Tuesday, January 25, 2011

ഒരു ഗസ്സല്‍ പോലെ...


പതിയെ .പതിയെ പറന്നു വന്നു...
കിനാവേ മൊഴിഞ്ഞു നീയ്...
കാതരമാം നിന്‍ മോഹമൊന്നെന്‍ കാതില്‍..
നിന്‍ അനഘമാം ഇഷ്ട്ടം ചൊല്ലിയോ...നീ..
കൊലുസ്സിന്‍ കൊഞ്ചലുകള്‍
കരിവളതന്‍ മഞ്ചരികള്‍...
പതിയെ മോഴിഞ്ഞുവോ നിന്നിഷ്ട്ടം..

നീലനിലാവിന്‍ നിറകുടവും..
നിന്നില്‍ഒളിക്കും നിര്‍വൃതിയും ..
നിറഞ്ഞൊരീ മന്ദഹാസം...
കിനാവിലെ നരുമോഴിയും....
പതിയെ പതിയെ പറന്നുവന്നു...

പോക്കുവെയിലിന്‍ പൊന്‍തിരയില്‍ ..
സ്വര്‍ണ്ണ നൂലിന്‍ തന്ത്രിപോല്‍..
അതില്‍ അലയിളകും കൂന്തലില്‍...
കുടചൂടും കാര്‍മേഘവും..
കുയില്‍പാട്ടിന്‍ ഈരടിയും..
അണിഞ്ഞു ഒരുങ്ങി ഈ ത്രിസന്ധ്യയും..
പതിയെ പതിയെ...പറന്നുവോ നീയ്..

1 comment:

  1. ഈ ഗസ്സല്‍ കൂട്ടം മലയാളീ ബ്ലോഗ്ഗില്‍ വിജയിച്ചിരുന്നു...

    നന്ദി എല്ലാ വായനകാര്‍ക്കും

    ReplyDelete