അഴികള്‍ക്കപ്പുറം എരിഞ്ഞടങ്ങുന്ന..
വെയിലും പകലും..
അഴികള്‍ക്കുള്ളില്‍ അറിഞ്ഞു തുടങ്ങുന്നു..
ജീവിതവും സ്വപ്നവും..
അഴിയുന്ന ബന്ധങ്ങള്‍ ബന്ധനങ്ങള്‍...
അഴിഞ്ഞോരീ ബന്ധം
സ്നേഹ തീവ്രതയില്‍...
കണ്ടുകെട്ടി സ്വപ്നങ്ങള്‍
തടവറയില്‍ ജീവിതത്തിന്
ഇരുട്ടിന് പ്രകാശം
തഴുകുന്നു ചുംബിക്കുന്നു..
മുറുകുന്നു വ്രണങ്ങളില്‍
ചങ്ങലതന് വട്ടം
വിരഹം വേദന കാര്‍ന്നു തിന്നുന്നു
മതിഷ്കവും സ്വപ്നവും..
അണയാത്ത കനലുകള്‍
എരിയുന്ന അഗ്നിപുഷ്പങ്ങള്‍
പടരുന്നു തീഷ്ണത നഗ്നമാം മേനിയില്‍..
മുറുകുന്നു ചങ്ങലകള്‍
വ്രണങ്ങളില്‍...
ഭ്രാന്തന് മനസ് പറയുന്നു സ്നേഹം
ഭ്രാന്തന് മനസ്സ് കാണുന്നു നിന്നെ
ഭ്രാന്തന് മനസ്സ് അറിയുന്നു നിന്റെ മൌനം ...
മൃത തുല്യമാം ശരീരം
കഴിയുന്നുവോ ഒരുമരണം
ഒരുവിളിപ്പാടകലെ.

ഈ കവിത ഥ കൂട്ടം മലയാളി ബ്ലോഗ്ഗില്‍ ...
ReplyDeleteഒരു നല്ല കവിത ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു...
നന്ദി ....