Thursday, February 13, 2014

മകള്‍..


ജീവിതാന്ത്യം കഴിയുന്നു..
പിതൃസ്വപനങ്ങള്‍ എന്നില്‍മറയുന്നു... ഇരുള്‍വന്നു മറയുന്നു..
രക്തബന്ധം മുറിച്ചു അകന്നുപോയൊരെന്‍ പ്രിയമകളെ..
കടന്നുവരുന്നൊരാ ഇളംതെന്നലിലും
മരണത്തിന്‍ മണംമാത്രം മാകുന്നു..
ജീവിതയുദ്ധഭൂമിയില്‍ പോരടിച്ചുo
ജയിച്ചും പരാജയിച്ചും നിലംപതിച്ചു
മരണഭയത്താല്‍ ഇരവുകളില്‍..
കൃഷ്ണമണികള്‍ തിളങ്ങുന്നു
കണ്ണടയുന്നനേരത്തും എന്നിലെ അന്തിമ
സ്വപ്നമാണ് നീ മകളെ...
പെറ്റുവീണപ്പഴെ മണിതൊട്ടിലില്‍നിന്നു
മനസ്സില്‍ ഒപ്പിയതാണ് ഇപ്പഴും നിന്‍റെ മുഖംമെനിക്കു
കണ്ണൊന്നുടച്ചാല്‍ ഓമനത്തിങ്കള്‍കിടാവേ
നിന്‍റെ പൂമുഖമാണ് എന്റെ സ്വപനങ്ങള്‍...
അമ്മിഞ്ഞമുണ്ട് ഉറങ്ങുന്ന നിന്‍റെ വരണ്ട
ചുണ്ടുകള്‍ തുടക്കുവാന്‍വന്നില്ല ഈ അച്ഛന്‍...
നിന്റെ കുഞ്ഞുമണിച്ചുണ്ടുകളില്‍ ഒരച്ഛന്റെ
പ്രിയമുത്തം നല്കാന്‍ കഴിഞ്ഞില്ല...ഈ അച്ഛന്..
നിന്നെ ഒന്ന്കൂടെ കാണുവാന്‍
ആ മണിവിരല്‍ പിടിച്ചു നടത്തുവാന്‍..
ഈ ആതുരഹൃദയത്തിലിട്ടൊന്നുറക്കുവാന്‍..
നിന്‍റെ പിറന്നാള്‍സദ്യയുണ്ണന്‍വന്നില്ല ഈ അച്ഛന്‍..
മകളെ പാപിയാണ് അച്ഛന്‍...
ഓര്‍മ്മ്കള്‍ക്കുള്ളില്‍.. മനോജ്ജമോഹമാണ് ജീവിതം
ഓമനേ ദുഷ്ടനാണ്‌ നിന്‍റെ ഈ അച്ഛന്‍..
നീ വെറുക്കുക നിന്‍റെ കുഞ്ഞുമനസ്സില്‍...
മറക്കുക ...നിന്‍റെയച്ചനെ...
എന്‍റെ മനോവേദന... എന്നിലെ മോഹമാണ്
നിന്നെയൊന്നു കാണുവാന്‍..
എല്ലാംപറയുവാന്‍ നിന്‍റെ കുഞ്ഞിളംപാദങ്ങള്‍തൊട്ട്
മാപ്പുപറയുവാന്‍...
എല്ലാംപറഞ്ഞു ഒരു മടക്കയത്രക്കായി...

ഈ യച്ചനോട് കാലവും പാപവും കനിയുമോ..

6 comments:

  1. Comment by Radhakrishnan 3 hours ago
    Delete Comment
    makalodulla vatsalyavum oppam vedhanyum mutti ninna rachana. aashamskal

    ReplyDelete
  2. Comment by geethakumari 16 hours ago
    Delete Comment
    മകളോടുള്ള അടങ്ങാത്ത വാത്സല്യം നുരയുന്ന രചന

    ReplyDelete
  3. Comment by + BJ= PokkirY + 1 hour ago
    Delete Comment
    enthe pranayathil ninnum oru vithyaasam ambaadi muthee?? vaalssallyam thulumpunna varikalaatto..

    ReplyDelete
  4. Comment by Mini Mohanan 1 hour ago
    Delete Comment
    നല്ല രചന . അനുമോദനങ്ങളും ആശംസകളും

    ReplyDelete
  5. Comment by Nandini Varghese

    തെറ്റുകൾ മകളുടെ കാൽക്കൽ വച്ചപ്പോൾ തേങ്ങുന്ന
    ഒരു പിതൃ ഹൃദയം കാണുവാൻ കഴിഞ്ഞു

    ReplyDelete