മഴനനഞ്ഞെരീയാലിലകള് ഉതിര്‍ത്തും
മഴനീര്കണങ്ങളെന്നെ വല്ലാതെവലക്കുന്നു കണ്ണാ..
മടിയിലായിമയങ്ങുന്ന നിന്നെയുണര്‍ത്താതെ ആ അന്പെഴും
മാന്പേടകണ്ണുകള് ചുംബിച്ചീടുവാന്‍ ഇ൦ഗിതംമുണര്ന്നീടുന്നു കണ്ണാ
നിന്നീലമേനിഴകില് പുണരുന്നൊരാ വെന്തെച്ചി
പൂക്കള്‍തന്‍
സൗഭാഗ്യമോര്‍ത്തു ഞാന്‍ മോഹം
കൊണ്ടീടുന്നു
അരികിലീയോമല് സഖിതന്‍ ആത്മഗതമറിയാതങ്ങനെ മയങ്ങുന്നുവോ നീ
നിന്തിരുനെറ്റിതടത്തില് അരിച്ചിറങ്ങും
വെന്മഴതുള്ളികള്ക്ക്
ഉണ്ടോ ഒരു മുന്ജന്മപുണ്യ സുകൃതം
ചെന്താമരചുണ്ടുകള്ചേര്ത്ത്മീട്ടുമാ
മുളംതണ്ടിനീണം കേട്ടരികത്തു
മയങ്ങുമാ കറ്റകിടാക്കള്തന് സൗഭാഗ്യമോര്‍ത്തു
ഞാന്‍ ആഗ്രഹിച്ചീടുന്നു
ലോലമാംമുടിയിഴകളെ തഴുകി കടന്നുപോകുമാ...
ഇളംകാറ്റിനോടുചൊല്ലിഞാനരുതെ ഉണര്ത്തരുതെന്നുടെ
അമ്പാടിയെ
മോഹമാണുകണ്ണാ നിന്നുടെ പകല്കിനാക്കളിലെങ്കിലും
ഏകയാം ഈ രാധയുണ്ടാകുവാന് ......
ഘോരമാംമലയെ ഉയര്‍ത്തി പുണ്ണ്യമാം ഗോകുലത്തെകാത്തു നീ
വശ്യമോഹനമാമൊരു താണ്ഡവത്തിനാല്
കാളിയനുടെ
അഹന്തയുടച്ചു നീ കാളിന്ദിയുടെ
കാവലാക്കി.....
പുതുനെല്ലിന്‍ ഒരുപിടിയവിലിനു പകരമായി
അന്പന് മോക്ഷങ്ങള്‍ ഏറെകൊടുത്തു നീ
കണ്ണാ
..
അരികത്തായി വിരഹമോക്ഷത്തിനായ് കേഴുന്നോരീ
രാധതന്മനമറിയാതെ മയങ്ങുന്നുവോ നീ കണ്ണാ
Comment by geethakumari 4 minutes ago
ReplyDeleteDelete Comment
കരുണാമയനായ കണ്ണനെ കുറിച്ചുള്ള ഈ രചന ഹൃദ്യമായി
ഇഷ്ടമായി വിഷ്ണു ഈ സുന്ദര കാവ്യം
ആശംസകള
Comment by Radhakrishnan 2 hours ago
ReplyDeleteDelete Comment
manoharamaayoru gadhya kavitha. kurachu koodi shraddichirunnenkil oru poorna kavitha roopathilaakkamayirunnu. aashamsakal
Comment by C.V.Thankappan chullikattil 10 hours ago
ReplyDeleteDelete Comment
നന്നായിട്ടുണ്ട് കവിത
ആശംസകള്‍