മാഞ്ഞു പോകുന്ന ഈ സന്ധ്യയെ നോക്കി നില്ക്കുമ്പോള്...
ഇരുളിന്റെ ആഴത്തിലേക്ക് യാത്ര പോകുന്ന പ്രകാശകണങ്ങള്‍..
എന്നെ തഴുകി യാത്ര പറയുമ്പോള്‍...
ഒരു യാത്ര മൊഴിയും
അതിന്റെ വിരഹവും കടന്നു വരുന്നു..
പുലര്മഞ്ഞു വീണു കുതിര്‍ന്നു നില്ക്കുന്ന
ഈ കുഞ്ഞു പുല്‍ചെടികളെ
തഴുകി കടന്നു പോകുന്ന നിന്റെ പാദങ്ങള്‍..
പിന്തുടര്ന്ന് വന്ന പിന്‍വിളിയെ
കര്‍ക്കിടകകാറ്റ് കവര്‍ന്നപ്പോള്‍..
ഒരു യാത്രാമൊഴിയും..
അതിന്റെ വിരഹവും കടന്നു വരുന്നു...
നാണം മറച്ചു കൂമ്പിട്ടു ഇരുന്ന..
നിന്റെ മുഖശ്രീ കണ്ടു..
നെയ്യാര്‍ ചൊല്ലിയ കവിതയും..
ഇന്നവള്‍ ചൊല്ലുന്ന വിരഹവും ..
ഏകനയി തിരിഞ്ഞു നടന്നു തുടങ്ങിയപ്പോള്‍..
ഏറെ ചിന്തിക്കനയത്
നിന്നുടെ സാമീപ്യം മാത്രമായിരുന്നു...
ഒരു കുഞ്ഞു കാറ്റില്‍ ഇളകിയാടുന്ന..
നിന്റെ കറുത്ത കാര്‍കൂന്തല്‍..
കണ്ണുനീര് വറ്റി വരണ്ട നിന്റെ കണ്ണുകളില്‍
രക്തവര്‍ണ്ണം കണ്ടുവോ.
ഒരുമിച്ചു നടന്നൊരീ നെയ്യാറിന് തീരം..
പാദം നനച്ചു ഇരുന്നോരീ തീരം..
വിരഹിണിയം നെയ്യാറിന് മാറില്‍
നിന്റെ കണ്ണുനീര് തുള്ളികള്‍ തീര്‍ത്ത
നീര്കുമിളകള് ...
അവയിലും പ്രതിഭലിക്കുന്ന ...
ഒരു യാത്ര മൊഴിയും..
അതിന്റെ വിരഹവും....

chetta..ithu oru padundallo..but kollam ketto..njan orupadu chindichu..really beautiful..
ReplyDeletecontinue ur works..all d best..