Monday, January 10, 2011

ഈ ഭൂമി നിന്നെ സ്നേഹിക്കുന്നു നിലാവേ.


രാത്രി മുഴുവന്‍ പ്രിയതമനോട്‌ കുശലം പറഞ്ഞു,അവന്‍റെതണുത്ത നിലാവാലുള്ള ആ കൈകളില്‍ കിടന്നു മയങ്ങി പോയി ഞാന്‍..
രാത്രിയുടെ അവസാന യാമത്തില്‍ എപ്പോഴോ..
അവളുടെ സുന്ദരമായ ആ മയക്കം കണ്ടു...
ആ നിദ്രയുടെ സൌന്ദര്യം ആ ശാന്തത കണ്ടിട്ടെന്നോണം ...നിദ്രയെ ഭംഗം വരുത്താതെ ..
ഒരു യാത്ര പറയാതെ അവന്‍ മടങ്ങി....
സൂര്യന്‍റെ നേര്‍ത്ത ചൂടേറ്റു അവള്‍ ഉണര്‍ന്നപ്പോള്‍..നേരം നന്നേ പുലര്‍ന്നിരുന്നു ...
മനസ്സില്‍ ഇച്ചിരി പരിഭവം തോന്നതിരുന്നില്ല്യ ചന്ദ്രനോട്...തന്‍റെ ഇഷ്ട്ട ദേവനോട്...
കഴിഞ്ഞ രാത്രിയുടെ അനുഭവങ്ങള്‍ ഒരു നാണത്തോടെ അവള്‍ ഓര്‍ത്തു...
മനസ്സില്‍ നാണം കൊണ്ട് ഒന്ന് ചിരിച്ചു ആരും കാണാതെ...
എത്രതന്നെ ആ കൈകളില്‍ തലചായ്ച്ചു കിടന്നാലും തീരാത്ത മോഹമാണ് മനസ്സില്‍...
അതില്‍ ഏറെ അനുഭവങ്ങള്‍...
അമാവാസി ദിനങ്ങളില്‍ ഒറ്റയ്ക്ക് ആക്കി പോകുമ്പോള്‍ മനസ്സില്‍ വല്ലാതെ വിഷമം തോന്നാറുണ്ട്..പിന്നെ കാണുമ്പോള്‍ ഏറെ ഇഷ്ട്ടം തോന്നും..പറയാനും പങ്കുവക്കാനും ഒത്തിരി ഏറെ കാര്യങ്ങള്‍ ഉണ്ടാവും..
കാണുന്നതും തോന്നുന്നതും ഒക്കെ ഓര്‍ത്തുവക്കും
പുലരുവോളം ആ കൈകളില്‍ കിടന്നു കിന്നാരം ചൊല്ലുവാനായി,
മനസിന്‍റെ വിഷമം,സന്തോഷം പരിഭവവം പങ്കിടാന്‍ എന്നും പ്രസന്ന വദനനായി ആ മുഖം ഏറെ അടുത്തായിരുന്നു...
എല്ലാം മറന്നു ഞാന്‍ മയങ്ങി പോകാറുണ്ട് ഞാന്‍ ആ കൈകളില്‍ നിന്നോട് കൂടെ..
ഒരുവാക്ക് കൊണ്ട് പോലും വേദനിപ്പിക്കാത്ത ആ സ്നേഹം എന്നും എനിക്ക് ഏറെ വിലപെട്ടതയിരുന്നു...
കൊടും വേനലില്‍ ചൂടേറ്റു തളരുമ്പോള്‍ ആ നിലാവും,അതിന്‍റെ നനുത്ത തണുപ്പും എന്നും എനിക്ക് പ്രിയംകരം ആയിരുന്നു...
ഒരു രാത്രിയുടെ സമയ ദൈര്‍ഘ്യം ഏറെ കുറവായിരുന്നു നമ്മുടെ സ്നേഹത്തിനു..
ഇപ്പോഴും എന്നില്‍ നിന്നും ഏറെ അകലെ ആണെങ്കിലും,നിലാവാം ആ നീണ്ട കൈകളാല്‍ എന്നും എന്നെ ആശ്വസിപ്പിച്ചിരുന്നു..
ആ നേര്‍ത്ത തലോടല്‍ ഞാന്‍ ഒത്തിരി ആഗ്രഹിച്ചിരുന്നു..
ഒരായിരം ജന്മങ്ങള്‍ ഞാന്‍ എങ്ങനെ സ്വപ്നം കാണാറുണ്ടായിരുന്നു നിന്നോട് കൂടെ...
രാപ്പാടി കളുടെ പാട്ടും,,നദികളുടെ കളകളആരവവും കേട്ടു ആ മാറില്‍ കിടന്നു മയങ്ങുമ്പോള്‍, കാതുകളില്‍ ചുണ്ട് ചേര്‍ത്ത് ഒരായിരം കുസൃതികള്‍ പറയാറുണ്ടായിരുന്നു എന്നോട്...
ഒത്തിരി ഒത്തിരി മധുര സ്വപ്‌നങ്ങള്‍ ചൊല്ലിതരാറുണ്ട് എന്‍റെ കാതില്‍....
കുസൃതി നിറഞ്ഞ ആ കണ്ണുകള്‍ ,വിടര്‍ന്നു മനോഹരമായ ആ പുഞ്ചിരി എന്നും എന്‍റെ ഇഷ്ട്ടങ്ങളില്‍ ഒന്നാമതായിരുന്നു...
നദികള്‍ എന്‍റെ മാറിലെ ആഭരണങ്ങള്‍ ആണന്നു നീയ് പറയാറുണ്ടായിരുന്നു...
വസന്തകാലത്ത് വിരിഞ്ഞ പുഷ്പങ്ങള്‍ കണ്ടു ഞാന്‍ ഒരു നവവധു ആണന്നു എന്നെ കളി വാചകം ചൊല്ലി അറിയിക്കാറുണ്ടയിരുന്നു ...
എന്നും ഞാന്‍ നിന്‍റെ നവവധു ആയിരുന്നു...
കുളിച്ചൊരുങ്ങി അടയാഭാരണങ്ങളും സുഗന്ധ പുഷ്പങ്ങളും ചൂടി നിന്‍റെ വരവിനായ് കാത്തിരിക്കും..
പകല്‍ മറഞ്ഞു നിന്‍റെ വരവും കാത്തിരിക്കും ഞാന്‍.. നിന്നെ മാത്രം കാത്തിരിക്കുന്ന നിന്‍റെ പെണ്ണായി ഞാന്‍ ഈ ഭൂമി...
ഇനിയും എനിക്ക് എങ്ങനെ ജീവിക്കണം നിന്‍റെ കൂടെ..
എനിക്ക് വേണം നിന്‍റെ സ്നേഹം ..
വിട്ടു കൊടുക്കില്ല്യ ആര്‍ക്കും നിന്നെ ..
അറിയുന്നു നിന്നെ ഞാന്‍
നീയ് അറിയുന്നതിനേക്കാള്‍ ഏറെ നിന്നെ...
വിളിച്ചു പറയണം അത് എനിക്ക് ഈ പ്രപഞ്ചത്തോട്...

ഈ ഭൂമി നിന്നെ സ്നേഹിക്കുന്നു നിലാവേ എന്ന്..


7 comments:

  1. ഈ ചെറുകഥ കൂട്ടം മലയാളി ബ്ലോഗ്ഗില്‍ ...
    ഒരു നല്ല ചെറുകഥആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു...
    നന്ദി .

    ReplyDelete
  2. ഈ ചെറുകഥ മാതൃഭൂമി പ്രസിദ്ധീകരിച്ചു....

    എല്ലാ നല്ല വായനകാര്‍ക്കും നന്ദി..

    അമ്പാടി...

    ReplyDelete
  3. Comment by നിങ്ങളുടെസ്വന്തം.J.P.K,
    Delete Comment
    ആ നേര്‍ത്ത തലോടല്‍ ഞാന്‍ ഒത്തിരി ആഗ്രഹിച്ചിരുന്നു..
    എനിക്ക് വേണം നിന്‍റെ സ്നേഹം ..
    വിട്ടു കൊടുക്കില്ല്യ ആര്‍ക്കും നിന്നെ ..
    നന്നയിരിക്കുന്നു..
    അഭിനന്ദനം,,

    ReplyDelete
  4. Comment by vinu...
    Delete Comment
    നീയ് അറിയുന്നതിനേക്കാള്‍ ഏറെ നിന്നെ...
    വിളിച്ചു പറയണം അത് എനിക്ക് ഈ പ്രപഞ്ചത്തോട്...
    ഈ ഭൂമി നിന്നെ സ്നേഹിക്കുന്നു നിലാവേ എന്ന്..
    kollaam........

    ReplyDelete
  5. Comment by മാണിക്യക്കല്ല്(മാഷ്‌)
    Delete Comment താങ്കളുടെ നല്ല ഒഴുക്കന്‍ ശൈലി ആണു.ആശംസകള്‍

    ReplyDelete