Thursday, February 13, 2014

പ്രിയസഖി...

മറക്കുവാൻ മറവിയോടു ഒരു മാത്രചൊല്ലി ഞാൻ
നിന്നോട് പറയാത്ത പ്രണയം മറക്കാൻ.

മറവിതൻ മലർമെത്തയിൽ മയങ്ങുവാൻ വെമ്പുന്നൊരാ
മനസ്സിന്റെ മനോവ്യഥ നീയറിയുന്നുവോ...

അരികിൽ ഓമൽതൊടികളിലും
തോളുരുമ്മിനടന്നൊരാ മണ്വഴികളിലും
                   ഓർമ്മകൾ വീണ്ടും ഒരു മനോസഞ്ചാരിയാകുന്നു

പോക്കുവെയിലെന്തോകണ്ടു നാണിച്ചു തലകുമ്പിട്ടുനിന്നു
നിന്‍റെ മുഖശ്രീകണ്ടു സ്വയംമറന്നുനിന്നു...

ഈറന്‍ നെറ്റിത്തടത്തിലെ ചന്ദനമലിയുന്ന നേരം.
മനോന്ജ്ജമാദകസ്വപ്‌നങ്ങള്‍ കണ്ടു നിന്‍ കൃഷ്ണമണികള്‍..

മന്ദാരപുഷ്പങ്ങള്‍ രഹസ്യമായിതന്നൊരാ ചെന്‍ചൊടികളില്‍
പുഞ്ചിരിവിടരുന്നനേരം നാണിച്ചു നീ നിന്‍വദനം കുനിച്ചുനിന്നു

കൈവിരലാല്‍കോരി അചുംബിത ചെമ്പനീര്‍ചുണ്ടുകളില്‍ചുംബിക്കുമ്പോള്‍
എന്‍ പുറമാറില്‍നഖക്ഷതങ്ങളാല്‍ ഒരായിരംവരികള്‍കുറിച്ച്
അചിരദ്യുതി ആയിമാറി നീ എന്നില്‍

ആ സ്വപ്നനിമിഷങ്ങളില്‍ എന്നാത്മതന്ത്രികളില്‍
ഒരു ഗന്ധര്‍വ്വഗാനമായി മാറിഞാന്‍...
ഉതിര്‍ന്നഴിഞ്ഞുലുഞ്ഞു വീണ ഉടയാടകള്‍ക്കുള്ളില്‍
കൂമ്പിയടഞ്ഞ ചെന്താമരകണക്കെ കണ്മയങ്ങി നിന്നു

കനകസൂത്രങ്ങളഴിച്ചു കന്യമണി നീ കര്‍മ്മോദ്യുതയായി
എന്‍ പ്രണയിനി നീയൊരു രതിശില്പമായി

മറക്കുവാൻമറവിയോടു ഒരു മാത്ര ചൊല്ലിഞാൻ
നിന്നോട്പറയാത്ത പ്രണയംമറക്കാൻ.
മറക്കുവാൻ മറവിയോടു ഒരു മാത്രചൊല്ലി ഞാൻ
നിന്നോട് പറയാത്ത പ്രണയംമറക്കാൻ.

അത്യന്തഗതമാം നിന്നോടുള്ള ആത്മപ്രണയത്തിന്റെ
അത്യുഷ്ണമാം ജ്വാലയില്‍ ഞാന്‍ എരിഞ്ഞിടവേ

വേദനകള്‍മറയാതെ രോദനംകൊള്ളും ജീവിത൦
ഒരുകൂരിരുള്‍ മറയിലായിമറഞ്ഞീടുന്നു..

മായാത്തഓര്‍മ്മകളെന്നില്‍ മറവിക്കുവഴിമാറാതെ
ഇരവിലെ നിഗൂഡനിശബ്ദതയില്‍നിന്നു...

താരകസമൃദ്ധമായൊരു നീലാകാശമനോഹാരിതയില്‍മയങ്ങി
ഈ മണല്‍തരികളെപുണര്‍ന്നു ഞാന്‍ശയിക്കവേ

മന്ദം മന്ദം നാണിച്ചുവന്നെന്‍റെ പാദവിരലുകള്‍ചുംബിച്ചു
ശീതളസുഖംപകര്‍ന്നു കടന്നൊരാവെന്‍പതച്ചുരുകള്‍നല്‍കുന്നു
നിന്റെമധുരമാം കരലാളനസ്പര്‍ശനസുഖം...

അകലെനിലാവിന്‍ നീലവെളിച്ചത്തില്‍ ആത്മാവായി കണ്ടുഞാന്‍
നിന്നെയും..എന്നോട്അരുളാത്ത നിന്‍പ്രണയത്തെയും
മറക്കുവാൻ മറവിയോടു ഒരു മാത്രചൊല്ലി ഞാൻ
നിന്നോട് പറയാത്ത പ്രണയംമറക്കാൻ.

8 comments:

  1. Comment by geethakumari yesterday
    Delete Comment
    ഇഷ്ടമായി
    നല്ല പദവിന്യാസം
    സുന്ദരം
    ആശംസകള്‍

    ReplyDelete
  2. Comment by Daniel MM yesterday
    Delete Comment
    കവിത ഇഷ്ടപ്പെട്ടു . ആശംസകള്‍

    ReplyDelete
  3. Comment by Radhakrishnan yesterday
    Delete Comment
    Marakkan pattatha oru pranayathinte vingal . kollam aashamsakal

    ReplyDelete
  4. Comment by ♫♪ѕυηιℓ∂αтн αzк∂♪♫ on Friday
    Delete Comment
    പ്രണയദിനാശംസകള്‍....

    ReplyDelete
  5. Comment by ചങ്ങാതിപ്പൂച്ച on Friday
    Delete Comment
    nice

    ReplyDelete
  6. Comment by + BJ= PokkirY + 54 minutes ago
    Delete Comment
    മന്ദം മന്ദം നാണിച്ചുവന്നെന്‍റെ പാദവിരലുകള്‍ചുംബിച്ചു
    ശീതളസുഖംപകര്‍ന്നു കടന്നൊരാവെന്‍പതച്ചുരുകള്‍നല്‍കുന്നു
    നിന്റെമധുരമാം കരലാളനസ്പര്‍ശനസുഖം... he he ambaadi .. ther u rr... kidilan

    ReplyDelete
  7. Comment by + BJ= PokkirY + 1 hour ago
    Delete Comment
    enthe pranayathil ninnum oru vithyaasam ambaadi muthee?? vaalssallyam thulumpunna varikalaatto..

    ReplyDelete