണു ....... അത് തന്നെ ആണ് എന്നെ അവിടേക്ക് അടുപ്പിച്ചതും .....

    വരികളിലെ ആത്മാര്‍ത്ഥത ... അതാണ് തന്റെ കൈ മുതല്‍ .. വരികളുടെ മഹത്വം ഊര്‍ന്നു പോകാതെ ഉള്ള അവതരണവും ........ ഭാവുകങ്ങള്‍ സുഹൃത്തേ വീണ്ടും എഴുതുക എന്ന് പറയുന്നില്ല എഴുതാതെ ഇരിക്കാന്‍ നിനക്കകില്ല .....

    ReplyDelete
  16. Comment by DEEPAM 56 minutes ago
    Delete Comment
    പ്രണയത്തിന്‍ കിനാക്കളെ തികച്ചും പ്രനയര്‍ദ്രമായി തന്നെ അവതരിപ്പിച്ചു .....കൂടുതല്‍ എഴുതുക . ഭാവുകങ്ങള്‍

    ReplyDelete
  17. Comment by T.C.V.SATHEESAN 26 minutes ago
    Delete Comment
    നന്നായി

    ReplyDelete
  18. Comment by മധു ബാലകൃഷ്ണന്‍ 20 hours ago
    Delete Comment
    പ്രണയപുഷ്പങ്ങള്‍ നന്നായിട്ടുണ്ട്

    ReplyDelete